ഇഞ്ചി വില കുത്തനെ കുറഞ്ഞു: സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍

വില കുറഞ്ഞതോടെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് നാഷണല്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍

By Harithakeralam
2025-01-19

വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ    പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. അടുത്ത കാലത്തായി രാജ്യത്ത് ഏറ്റവും കുടുതല്‍ ഇഞ്ചി കൃഷി ചെയ്യുന്നത് മലയാളി കര്‍ഷകരാണ്.  കേരളത്തില്‍ ഭൂമി കിട്ടാതായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി അവിടെ ഇഞ്ചി കൃഷി ചെയ്യുന്ന ആയിരകണക്കിന് കര്‍ഷകരാണുള്ളത്. ഇവര്‍ക്ക് ആശ്വാസമായി കഴിഞ്ഞ വര്‍ഷം ഇഞ്ചിക്ക് ഉയര്‍ന്ന വില ലഭിച്ചിരുന്നു.

കോവിഡ് കാലം മുതല്‍ 2022 മാര്‍ച്ച് വരെ 60 കിലോ ചാക്കിന് 600 രൂപയായിരുന്നു ഇഞ്ചി വില. മാര്‍ച്ചിന് ശേഷം ഉയര്‍ന്ന് ചാക്കിന് 1500 രൂപ വരെയായി. 2024   ആഗസ്റ്റില്‍ ഒരു കിലോ ഇഞ്ചിക്ക് 150 രൂപയായിരുന്നത് കുതിച്ചുയര്‍ന്ന് 2024 ഒക്ടോബറില്‍ കിലോക്ക് 200  രൂപയായി. എന്നാല്‍ അത് വിളവെടുപ്പ് കാലമായിരുന്നില്ല. 2024 ഡിസംബറിന് ശേഷം വിളവെടുപ്പ് ആരംഭ ഘട്ടത്തില്‍ വില കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍  60 കിലോ ചാക്കിന് 1250 രൂപയാണ് വില, ഉല്പാദന ചെലവിന്റെ പകുതി മാത്രമാണിത്.

കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ' വില കൊടുത്ത് വിത്ത്  വാങ്ങിയാണ് കര്‍ഷകര്‍ പലരും വിളവിറക്കിയത്. കര്‍ണാടകത്തിലും തമിഴ് നാട്ടിലും ഉയര്‍ന്ന മുതല്‍ മുടക്കിലാണ് കൃഷി. വില കുറഞ്ഞതോടെ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് നാഷണല്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എന്‍.എഫ്.പി.ഒ. ) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വില കുറഞ്ഞതോടെ കൂടിയ പണിക്കൂലി കൊടുത്ത് തൊഴിലാളികളെ കൂട്ടി ഇഞ്ചി പറിച്ചെടുത്ത് വൃത്തിയാക്കി മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയുന്നില്ലന്നും പലരുടെയും സാമ്പത്തിക നില പാടെ തകര്‍ന്നെന്നും  കര്‍ഷകര്‍ പറയുന്നു. കടുത്ത വേനലിന് മുമ്പ് ഇഞ്ചി പറിച്ചെടുത്തില്ലങ്കില്‍   വലിയ നഷ്ടമായിരിക്കും ഉണ്ടാവുക. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളങ്ങള്‍ക്ക് ഉയര്‍ന്ന് വില, ജലസേചനത്തിനുളള ചെലവുകള്‍ എന്നിവ കണക്കാക്കിയാല്‍ 60 കിലോ ചാക്കിന് 3000 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കണം.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs