രോഗങ്ങളും കീടങ്ങളും ചൂട് കൂടിയതോടെ തെങ്ങിനെ ആക്രമിക്കാന്‍ തുടങ്ങി.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി. വില കൂടിയെങ്കിലും തേങ്ങവില്‍ക്കാനില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ഇത്തവണയും കാര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യത കാണുന്നില്ല. രോഗങ്ങളും കീടങ്ങളും ചൂട് കൂടിയതോടെ തെങ്ങിനെ ആക്രമിക്കാന്‍ തുടങ്ങി.
വേനല്‍ക്കാലത്ത് തെങ്ങിനെ ബാധിക്കുന്നൊരു പ്രധാന പ്രശ്‌നമാണ് കൂമ്പടപ്പ്. മണ്ണിലെ ബോറോണിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവാണ് ഇതിന്റെ പ്രധാന കാരണം. ഓലകള്‍ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുക, ഓലകള്‍ ശരിയായി വിരിയാതെ കൂടിപ്പിടിച്ചിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
തെങ്ങൊന്നിനു 50 ഗ്രാം വീതം ബോറാക്‌സ് വര്‍ഷം തോറും രണ്ടു തവണ ചേര്‍ക്കുന്നത് തെങ്ങിന്റെ ശരിയായ വളര്‍ച്ച വീണ്ടെടുക്കാന്‍ സഹായിക്കുന്നു. വളപ്രയോഗത്തിനുശേഷം നനച്ചുകൊടുക്കുക. മഗ്‌നീഷ്യം എന്ന മൂലകത്തിന്റെ കുറവുകൊണ്ട് ഓലയില്‍ മഞ്ഞളിപ്പ് ലക്ഷണങ്ങള്‍ കാണാം. തെങ്ങൊന്നിന് 500ഗ്രാം എന്ന തോതില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തു കൊടുക്കാം.
തെങ്ങിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മണ്ഡരിബാധ. ഇതിനെ തടയാന്‍ മണ്ഡരി ബാധയുളള തോട്ടങ്ങളില്‍ 2 ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി സോപ്പ് മിശ്രിതം തളിക്കേണ്ടതാണ്. ചെമ്പന്‍ ചെല്ലിയുടെ ആക്രമണം ബാധിച്ച തെങ്ങുകളുടെ മണ്ട വൃത്തിയാക്കി ഒരു മില്ലി ഇമിഡാക്ലോപ്രിഡ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി കൂമ്പിലൊഴിച്ചു കൊടുക്കുക.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment