തെങ്ങിന് തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും.
അന്തരീക്ഷ ഊഷ്മാവ് കൂടി വരുന്ന സാഹചര്യത്തില്‍ തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ ചുവട്ടില്‍ നിന്ന് മൂന്ന് മീറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാലു കീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്ക് ചുറ്റും തടിയില്‍ നിന്നും രണ്ടുമീറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകള്‍ എടുത്തോ, അതില്‍ ചകിരി നിരത്തിയ ശേഷം മണ്ണിട്ടുമൂടാവുന്നതാണ്. ചകിരിയുടെ കുഴിഞ്ഞ ഉള്‍ഭാഗം മുകളിലേയ്ക്ക് വരത്തക്ക വിധത്തിലാണ് ചകിരി ചാലുകളില്‍ അടുക്കേണ്ടത്. ഇതിന് മുകളില്‍ മണ്ണിട്ടു മൂടണം.
തെങ്ങോല, വാഴത്തട എന്നിവ ഉപയോഗിച്ച് മണ്ണിരയുടെ സഹായത്താല്‍ നല്ല മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാം. ഈ കമ്പോസ്റ്റ് നല്‍കുന്നത് വഴിതെങ്ങിന് നല്‍കുന്ന രാസവളങ്ങളുടെ ഗണ്യമായ ഒരു ഭാഗം കുറയ്ക്കാന്‍ സാധിക്കും. തോട്ടത്തില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് പുകയ്ക്കുന്നത് പല കീടങ്ങളെയും നശിപ്പിക്കാന്‍ ഉപകരിക്കും.
കൊമ്പന്‍ ചെല്ലികള്‍ മുട്ടയിടുന്ന സമയമാണിത്. കൂടുതലായി ചാണകക്കുഴി/വളക്കുഴി എന്നിവിടങ്ങളിലാണ് ഇവ മുട്ടയിടുന്നത്. അവയെ നിയന്ത്രിക്കാന്‍ മെറ്റാറൈസിയം കുമിള്‍് പൊടി 250 ഗ്രാം 750 മി.ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആവശ്യാനുസരണം വളക്കുഴിയില്‍ ഒഴിച്ചുകൊടുക്കണം. കൊമ്പന്‍ ചെല്ലിയുടെ ആക്രമണമുളള തെങ്ങുകളില്‍ ചെല്ലിക്കോല്‍ കൊണ്ട് കുത്തി കീടങ്ങളെ നിയന്ത്രിക്കാം.
ചെറിയ തെങ്ങിന്‍ തൈകളും അവയുടെ കടഭാഗവും തണല്‍ നല്‍കി തെക്കന്‍ വെയിലില്‍ നിന്നും സംരക്ഷിക്കേതാണ്. മെടഞ്ഞ തെങ്ങോല തന്നെ ഇതിനായി ഉപയോഗിക്കാം. ഇവയുടേയും തടത്തില്‍ ചകിരി നിരത്താം.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
© All rights reserved | Powered by Otwo Designs
Leave a comment