നല്ല പോലെ വേനല്‍മഴ ലഭിച്ചു മണ്ണ് തണുത്ത സമയമായിരിക്കും, ഈ സമയത്ത് നട്ടാല്‍ എളുപ്പത്തില്‍ വേരു പിടിക്കുമെന്നതാണ് ശാസ്ത്രം.
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്. തെങ്ങ്, വാഴ, ഫല വൃക്ഷങ്ങള്‍ എന്നിവയെല്ലാം നടാന്‍ മലയാളി തെരഞ്ഞെടുത്തിരുന്ന ദിവസമായിരുന്നു ഇത്. നല്ല പോലെ വേനല്‍മഴ ലഭിച്ചു മണ്ണ് തണുത്ത സമയമായിരിക്കും, ഈ സമയത്ത് നട്ടാല്‍ എളുപ്പത്തില്‍ വേരു പിടിക്കുമെന്നതാണ് ശാസ്ത്രം. എന്നാല്‍ കാര്‍ഷിക വൃത്തിയില്‍ നിന്ന് നാം അകന്നതോടെ പത്താമുദയമെല്ലാം ഓര്‍മ മാത്രമായി.
മലയാളവര്‍ഷത്തിലെ മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്നു. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കര്‍ഷകര്‍ക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാല്‍ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തെരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ലെന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ഈ ദിവസങ്ങളില്‍ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികള്‍ക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.
എല്ലാ തരം വിളകളും ഈ ദിവസം നടാമെങ്കിലും കര്‍ഷകര്‍ക്ക് പ്രിയം തെങ്ങിന്‍ തൈ നടാനായിരുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലയെയും സമ്പത്ത് വ്യവസസ്ഥയെയും ഒരു കാലത്ത് നിയന്ത്രിച്ചിരുന്ന വിളയായിരുന്നു തെങ്ങ്. എന്നാല്‍ ഇന്ന് തമിഴ്‌നാടിനും കര്‍ണാടകത്തിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് നാം തേങ്ങ ഉത്പാദനത്തിന്റെ കാര്യത്തില്‍. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കുമെല്ലാം നല്ല വിലയുള്ള സാഹചര്യത്തില്‍ നമുക്ക് തെങ്ങിനെ വീണ്ടും സ്‌നേഹിച്ചു തുടങ്ങാം. നല്ല വെയില്‍ ലഭിക്കുന്ന തുറസായ സ്ഥലങ്ങളില്‍ വേണം തൈ നടാന്‍. മണ്ണിന്റെ സ്വ ഭാവത്തിന് അനുസരിച്ച് ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ ആഴത്തിലും വീതിയിലും കുഴിയെടുത്ത് തൈ നടാം. ചാണകപ്പൊടി, ചാരം എന്നിവ മേല്‍മണ്ണുമായി കലര്‍ത്തി കുഴിയുടെ പകുതി ഭാഗം നിറയ്ക്കണം. എന്നിട്ടു വേണം തൈ നടാന്‍.
ഒന്നര മാസത്തോളം വേനല്‍ മുന്നിലുള്ളതിനാല്‍ നട്ട തൈകള്‍ക്ക് നല്ല പരിചരണം നല്‍കണം. നന നിര്‍ബന്ധമായും വേണം കുഴികളില്‍ ചകിരിയടുക്കി വച്ചാല്‍ ഈര്‍പ്പം കൂടുതല്‍ സമയം നിലനില്‍ക്കും. വെയില്‍ നല്ല പോലെ ഏല്‍ക്കുന്ന സ്ഥലത്തുള്ളവയ്ക്ക് മറ കെട്ടി കൊടുക്കണം. വര്‍ഷത്തില്‍ രണ്ടു തവണ വീതമാണ് തെങ്ങിന് വളപ്രയോഗം നല്‍കേണ്ടത്. രാസ-ജൈവ വളപ്രയോഗം സംയുക്തമായി നല്‍കുന്നതാണ് നല്ലത്. എന്തായാലും ഈ പത്താമുദയത്തിന് നമ്മുടെ പറമ്പില്‍ തെങ്ങിന് തൈ നടൂ, കേരളത്തിന്റെ സമൃദ്ധമായ നാളികേര പാരമ്പര്യം നമുക്കു തിരിച്ചു പിടിക്കാം.
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
© All rights reserved | Powered by Otwo Designs
Leave a comment