തമിഴ്നാട്ടില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോധിനായ്ക്കന്നൂരാണ് കാലപ്പാടി മാമ്പഴത്തിന്റെ ജന്മനാട്. വീട്ട്മുറ്റത്ത് വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാമ്പഴം ഇതാണ്.
ഏറെ വിശേഷങ്ങള്‍ പറയാനുള്ള മാവ് ഇനമാണ് കാലപ്പാടി. പേരു കേള്‍ക്കുമ്പോള്‍ തന്നെ ഒരു തമിഴ് ടച്ച് തോന്നുന്നില്ലേ...? സംഗതി സത്യമാണ് തമിഴ്നാട്ടുകാരനാണ് കക്ഷി. തമിഴ്നാട്ടില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോധിനായ്ക്കന്നൂരാണ് കാലപ്പാടി മാമ്പഴത്തിന്റെ ജന്മനാട്. വീട്ട്മുറ്റത്ത് വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ മാമ്പഴം ഇതാണ്.
ഉയരം കുറവ്,
പടര്‍ന്നു പന്തലിക്കും
അധികം ഉയരത്തില്‍ വളരാതെ പടര്‍ന്നു പന്തലിച്ചാണ് ഈയിനം മാവ് വളരുക. ഇതിനാല്‍ വീട്ട് മുറ്റത്തും ഡ്രമ്മിലും വലിയ ചാക്കിലുമെല്ലാം നടാം. ഡ്രമ്മിലൊക്കെ നല്ല വിളവ് തരും. എല്ലാ വര്‍ഷവും കൃത്യമായി കായ്ക്കുന്ന സ്വഭാവമാണ് കാലപ്പാടിക്കുള്ളത്. നല്ല കുലകളായി ധാരാളം മാങ്ങയുണ്ടാകും. ഇവ കായ്ച്ചു നില്‍ക്കുന്നതു കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്.
സുഗന്ധവും രുചിയും
നല്ല രുചിയും സുഗന്ധവുമാണ് കാലപ്പാടിയുടെ മറ്റൊരു പ്രത്യേകത. പച്ച നിറത്തിലാണ് തൊലിയുണ്ടാകുക. അകത്തെ കാമ്പ് നല്ല മഞ്ഞ നിറവും. പൊടിയുള്ള തരത്തിലാണ് കാമ്പ്. ഇതിനാല്‍ മറ്റു വിഭവങ്ങള്‍ തയാറാക്കാനുമേറെ അനുയോജ്യമാണ്. അഞ്ചു മുതല്‍ ഏഴ് മാങ്ങകള്‍ ചേര്‍ന്നാല്‍ ഒരു കിലോയാകും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് സീസണ്‍.
മുറ്റത്ത് നടാം
വീട്ട്മുറ്റത്ത് തണലിനും ഭംഗിക്കും നടാന്‍ ഏറെ അനുയോജ്യമാണ് കാലപ്പാടി. വലിയ ഉയരം വയ്ക്കാതെ പടര്‍ന്നു പന്തലിച്ചു വളരുന്നതിനാല്‍ തണലും ഭംഗിയും ഉറപ്പാണ്. കൂടെ നല്ല മധുരമുള്ള മാമ്പഴങ്ങളും ലഭിക്കും. ഡ്രമ്മിലാക്കി ടെറസില്‍ വരെ ഈയിനം വളര്‍ത്തുന്നവരുണ്ട്. സൂര്യപ്രകാശം കുറച്ചാണെങ്കിലും വളര്‍ച്ചയ്ക്കത് തടസമാകാറില്ല. മാമ്പഴത്തിന് പുറത്തൊരു വെള്ള പൊടിപോലെയുള്ള ആവരണവും ഈയിനത്തിന്റെ പ്രത്യേകതയാണ്. കായീച്ച പോലുള്ള കീടങ്ങള്‍ ഇതു കാരണം പ്രദേശത്തേക്ക് അടുക്കില്ല.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment