കൃഷികളില്‍ ഏറ്റവും ലളിതമാണ് ഏറെ ആദായകരവുമാണ് ചേനക്കൃഷി. കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ആദ്യം നടുന്ന ഇനവും ഉഷ്ണമേഘലാ വിളയായ ചേന തന്നെ.
ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത് 200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ. പൂര്‍വികരുടെ ഭക്ഷണക്രമത്തില്‍ കപ്പ, ചേന, ചേമ്പ്, ചെറുകിഴങ്ങ് എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. രോഗ കീടബാധ വളരെ കുറവുള്ളതും തികച്ചും ജൈവ മാര്‍ഗത്തില്‍ വിളയിക്കാന്‍ പറ്റുമെന്നതും കിഴങ്ങ് വര്‍ഗങ്ങളുടെ പ്രത്യേകതയാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് കിഴങ്ങ് വര്‍ഗങ്ങളുടെ നടീല്‍കാലം. ചേനയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.
കൃഷികളില്‍ ഏറ്റവും ലളിതമാണ് ഏറെ ആദായകരവുമാണ് ചേനക്കൃഷി. കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ആദ്യം നടുന്ന ഇനവും ഉഷ്ണമേഘലാ വിളയായ ചേന തന്നെ. തുടക്കത്തില്‍ തന്നെ ചേന നട്ടാല്‍ ഓണത്തിന് അവിയലും കാളനും വയ്ക്കാന്‍ ചേന പറിക്കാം.
നിരവധി ഗുണങ്ങള്‍ ഉള്ള ചേന മലയാളികളുടെ മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവയാണ്. നിരവധി ആയുര്‍വേദ - യുനാനി മരുന്നുകള്‍ക്ക് ചേന ഒരു പ്രധാന ഘടകമാണ്. ഉദരരോഗങ്ങള്‍ക്ക് ഔഷധമായും പ്രസവാനന്തര മരുന്നുകള്‍ക്കും ചേന ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്കും അര്‍ശസിനും ഔഷധമായും ഇതിനെ കണക്കാക്കാറുണ്ട്. ഷുഗര്‍, ഹൃദ്രോഗം, മലബന്ധം, പൈല്‍സ്, ഫാറ്റി ലിവര്‍, പ്രോസ്ട്രേറ്റ് വീക്കം എന്നിവ ചെറുക്കാനുള്ള ശക്തിയുണ്ട് ചേനയ്ക്ക്. ധാരാളം ഭക്ഷ്യനാരുകളും ഡയോസ്ജനിന്‍ എന്ന ഘടകവും ചേനയില്‍ ഒരുപാടുണ്ട്. ക്യാന്‍സറിനെ ചെറുക്കുന്ന ഘടകമാണ് ഡയോസ്ജനിന്‍.
പുതിയ പച്ച ചാണകം ഒരു ബക്കറ്റില്‍ എടുത്ത് കുഴമ്പാക്കി അതില്‍ അല്‍പ്പം കുമിള്‍ നാശിനിയോ Tricodurma യോ ചേര്‍ത്ത് ഇളക്കുക. മുളകുത്തി വെച്ചിരിക്കുന്ന ചേന ചാണക കുഴമ്പില്‍ 5 മിനിറ്റ് വെക്കണം. ചാണക്കുഴമ്പില്‍ നിന്ന് ചേന എടുത്ത് തണലത്ത് ഒരു ദിവസം വെച്ച് ഉണക്കണം. ഇങ്ങനെ തയാറാക്കിയ ചേന വെയില്‍ അടിക്കാത്ത ഈര്‍പ്പമുള്ള സ്ഥലത്ത് കമഴ്ത്തിവെയ്ക്കണം. 15-20 ദിവസങ്ങള്‍ കൊണ്ട് ചേനയ്ക്ക് കരുത്തുറ്റ മുളകള്‍ വന്നു തുടങ്ങും. ഇതു മുറിച്ച് നടാം.മണ്ണിളക്കി അരയടി താഴ്ചയില്‍ കുഴിയുണ്ടാക്കി മുള മുകളിലേയ്ക്ക് വരുന്ന രീതിയില്‍ ചേന നടാം. മണ്ണും ഉണങ്ങിയ കരിയിലയും ചാണകപ്പൊയിയുമിട്ട് മണ്ണിട്ടു മൂടുക. ഇതിനു ശേഷം പുതയിടുകയും വേണം.
സ്ഥല പരിമിതിയുള്ളവര്‍ക്ക് ചേന ഗ്രോബാഗ്, ചാക്ക് എന്നിവയിലും ചേന നടാം. മണ്ണില്‍ നടുമ്പോള്‍ ലഭിക്കുന്നതു പോലെ മികച്ച കായ്ഫലം ഗ്രോബാഗിലും ചാക്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. മണ്ണ്, ചാണക പൊടി, ചകിരി ചോര്‍ എന്നിവയോടൊപ്പം എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും കുട്ടികലര്‍ത്തി വേണം ഗ്രോ ബാഗ് തയാറാക്കാന്‍.വലിയ ഗ്രോ ബാഗ് തന്നെ ഇതിനായി തെരഞ്ഞെടുക്കണം. ബാഗില്‍ പകുതിമണ്ണ് നിറച്ച് അതില്‍ മുളവന്ന ഒരു കഷണം ചേന വെച്ച് മുകളില്‍ മണ്ണ് വിതറണം. ഒരാഴ്ച്ച കൊണ്ട് തന്നെ കൂമ്പ് മുകളിലെത്തും.തുടര്‍ന്ന് വരുന്ന മൂന്ന് മാസങ്ങളില്‍ മാസത്തില്‍ ഒന്ന് വെച്ച് വളപ്രയോഗം നടത്തി വരി പാലിച്ചാല്‍ 6 മാസം മാസംകൊണ്ട് ചേന വിളവ് എടുക്കാം.
വളപ്രയോഗത്തിനായി ചാണകപ്പൊടി, കോഴികാഷ്ടം, പച്ചില കമ്പോസ്റ്റ്, ചാരം, പച്ചച്ചാണകം എന്നിവ ഉപയോഗിക്കാം. വളര്‍ച്ചയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ പച്ചച്ചാണകം കലക്കി ഒഴിക്കുന്നത് ചേനയുടെ വളര്‍ച്ച വേഗത്തിലാക്കും.
ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം. വര്‍ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…
നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…
© All rights reserved | Powered by Otwo Designs
Leave a comment