സസ്യാഹാരികളുടെ പ്രോട്ടീന്‍ കലവറ, പ്രതീക്ഷ 6000 കോടിയുടെ വരുമാനം: എന്താണ് മഖാന

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണം, സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള കലവറ എന്നെല്ലാം മഖാനയെ വിശേഷിപ്പിക്കാം.

By Harithakeralam
2025-02-01

കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര വിത്താണ് മഖാന. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണം, സസ്യാഹാരികള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള കലവറ എന്നെല്ലാം മഖാനയെ വിശേഷിപ്പിക്കാം. ബീഹാറിലെ മിഥിലാബാഞ്ചിലെ മധുബനി എന്ന സ്ഥലത്താണ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മഖാന കൃഷി ചെയ്യുന്നത്.

ഫോക്‌സ് നട്ട് അഥവാ താമര വിത്ത്

താമര, ആമ്പല്‍ ഇനത്തില്‍പ്പെട്ട ചെടിയുടെ വിത്താണ് മഖാന. മധുബനിയിലെ കുളത്തിലും തടാകത്തിലും തോടുകളിലുമെല്ലാം ഈയിനത്തില്‍പ്പെട്ട ചെടി ധാരാളം വളര്‍ത്തുന്നു. 18ാം നൂറ്റാണ്ടു മുതല്‍ കൃഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പരമ്പരാഗത രീതിയില്‍ ചെയ്തിരുന്നു കൃഷി കര്‍ഷകര്‍ക്ക് വലിയ ലാഭമൊന്നും നല്‍കിയിരുന്നില്ല. പക്ഷേ മഖാനയുടെ ഗുണങ്ങള്‍ ജനം മനസിലാക്കി തുടങ്ങിയതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതോടെ പ്രദേശത്തെ ചളിയില്‍ വിളയുന്ന മഖാനയെ ലോകം ബ്ലാക്ക് ഡയമണ്ട് എന്ന് വിളിക്കാന്‍ തുടങ്ങി.

സ്വര്‍ണ വൈദേഹി  

മധുബനിയെ പല ക്ലസ്റ്ററുകളായി തിരിച്ചാണ് സര്‍ക്കാര്‍ സ്വര്‍ണ വൈദേഹി എന്ന പദ്ധതി തയാറാക്കിയത്. രാഹിക, പാണ്ടുല്‍, കജൗലി, രാജ് നഗര്‍ തുടങ്ങിയ സ്ഥലങ്ങളെ ഓരോ  ക്ലസ്റ്ററുകളായി തിരിച്ചു. താമസിയാതെ ഇവിടെ ഉദ്പാദിപ്പിക്കുന്ന മഖാനയ്ക്ക് ഭൗമസൂചിക പദവിയും ലഭിച്ചു. പ്രകൃതി ദത്തമായ ജലാശയങ്ങളില്‍ അല്ലാതെ കൃത്രിമ ടാങ്കുകളിലും ജനം ചെടി വളര്‍ത്താന്‍ തുടങ്ങി. നാല് മുതല്‍ ആറ് അടി വരെ ആഴത്തില്‍ വെള്ളമുള്ള സ്ഥലത്താണ് വിത്തിട്ട് കൃഷി ചെയ്യുക. ആദ്യം ജലാശയം വൃത്തിയാക്കി വിത്തിടും. പിന്നീട് ചെടി വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നു വരും, പൂവിടും.

ഇതിനിടെ ഒരു ബള്‍ബിന്റെ ആകൃതിയല്‍ ഒരു പഴവുമുണ്ടാകും. ഇതിനകത്താണ് വിത്തുണ്ടാകുക, ഒരു ബള്‍ബിള്‍ 75 മുതല്‍ 125 വരെ വിത്തുകളുണ്ടാകും. വെയിലില്‍ ബള്‍ബ് ഉണങ്ങി വിത്തുകള്‍ വെള്ളത്തില്‍ വീഴും. നാം പണ്ടൊക്കെ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന പോലുള്ള കൊട്ട ഉപയോഗിച്ച് കര്‍ഷകര്‍ വെള്ളത്തില്‍ നിന്നും വിത്തുകള്‍ കോരിയെടുക്കും. ഇവ നന്നായി കഴുകി ഉണക്കും, തുടര്‍ന്ന് മണ്‍ചട്ടിയില്‍ വറുത്തെടുക്കും. മില്ലില്‍ നിന്നോ നിലത്തിട്ട് കൂട്ടമായി അടിച്ചോ പുറത്തുള്ള കറുത്ത ആവരണം കളയും. ഇതോടെ വെള്ള നിറത്തിലുള്ള മഖാന ലഭിക്കും. പിന്നെയിതു പാക്ക് ചെയ്ത് വിപണിയിലേക്ക്. ചളിയിലും വെള്ളത്തിലുമെല്ലാം നിന്നു കഠിനാധ്വാനം ചെയ്താണ് കര്‍ഷകര്‍ ഇത് ഉത്പാദിപ്പിക്കുന്നത്.  

ഇന്ത്യയുടെ ഭാവി പ്രതീക്ഷ

ഇന്ത്യയ്ക്ക് കോടികള്‍ വരുമാനം നല്‍കുന്ന കൃഷിയായി മഖാന മാറുമെന്ന് പ്രമുഖ വ്യവസായി നിഖില്‍ കാമത്ത് എക്‌സില്‍ കഴിഞ്ഞ ദിവസം എക്‌സില്‍ വ്യക്തമാക്കിയിരുന്നു.  വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 6000 കോടി ഇന്ത്യ മഖാന വില്‍പ്പനയിലൂടെ നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ലോകത്ത് 90 ശതമാനം മഖാനയും ഉത്പാദിപ്പിക്കുന്നത്  ഇന്ത്യയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജപ്പാന്‍, ചൈന എന്നിവിടങ്ങളിലേക്കും നാം ടണ്‍ കണക്കിന് മഖാന കയറ്റി അയയ്ക്കുന്നു.

ഗുണങ്ങള്‍  

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബറും പ്രോട്ടീനുമുള്ളതിനാല്‍ ഇതു കഴിച്ചാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നും. ഇതോടെ കുറച്ചു ഭക്ഷണമേ നാം കഴിക്കൂ. പൂരിത കൊഴുപ്പും കോളസ്‌ട്രോളുമിതില്‍ കുറവാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇതാണ് വേണ്ടത്. നാരുകള്‍ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നുണ്ട്. മലബന്ധം തടയാനും ദഹനം ക്രമീകരിക്കാനും മഖാന കഴിക്കുന്നത് സഹായിക്കും. കലോറി വളരെ കുറഞ്ഞ അളവില്‍ മാത്രാണ് മഖാനയില്‍ അടങ്ങിയിരിക്കുന്നത്. ലഘുഭക്ഷണമായി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇതിനാല്‍ സ്ഥിരമായി കഴിക്കുന്നത് കോശങ്ങളുടെ നാശത്തില്‍ നിന്നും സംരക്ഷിക്കും. ഇതോടെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs