നനച്ച് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ പപ്പായ നടാന്‍ പറ്റിയ സമയമാണ്. ഏപ്രില്‍, മേയ് മാസങ്ങള്‍ ദിവസേന ചെറുനന കൊടുത്തു പരിപാലിച്ചാല്‍ പുതുമഴതോടെ പപ്പായ നല്ല വളര്‍ച്ച നേടും.
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗ്ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി .വേഗത്തില്‍ കേടാകാത്ത പ്രകൃതവും ഇതിന്റെ നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി പപ്പായ ഏഴ് - എട്ട് ദിവസം വരെ കേടാകാതിരിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിന് ഇതു തികയുന്നില്ല. കര്‍ണാടക, തമിഴ്‌നാട് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് റെഡ് ലേഡി പപ്പായ എത്തുന്നത്. എന്നാല്‍ ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും റെഡ് ലേഡി പപ്പായ വളര്‍ത്താവുന്നതേയുള്ളൂ. നനച്ച് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ പപ്പായ നടാന്‍ പറ്റിയ സമയമാണ്. ഏപ്രില്‍, മേയ് മാസങ്ങള്‍ ദിവസേന ചെറുനന കൊടുത്തു പരിപാലിച്ചാല്‍ പുതുമഴതോടെ പപ്പായ നല്ല വളര്‍ച്ച നേടും.
മണ്ണും കൃഷി രീതിയും
നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് റെഡ് ലേഡി പപ്പായ കൃഷിക്ക് ഏറെ അനിയോജ്യം. വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാന്‍ ഇതു കാരണമാകും.
നടീല്‍ രീതി
ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴി എടുക്കണം. കല്ല്, മുട്ടികള്‍ എന്നിവ ഒഴിവാക്കി കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെയിട്ടു കുഴി പകുതി മൂടണം. ബാക്കി ഭാഗത്ത് ചാണകപ്പൊടി, എല്ലു പൊടി, ചകിരിച്ചോര്‍ എന്നിവ ഇട്ട് കുഴി നിറയ്ക്കണം. ശേഷം ചെറു പിള്ള കുഴിയെടുത്ത് തൈ നടാം. അന്‍പത് അറുപത് ദിവസം പ്രായമായ കരുത്തുള്ള തൈവേണം നടാന്‍. തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നന്നായി പരിപാലിച്ചാല്‍ നട്ട് മൂന്ന് - നാല് മാസങ്ങള്‍ കൊണ്ട് തന്നെ പൂവിട്ടു തുങ്ങും.
വളപ്രയോഗം
പച്ചില കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴി കാഷ്ടം എന്നിവ പപ്പായയുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. കൂടാതെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് നേര്‍പ്പിച്ചത് തടത്തിലൊഴിച്ച് കൊടുക്കുന്നതു പപ്പായയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കും മികച്ച വിളവിനും സഹായിക്കും.
കീടനിയന്ത്രണം
പപ്പായ ഇലകളുടെ മഞ്ഞളിപ്പിനും ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും സ്യൂഡോമോണസ് - കരിക്കിന്‍ വെള്ളം ഒരു ദിവസം വെച്ച് വീര്യപ്പെടുത്തിയതിന് ശേഷം ഇലകളില്‍ തളിക്കുന്നത് നല്ലതാണ്.
ജലസേചനവും മറ്റു പരിരക്ഷയും
നല്ല ജലസേചനം ആവിശ്യമുള്ള വിളയാണ് റെഡ് ലേഡി. അതു കൊണ്ട് കാര്യക്ഷമായ ജലസേചന സൗകര്യം തുടക്കം മുതല്‍ ഒരുക്കണം. കൂടുതല്‍ സ്ഥലത്ത് പപ്പായക്കൃഷിയുണ്ടെങ്കില്‍ ജലസേചനത്തിന് തുള്ളിനന സംവിധാനം അനുവര്‍ത്തിക്കാം. തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കുകയും വേണം. കൂടാതെ വേനല്‍ ക്കാലത്ത് തടത്തില്‍ പുതയിടുന്നത് ഏറെ ഗുണം ചെയ്യും
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment