മത്സ്യാവശിഷ്ടം വളമാക്കി മാറ്റാം

സുസ്ഥിരമായി മണ്ണിന്റെ വളക്കൂറ് കൂട്ടാന്‍ മത്സ്യത്തോളം പോന്നത് മറ്റൊന്നുമില്ല. വളരെ പെട്ടെന്നുതന്നെ വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ് മത്സ്യവളത്തിന്റെ മേന്മ.

By Harithakeralam
2023-06-03

മത്സ്യാവശിഷ്ടമില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. മത്സ്യം കഴിക്കുന്നത് മലയാളിയുടെ ഭക്ഷണ ശീലത്തിലുള്ളതിനാല്‍ അവശിഷ്ടം ധാരാളമായി ഉണ്ടാകും. എന്നാല്‍ മത്സ്യത്തിന്റെ അവശിഷ്ടം കളയുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. നല്ലൊരു വളമാണ് ഇതെന്ന കാര്യം പലര്‍ക്കുമറിയില്ല. സുസ്ഥിരമായി മണ്ണിന്റെ വളക്കൂറ് കൂട്ടാന്‍ മത്സ്യത്തോളം പോന്നത് മറ്റൊന്നുമില്ല. വളരെ പെട്ടെന്നുതന്നെ വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ് മത്സ്യവളത്തിന്റെ മേന്മ.

മണ്ണിന്റെ പോഷകാംശം വര്‍ധിപ്പിക്കും
മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, മൂലകങ്ങള്‍, ഫാറ്റി ആസിഡ് എന്നിവ സമതുലിതമായുണ്ട്. അതുകൊണ്ടുതന്നെ ഇവ അഴുകിയുണ്ടാകുന്ന മത്സ്യവളത്തില്‍ പ്രോട്ടീന്‍ നൈട്രജനും 18 സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള 70ഓളം മൂലകങ്ങളും അടങ്ങിയിരിക്കുന്നു. മത്സ്യത്തില്‍ മേല്‍പ്പറഞ്ഞ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വിളകള്‍ക്ക് എളുപ്പം വലിച്ചെടുക്കാം. സാധാരണഗതിയില്‍ നൈട്രജന്‍ വിളകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നു പറയും.

എന്നാല്‍ മിക്കവാറും എല്ലാ രാസവളങ്ങളിലും നൈട്രജന്‍ നൈട്രേറ്റ് രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് വളര്‍ച്ച കൂട്ടും. ഒപ്പം കീടരോഗത്തെ ക്ഷണിച്ചുവരുത്തും. എന്നാല്‍ മത്സ്യവളത്തിലെ നൈട്രജന്‍ വിളകളിലെ പ്രോട്ടീന്‍ രൂപവത്കരണം എളുപ്പമാക്കുന്നു. മണ്ണിലെ പോഷകാംശം കൂട്ടാന്‍ മാത്രമല്ല സൂക്ഷ്മാണുക്കളുടെ എണ്ണംകൂട്ടി ജൈവമണ്ഡലത്തെ സക്രിയമാക്കാനും മത്സ്യവളത്തിന് കഴിയും. സൂക്ഷ്മാണുക്കളായ മൈക്കോറൈസയും ആക്ടിനോമൈസൈറ്റ്‌സും രോഗകാരികളായവരെ പ്രതിരോധിക്കുന്നതിന് മുന്നോട്ടുവരും.

എളുപ്പത്തില്‍ വളമാക്കാം
മത്സ്യാവശിഷ്ടം വളരെ എളുപ്പത്തില്‍ വളമാക്കാം. മൂടിയുള്ള മണ്‍ചട്ടിയില്‍ ഓരോ ദിവസത്തെ മത്സ്യാവശിഷ്ടവും വെണ്ണീരും കൂട്ടിക്കുഴച്ചുവെച്ച് വളമാക്കുന്നതാണ് പഴയ രീതി. വെണ്ണീരിന് ക്ഷാമമാണെങ്കില്‍ മത്സ്യാവശിഷ്ടം മണ്ണിരക്കമ്പോസ്റ്റാക്കാം. ഇതിനായി വെള്ളം നിറച്ച ബേസിനില്‍ ഒരു ബക്കറ്റിറക്കി വെക്കുക.

ഏറ്റവും താഴെയായി മണ്ണിരയോട് കൂടിയ മണ്ണിരക്കമ്പോസ്റ്റ് ഒരു കിലോഗ്രാം ചേര്‍ക്കാം. ഇനി ഓരോ ദിവസത്തെ മത്സ്യാവശിഷ്ടവും ശീമക്കൊന്ന ഇലയോ വാഴത്തടയോ നിക്ഷേപിക്കണം. ദിവസവും അരലിറ്റര്‍ വെള്ളം ഉപയോഗിച്ച് നേര്‍ത്ത നന നല്‍കണം. നനച്ച ചണച്ചാക്കുപയോഗിച്ച് ബക്കറ്റ് മൂടാം. മത്സ്യമാണെങ്കില്‍ക്കൂടി മണ്ണിര ഉപയോഗിച്ച് കമ്പോസ്റ്റീകരിക്കുന്നതിനാല്‍ നാറ്റമുണ്ടാകില്ല. 25 ദിവസംകൊണ്ട് മീന്‍ മണ്ണിരക്കമ്പോസ്റ്റ് റെഡിയാകും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs