കായീച്ചയും ഇലപ്പുള്ളിയും; പാവലിന് വേണം പ്രത്യേക പരിചരണം

പാവലിനെ ആക്രമിക്കുന്ന പ്രധാന രോഗ കീടങ്ങളെപ്പറ്റി നോക്കാം.

By Harithakeralam
2024-03-07

നിരവധി ഗുണങ്ങളുള്ള പാവയ്ക്ക അഥവാ കയ്പ്പ വേനല്‍ക്കാലത്ത് നല്ല വിളവ് നല്‍കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും ഈ സമയത്ത് കൂടുതലായിരിക്കും. പാവലിനെ ആക്രമിക്കുന്ന പ്രധാന രോഗ കീടങ്ങളെപ്പറ്റി നോക്കാം.

കായീച്ച

പകല്‍ സമയത്ത് കാണുന്നു. പറന്നുവരുന്ന കീടമായതിനാല്‍ പെട്ടെന്ന് തന്നെ കൃഷിയിടത്തില്‍ വ്യാപിക്കും.

1. കായീച്ചക്കെണി/ഫെറമോണ്‍ കെണി 10 സെന്റിന് രണ്ടെന്ന തോതില്‍ നട്ട് ഒരു മാസത്തിനുള്ളില്‍ പന്തലിനു സമീപം കെട്ടിതൂക്കുന്നത് ആണീച്ചകളെ നശിപ്പിക്കാന്‍ സഹായിക്കും.

2. വെള്ളരിയുടെ കാമ്പ് , പൈനാപ്പിള്‍ തൊലി , മൈസൂര്‍ അല്ലെങ്കില്‍ പൂവന്‍പഴം ഏതെങ്കിലുമൊന്ന് തേങ്ങാ വെള്ളം/ശര്‍ക്കരവെള്ളം ചേര്‍ത്തടിച്ച് 3 - 4 ദ്വാരമിട്ട പ്ലാസ്റ്റ്ക് കുപ്പിയില്‍ ഒഴിച്ച് പന്തലിലും സമീപത്തും കെട്ടിതൂക്കിയാല്‍ കായീച്ചകള്‍ കുപ്പിയിലേയ്ക്ക് ആകര്‍ഷിക്കും, എടുത്ത് നശിപ്പിക്കാം.

3. കൃഷി സ്ഥലത്തിനു ചുറ്റും/അതിരുകളില്‍ തുളസിച്ചെടി നട്ട് വളര്‍ത്തുക.

4. നീറ്/മിശറ് (കടിയന്‍ ഉറുമ്പ്) കയറ്റിവിടുന്നത് കായീച്ച, പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ സഹായിക്കും.

സി.എം.വി

കുക്കുമ്പര്‍ മൊസേക് വൈറസ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇളം പച്ചനിറത്തില്‍ ഇലകള്‍ പച്ചയും മഞ്ഞയും ഇടകലര്‍ന്ന് മോസേക്ക് പോലെ കാണാം.

1. രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിക്കുക.

2. രോഗ വാഹകരായ വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയവയെ നശിപ്പിക്കുക.

3. ചൂടുവെള്ളത്തില്‍ പരിചരണം നടത്തിയ ശേഷം മാത്രം വിത്ത് മുളപ്പിക്കുക.

ഇലപ്പുള്ളി രോഗം

ഇലയുടെ അടി ഭാഗത്ത് വെള്ളം വീണു നനഞ്ഞ പോലെ പാടുകള്‍ ഉണ്ടാകുന്നു. മുകള്‍ ഭാഗത്ത് മഞ്ഞ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ക്രമേണ ഇലകള്‍ കരിഞ്ഞ് ഉണങ്ങുന്നു.

1. രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിക്കുക.

2. സ്യൂഡോമോണസ് 10ഗ്രാം/ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.

3. നടുന്നതിനു മുമ്പ് തടത്തില്‍ ട്രെക്കോഡര്‍മ, സമ്പുഷ്ട ജൈവവളം, വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക.

4. അമിത നൈട്രജന്‍ നല്‍കാതിരിക്കുക.

5. നടുന്നതിനു മുമ്പ് മണ്ണില്‍ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക. ഒരു തടത്തില്‍ രണ്ട് ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക.

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത്…

By Harithakeralam
വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs