രോഗ-കീടങ്ങളെ തുരത്തി പച്ചക്കറി തഴച്ചു വളരാന്‍: പുളിപ്പിച്ച ജൈവവളക്കൂട്ടും സ്ലറിയും

വിവിധ ജൈവവസ്തുക്കളെല്ലാം നിശ്ചിത ദിവസം പുളിപ്പിച്ചാണ് ഈ കൂട്ടുകള്‍ തയാറാക്കുന്നത്. നമ്മുടെ സമീപ പ്രദേശത്ത് തന്നെ സുലഭമായും എളുപ്പത്തിലും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുന്നത്.

By Harithakeralam
2024-03-14

ചീര, പയര്‍, വെണ്ട എന്നിവയെപ്പോലെ രണ്ടോ മൂന്നോ മാസം വിളവ് തരുന്ന പച്ചക്കറികളാണ് ഈ വേനലില്‍ മിക്കവരും കൃഷി ചെയ്യുക. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവയില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ദ്രവ രൂപത്തിലുള്ള വളങ്ങള്‍ നല്‍കുകയാണ് പതിവ്.  ഇത്തരത്തില്‍ നല്ല പോലെ ഉപയോഗപ്രദമായ രണ്ട് ജൈവ വളക്കൂട്ടാണിന്ന് ഹരിതകേരളം ന്യൂസ് പരിചയപ്പെടുത്തുന്നത്. വിവിധ ജൈവവസ്തുക്കളെല്ലാം നിശ്ചിത ദിവസം പുളിപ്പിച്ചാണ് ഈ കൂട്ടുകള്‍ തയാറാക്കുന്നത്. നമ്മുടെ സമീപ പ്രദേശത്ത് തന്നെ സുലഭമായും എളുപ്പത്തിലും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുന്നത്.

1. പിണ്ണാക്ക് പുളിപ്പിച്ചത്

ആവശ്യമുള്ള സാധനങ്ങള്‍

കപ്പലണ്ടി പിണ്ണാക്ക്  1 കിലോ

ശര്‍ക്കര  250 ഗ്രാം

ക്ലോറിന്‍ കലരാത്ത വെള്ളം  25 ലിറ്റര്‍

തയാറാക്കുന്ന രീതി

ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്കും ശര്‍ക്കരയും നന്നായി കലക്കി അഞ്ചു ദിവസം തണലത്തു സൂക്ഷിക്കണം. ദിവസവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസം മുതല്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. 20 ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം.

2. ജൈവ സ്ലറി

ആവശ്യമുള്ള സാധനങ്ങള്‍

കപ്പലണ്ടി പിണ്ണാക്ക്  1 കിലോ

വേപ്പിന്‍ പിണ്ണാക്ക് -1 കിലോ

പച്ച ചാണകം -1 കിലോ

ശര്‍ക്കര  500 ഗ്രാം

ക്ലോറിന്‍ കലരാത്ത വെള്ളം  25 ലിറ്റര്‍

തയാറാക്കല്‍

ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്ക്, ശര്‍ക്കര, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവ നന്നായി കലക്കി അഞ്ച് ദിവസം തണലത്തു സൂക്ഷിക്കണം. ദിവസവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. ശര്‍ക്കര ഉപയോഗിക്കുന്നതു കൊണ്ട് ദുര്‍ഗന്ധം ഒഴിവാകുകയും ഗുണം മെച്ചപ്പെടുകയും ചെയ്യും. അഞ്ചാം ദിവസം മുതല്‍ പത്തിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു പച്ചക്കറികളുടെ തടത്തിലൊഴിച്ചു കൊടുക്കാം. 20 ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിച്ചും കൊടുക്കാം. ദിവസവും ഇളക്കിക്കൊടുത്താല്‍ ഈ മിശ്രിതം ഒരു മാസം വരെ കേടു കൂടാതെ സൂക്ഷിക്കാം.

ഗുണങ്ങള്‍

കപ്പലണ്ടി പിണ്ണാക്ക് അഥവാ കടല പിണ്ണാക്ക് നല്ലൊരു ജൈവ വളമായി ആദ്യകാലം മുതലേ ഉപയോഗിക്കാറുണ്ട്. കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഉപയോഗിച്ചാല്‍ ഗുണം പതിന്മടങ്ങ് വര്‍ദ്ധിക്കും. പുളിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കോടിക്കണക്കിന് അനുകൂല സൂഷ്മാണൂക്കളുടെ പ്രവര്‍ത്തനം മൂലമാണിത്. ചെടികള്‍ കരുത്തോടെ വളരുമെന്നു മാത്രമല്ല രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമിതു സഹായിക്കും. പുളിപ്പിച്ച ജൈവവളക്കൂട്ടുകള്‍ തടത്തിലൊഴിച്ചു കൊടുക്കുന്നതിനോടൊപ്പം നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചു കൊടുക്കുകയും ചെയ്യാം. ജൈവസ്ലറി പ്രയോഗിച്ചാല്‍ ചെടികള്‍ കരുത്തോടെ വളരുമെന്നു മാത്രമല്ല അവയുടെ രോഗ പ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യും.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs