വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

നടാനായി നല്ല ആരോഗ്യമുള്ള തണ്ടുകള്‍ മാത്രം തെരഞ്ഞെടുക്കുക. നടുന്ന തണ്ടുകളിലെ വലിയ ഇലകള്‍ നുള്ളിക്കളയണം. വൃത്തിയും പ്രധാനമാണ്,

By Harithakeralam
2025-04-12

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചാണ് പുതിന കേരളത്തിലെത്തുന്നത്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ പുതിന വളര്‍ത്താനുള്ള നിരവധി വഴികള്‍ മുമ്പ് വ്യക്തമാക്കിയതാണ്. അവയെല്ലാം പരീക്ഷിച്ചിട്ടും പുതിന വളര്‍ത്താന്‍ കഴിയാത്തവര്‍ക്കായി പുതിയൊരു മാര്‍ഗമിതാ.

പുതിന വളരുന്നില്ല കാരണം

കടയില്‍ നിന്നും വാങ്ങുന്ന തണ്ടുകള്‍ തന്നെയാണ് നാം നടാന്‍ ഉപയോഗിക്കുന്നത്. നല്ല തണ്ടുകള്‍ ഭക്ഷ്യആവശ്യത്തിനെടുത്ത് ആരോഗ്യം കുറഞ്ഞ തണ്ടുകള്‍ നടുന്നതാണ് പുതിന വളരാതിരിക്കാനുള്ള പ്രധാന കാരണം. നടാനായി നല്ല ആരോഗ്യമുള്ള തണ്ടുകള്‍ മാത്രം തെരഞ്ഞെടുക്കുക. നടുന്ന തണ്ടുകളിലെ വലിയ ഇലകള്‍ നുള്ളിക്കളയണം. വൃത്തിയും പ്രധാനമാണ്, നല്ല വൃത്തിയുള്ള തണ്ടുകള്‍ മാത്രമേ നടാന്‍ ഉപയോഗിക്കാവൂ. വെള്ളത്തില്‍ നടുന്നവര്‍ പറയുന്ന പ്രധാന പ്രശ്‌നമാണ് ചീയല്‍ രോഗം. വൃത്തിയില്ലാത്ത തണ്ടുകള്‍ ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. വെള്ളത്തിലും എന്തെങ്കിലും മാലിന്യങ്ങളുണ്ടാകും. വെള്ളം നിറച്ച പാത്രവും ശുദ്ധമായിരിക്കണം. ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിച്ച തണ്ടുകള്‍ ഒരു കാരണവശാലും നടാന്‍ ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ പുതിന വളര്‍ത്തല്‍ വിജയകരമാകും.

ഉമിയും ചകിരിച്ചോറും ചാണകപ്പൊടിയും

വളര്‍ത്താനുള്ള മാധ്യമത്തില്‍ ഇത്തവണ ചെറിയ മാറ്റം വരുത്താം. ഉമിയും ചകിരിച്ചോറും അല്‍പ്പം ചാണകപ്പൊടിയും നിറച്ച ഗ്രോബാഗില്‍ പുതിന നടാം. കടയില്‍ നിന്നും വാങ്ങിയ പുതിന തണ്ടുകള്‍ മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചു നടാന്‍ എടുക്കാം. ഗ്രോബാഗില്‍ ചെറിയ ചാലുകള്‍ പോലെ മണ്ണു നീക്കി പുതിന നടാം. മണ്ണ് നീക്കിയ ചാലില്‍ തണ്ട് കിടത്തിയാണ് നടേണ്ടത്. ആദ്യത്തെ ദിവസം നന്നായി നനയ്ക്കുക. എന്നിട്ട് തണലത്ത് ഗ്രോബാഗ് സൂക്ഷിക്കുക. വെയില്‍ അധികമായാല്‍ ചെടി നശിച്ചു പോകും. നല്ല പരിചരണം നല്‍കിയാല്‍ മൂന്നാഴ്ച മുതല്‍ പുതിന പറിച്ചു തുടങ്ങാം.

Leave a comment

ഗ്രോബാഗില്‍ ഇഞ്ചി നട്ട് മികച്ച വിളവ് നേടാം

കനത്ത മഴ കേരളത്തില്‍ എല്ലായിടത്തും തുടരുകയാണ്,  ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ഇഞ്ചി…

By Harithakeralam
നിലക്കടല വിളയിക്കാം നമ്മുടെ പറമ്പിലും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
വേനല്‍മഴ തകര്‍ത്തു പെയ്തു: ഇനി കപ്പ നടാം

കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…

By Harithakeralam
രുചികരം, പോഷക സമ്പുഷ്ടം: നന കിഴങ്ങ് നടാം

പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…

By Harithakeralam
പത്താമുദയം ബുധനാഴ്ച: തിരിച്ചു പിടിക്കാം കേര സമൃദ്ധി

മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്.  വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…

By Harithakeralam
വിലയുണ്ടെങ്കിലും മുളകില്ല: കാലാവസ്ഥ ചതിച്ചതോടെ പ്രതിസന്ധിയില്‍ കുരുമുളക് കര്‍ഷകര്‍

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…

By Harithakeralam
വേനലില്‍ തണുക്കാന്‍ മിന്റ് ജ്യൂസ്: ഇലകള്‍ നമുക്ക് തന്നെ വിളയിക്കാം

കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…

By Harithakeralam
ജാതിയില്‍ കായ ചീയല്‍ രോഗം വ്യാപകം: കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs