പോഷകങ്ങള്‍ നിറഞ്ഞ ചോളം

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും.

By Harithakeralam
2023-11-05

ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. കാലങ്ങളായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഒരു വിളയായിരുന്നു ചോളം. എന്നാല്‍ ഇപ്പോള്‍ തികച്ചും ലാഭകരമായി ചോളം നമുക്കും കൃഷി ചെയ്യാവുന്നതാണ്. അതും ജൈവ രീതിയില്‍. പ്രമേഹ രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ചോളം വളരെ ഗുണകരമാണ്.

കൃഷി ചെയ്യേണ്ട വിധം

പുതു മഴ ലഭിക്കുന്നതോടെയാണ് ചോള കൃഷിക്ക് ഏറെ അനുയോജ്യ സമയം. മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. സ്ഥലത്തിനനുസരിച്ച്, ഒരു മീറ്റര്‍ വീതിയും, 20 മീറ്റര്‍ നീളവുമുള്ള തടങ്ങള്‍ ഉണ്ടാക്കുക. തടത്തില്‍ 50 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, 20 കിലോ എല്ലുപൊടി എന്നിവയും ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കുക. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്. ട്രേകളില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ 1:1 എന്ന അനുപാതത്തില്‍ നിറച്ച് വിത്തുകള്‍ നടണം. ഒരാഴ്ച പ്രായമായ തൈകള്‍ വേണം പറിച്ചു നടാന്‍. ഒരു തടത്തില്‍ നാലു നിരയായി ചെടികള്‍ നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 30 സെ.മീ. അകലം ഉണ്ടായിരിക്കണം. മൂന്നു ദിവസം കൂടുമ്പോള്‍ നനച്ചു കൊടുക്കണം.

വള പ്രയോഗം

തൈ നട്ട് രണ്ടാഴ്ച ആകുമ്പോള്‍ ഫിഷ് അമിനോ 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്പ്രേ ചെയ്യുക. 10 മില്ലി ഫിഷ് അമിനോ, അര ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. മാസത്തില്‍ ഒരിക്കല്‍ പച്ചച്ചാണകം 5 കിലോ, ഗോമൂത്രം ഒരു ലിറ്റര്‍, കടലപ്പിണ്ണാക്ക് ഒരു കിലോ, സ്യൂഡോമോണസ് 10 ഗ്രാം എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കി നന്നായി മൂടിവയ്ക്കുക. ദിവസവും നന്നായി ഇളക്കുക. ആറാം ദിവസം മുതല്‍ ലായനി ഒരു ലിറ്റര്‍ നാലു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. ഈ ലായനി അരിച്ചെടുത്ത് സ്പ്രേ ചെയ്യുകയും ചെയ്യാം. ഒരു മാസമാകുമ്പോള്‍ ഫിഷ് വളം 20 ഗ്രാം ഒരു ചെടിക്ക് എന്ന കണക്കില്‍ ചുവട്ടില്‍ ഇട്ടു കൊടുക്കാവുന്നതാണ്.

വിളവ്

ഒന്നര രണ്ട് മാസമാകുമ്പോള്‍, ഏകദേശം ആറടി പൊക്കമാകും. മുകള്‍ ഭാഗത്ത് പൂങ്കുലകള്‍ വിടരാന്‍ തുടങ്ങും. തുടര്‍ന്ന് ചെടിയുടെ തണ്ടില്‍ നിന്നും കായ്കള്‍ വരാന്‍ തുടങ്ങും. കായ്കള്‍ക്ക് മുകളിലായി കടും ബ്രൗണ്‍ കളറില്‍ നൂലുപോലെ പൂക്കള്‍ ഉണ്ടാകും. വെള്ളം നന്നായി കൊടുക്കണം. ശരാശരി ഒരു ചോളം 150 മുതല്‍ 200 ഗ്രാം വരെ തൂക്കമുള്ളവയാണ്.

രോഗങ്ങള്‍

1. ഇലകള്‍ മഞ്ഞക്കളറാകുകയും ചെടി മുരടിക്കുകയും ചെയ്യും. ഫോസ്ഫറസിന്റെ കുറവുമൂലമാണ് ഇത്.

ഫോസ്ഫറസ് വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം.

2. ഇലകളുടെ അരിക് മഞ്ഞകലര്‍ന്ന ബ്രൗണ്‍ കളറാകുന്നു. പൊട്ടാസ്യത്തിന്റെ കുറവു കൊണ്ടാണിത്. ചാരം ഇട്ട് കൊടുക്കുന്നത് നല്ലതാണ്

3. കുമിള്‍, നെമറ്റോഡ്, എഫിസ്, ഫ്രൂട്ട് വേം എന്നിവ ചെടിയെ ബാധിക്കുന്ന കീടങ്ങളാണ്. ട്രൈക്കോഡര്‍മ, ഫിഷ് അമിനോ എന്നീ ജൈവവളങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞ രീതിയില്‍ ഉപയോഗിച്ചാല്‍ ചെടിയിലെ രോഗ കീടബാധകള്‍ അകറ്റാവുന്നതാണ്. കൃത്യമായ പരിചരണമുറകളിലൂടെ ചോളകൃഷി ലാഭകരമാക്കാം

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs