ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് മാപ്പിങ് നടത്തുന്നത്.
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് മാപ്പിങ് നടത്തുന്നത്. തുടക്കത്തില്‍ കേരളത്തിലെ റബ്ബര്‍കൃഷിയുള്ള പത്ത് ജില്ലകളിലായിരിക്കും ഡിജിറ്റല്‍ മാപ്പിങ് നടത്തുക. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലും ഇത് നടപ്പാക്കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബര്‍ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ ചട്ടങ്ങള്‍ (ഇ.യു.ഡി.ആര്‍.) അനുസരിച്ചുള്ള ഇന്ത്യന്‍ സുസ്ഥിര പ്രകൃതിദത്തറബ്ബര്‍ (ഐ.എസ്.എന്‍.ആര്‍. ISNR ) ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജിയോ മാപ്പിങ് ചെയ്യുന്നത്.
പ്രകൃതിദത്ത റബ്ബറിന്റെ വ്യവസായത്തില്‍ ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരം ഉയര്‍ത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റ്, റബ്ബറിന്റെ ഉറവിടം എവിടെയാണെന്നും അവിടെ യൂറോപ്യന്‍ യൂണിയന്റെ വനനശീകരണ നിയന്ത്രണങ്ങള്‍ (ഇ.യു.ഡി.ആര്‍.) പാലിക്കുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യയില്‍ നിന്ന് റബ്ബര്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് സുസ്ഥിരതയും വ്യവസായവളര്‍ച്ചയും ലഭിക്കാന്‍ സഹായകമാകുന്നതിനൊപ്പം യൂറോപ്യന്‍ വിപണിയില്‍ സജീവമാകാനും ഉപകരിക്കും. റബ്ബറുത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ വനനശീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ' ഡ്യൂ ഡിലിജന്‍സ് ' സര്‍ട്ടിഫിക്കറ്റ് നല്‍കും.
റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ രേഖകളും ജിയോ ലൊക്കേഷന്‍ വിവരങ്ങളം ഉപയോഗപ്പെടുത്തി റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റ് (www.rubberboard.gov.in) വഴി ISNR പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്ന കയറ്റുമതിക്കാര്‍ക്ക് മാപ്പിങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, ഇ.യു.ഡി.ആര്‍. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ ട്രേസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഡ്യൂ ഡിലിജന്‍സ് ഡിക്ലറേഷനുകള്‍, ജിയോ ലൊക്കേഷന്‍ ഡേറ്റ തുടങ്ങി ആവശ്യമായ എല്ലാ രേഖകളും ഈ പ്ലാറ്റ്‌ഫോം വഴി നല്‍കും.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment