വേനലില്‍ കൃഷി ചെയ്യുന്ന രീതി അല്‍പ്പമൊന്നു മാറ്റിയാല്‍ മഴയിലും നല്ല വിളവ് മുളകില്‍ നിന്നു ലഭിക്കും.
മഴക്കാലത്തും നല്ല പോലെ വിളവ് തരുന്ന വിളകളില്‍ ഒന്നാണ് പച്ചമുളക്. അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന പച്ചമുളക് വലിയ തോതില്‍ രാസകീടനാശിനികള്‍ തളിച്ചാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്നത്. ഇതിനാല്‍ പച്ചമുളക് സ്വന്തം ആവശ്യത്തിനു വേണ്ടതെങ്കിലും നമ്മള്‍ തന്നെ വിളയിച്ചെടുക്കണം. വേനലില്‍ കൃഷി ചെയ്യുന്ന രീതി അല്‍പ്പമൊന്നു മാറ്റിയാല്‍ മഴയിലും നല്ല വിളവ് മുളകില്‍ നിന്നു ലഭിക്കും.
1. മഴക്കാലത്ത് നടാന്‍ അനുയോജ്യമായ മുളകിനങ്ങള്‍ കൃഷി ചെയ്യുക. രോഗ-കീട ബാധകള്‍ മഴക്കാലത്ത് ഈയിനങ്ങള്‍ക്ക് കുറവായിരിക്കും.
2. മണ്ണൊരുക്കല്‍ പ്രധാനമാണ്, കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് ചേര്‍ത്ത് മണ്ണൊരുക്കണം.
3. നഴ്സറികളില്‍ നിന്നും വാങ്ങുന്ന ചെടികള്‍ നേരിട്ട് മണ്ണിലേക്ക് നടാന്‍ പാടില്ല. അവ മറ്റൊരു മാധ്യമത്തില്‍ കുറച്ചു ദിവസം വളര്‍ത്തിയ ശേഷം മാറ്റി നടാം.
4. ഗ്രോബാഗിലും നിലത്തും നട്ട മുളക് തൈകള്‍ക്ക് താങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
5. അടിവളമായി ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് ഉപയോഗിക്കുക.
6. ഒരുപിടി വേപ്പിന്‍പ്പിണ്ണാക്ക്, എല്ല് പൊടി എന്നിവയും ചേര്‍ക്കുന്നത് ചെടി നന്നായി പൂക്കാന്‍ സഹായിക്കും.
7. തൈ മാറ്റി നട്ട ശേഷം സ്യൂഡോമോണസ് ലായനി കടക്കല്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക.
8. ഒരു മാസത്തിന് ശേഷം ചാരം തടത്തില്‍ വിതറുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ചാരം കലക്കി ഒഴിക്കുന്നതും മഴക്കാലത്ത് നല്ല ഫലം ചെയ്യും.
9. ഈ സമയത്ത് തന്നെ മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്തു നല്‍കാം.
10. ഇല ചുരുളുകയും മഞ്ഞ നിറം വരുകയും ചെയ്താല്‍ ശ്രദ്ധിക്കുക, കാല്‍സ്യം-മംഗ്‌നീഷ്യം എന്നിവയുടെ കുറവാണ്. ഒരു സ്പൂണ്‍ ഡോളോമൈറ്റ് തടത്തിലിട്ടു കൊടുത്ത് ഈ പ്രശ്നം പരിഹരിക്കാം.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment