വൃക്കയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഇവ ഇടയ്ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വേള്‍ഡ് കിഡ്‌നി ഡേയാണിന്ന്... മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കിഡ്‌നി. വൃക്ക രോഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ പോലും വലിയ തോതില്‍ വര്‍ധിക്കുന്ന സമയമാണിപ്പോള്‍. ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ വൃക്ക രോഗം മനുഷ്യര്‍ക്കുണ്ടാകും. കണ്ടു പിടിക്കാന്‍ സമയമെടുക്കുമെന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വൃക്കയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഇവ ഇടയ്ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വൃക്കകള്‍ക്ക് ദോഷം വരുത്താത്ത പ്രോട്ടീന്‍ മുട്ടയുടെ വെള്ളയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്. കുറഞ്ഞ ചെലവില്‍ യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ മുട്ടയൊരു ശീലമാക്കാം.
ധാരാളം ആരോഗ്യ ഗുണങ്ങളുളള പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിന്‍ എ, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് കാരറ്റ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന ക്യാരറ്റ് വൃക്കയ്ക്കുമേറെ നല്ലതാണ്.
മോശം എണ്ണയുടെ ഉപയോഗം വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണായിട്ടുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. വിവിധ തരത്തിലുള്ള ഹോട്ടല്‍ ഭക്ഷണങ്ങളോട് യുവത്വത്തിന് വലിയ ഹരമാണിപ്പോള്‍. ഇവിടെയെല്ലാം നിലവാരം കുറഞ്ഞ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. വലിയ ആരോഗ്യപ്രശ്‌നങ്ങളിതു സൃഷ്ടിക്കും. ഇതിനൊരു പരിഹാരമാണ് ഒലിവ് ഓയില്‍. ചെലവ് ഏറുമെങ്കിലും ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്.
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവ പോലുള്ള ബെറികളും നല്ലതാണ്. ഇവയില്‍ ആന്റി ഓക്്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇവ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് വൃക്കകളെ സംരക്ഷിക്കുന്നു.
പച്ച നിറമുള്ള ഇലക്കറികള്‍ പോഷകങ്ങളുടെ കലവറയാണ്. ചീര, കാലെ, അല്ലെങ്കില്‍ സ്വിസ് ചാര്‍ഡ് പോലുള്ള ഇലക്കറികളില്‍ വൃക്കകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment