വീട്ടുമുറ്റത്ത് ജൈവരീതിയില്‍ വാഴക്കൃഷി

നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍.

By Harithakeralam
2023-06-13

പഴങ്ങളുടെ കാര്യം പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വാഴ. നമ്മുടെ നാട്ടില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും കൃഷി ചെയ്യുന്നതുമായ പഴം വാഴ തന്നെയാണ്.  അടുക്കളത്തോട്ടത്തിലും വാഴകള്‍ സ്ഥിര സാന്നിധ്യമാണ്. കൂട്ടത്തില്‍ നേന്ത്രനാണ് കൂടുതല്‍ ജനപ്രിയം. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍. വാഴ കന്നു നടാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴ വെള്ളം കെട്ടിക്കിടക്കാത്ത ഏതു സ്ഥലത്തും വാഴക്കന്ന് നടാം

നടുന്ന രീതി
ഏഷ്യന്‍ വന്‍കരയില്‍ ഏതാണ്ട് എല്ലായിടത്തും വാഴക്കൃഷിയുണ്ട്. വാഴയുടെ കന്നാണ് നടാന്‍ ഉപയോഗിക്കുക. സ്യൂഡോമോണസും പച്ചച്ചാണകവും കലക്കിയ ലായനില്‍ മുക്കി കന്ന് ഒന്നോ രണ്ടോ ദിവസം തണലത്ത് വയ്ക്കണം. രണ്ടടി സമചതുരത്തിലുള്ള കുഴിയില്‍ 500 ഗ്രാം കുമ്മായമിട്ടു തടം തയാറാക്കം. ഇതിനു ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞു കന്നു നടാം. കന്നു ചരിച്ചുവച്ച് അല്‍പ്പം മണ്ണിട്ട് മൂടുക. 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കുഴിയിലിട്ട ശേഷം വൈക്കോല്‍, കരിയില എന്നിവ കൊണ്ട് പുതയിടണം. മഴക്കാലമായതിനാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തേക്ക് വെള്ളം ഒലിച്ചു പോകുന്ന രീതിയിലായിരിക്കണം തടം തയാറാക്കേണ്ടത്. 15 - 20 ദിവസം കൊണ്ട് കന്നുകള്‍ മുളച്ച് പൊന്തും. ഡെല്‍മയിട്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി രണ്ടു കിലോ വീതം കന്നിന്റെ ചുവട്ടിലിടുക. തുടര്‍ന്ന് കുഴി മൂന്നിഞ്ച് കനത്തില്‍ മണ്ണിടുക.

വളപ്രയോഗം
പിന്നീട് തുടര്‍ച്ചയായി 20 ദിവസം കൂടുമ്പോള്‍ ജൈവവളം കൊടുക്കുക. പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച ലായനി ഓരോ ലിറ്റര്‍ 20 ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ആദ്യത്തെ മൂന്നു മാസം കടലപ്പിണ്ണാക്ക് പൊടിച്ച് തടത്തിലിട്ടു കൊടുക്കുന്നത് കരുത്തോടെ വാഴ വളരാനും വലിയ കുലയുണ്ടാകാനും സഹായിക്കും. ഇത് ആറു മാസം വരെ തുടരാം. ശീമക്കൊന്നയിലയും പപ്പായ ഇലയും വെള്ളത്തിലിട്ട് അഴുകിയ ശേഷം നീരു പിഴിഞ്ഞ് തളിക്കുന്നതും നല്ലതാണ്. വാഴ കുലയ്ക്കും മുമ്പ് വശങ്ങളിലൂടെയും മറ്റും വളര്‍ന്നു വരുന്ന കന്നുകള്‍ നശിപ്പിക്കണം. ഇവയുടെ വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ കുല ചെറുതായി പോകും. നന്നായി പരിപാലിച്ചാല്‍ എട്ടു മാസം കൊണ്ടു വാഴ കുലയ്ക്കും. ജൈവ രീതിയില്‍ കൃഷി ചെയ്താല്‍ 26 കിലോഗ്രാം വരെ തൂക്കമുള്ള കുലകള്‍ ലഭിച്ചിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടാല്‍ 30 കിലോ വരെ തൂക്കമുള്ള കുല ലഭിക്കാം.

ഗ്രോ ബാഗിലും വാഴ വളരും
വലിയ ഗ്രോബാഗുകളില്‍ നട്ടാല്‍ വാഴ നന്നായി വളരാറുണ്ട്. ഇത്തരത്തില്‍ കൃഷി ചെയ്തു നല്ല വലിപ്പമുള്ള കുല ലഭിച്ച കര്‍ഷകരുണ്ട്. സാധാരണ പോലെ ഗ്രോ ബാഗ് ഒരുക്കിയാല്‍ മതി, പക്ഷെ ഗ്രോ ബാഗും ചാക്കും വലുതായിരിക്കണം. പക്ഷെ ഗ്രോബാഗിലെ വാഴക്കൃഷി അത്ര വിജയകരമല്ല.

Leave a comment

കൊടും ചൂടില്‍ ആപ്പിള്‍ തോട്ടം; വരുമാനം ലക്ഷങ്ങള്‍

ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…

By Harithakeralam
ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് അഥവാ സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…

By Harithakeralam
സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നു

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
വാഴക്കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ  വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു.…

By Harithakeralam
രോഗ-കീട ബാധയില്‍ വലഞ്ഞ് വാഴക്കര്‍ഷകര്‍

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.…

By Harithakeralam
പേരുകള്‍ പലവിധമെങ്കിലും ഗുണത്തില്‍ മുന്നില്‍

ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി,…

By Harithakeralam
ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs