പച്ചമുളക് മുതല്‍ ബ്രോക്കോളി വരെ കൃഷി ചെയ്തു വിപണിയിലെത്തിക്കുന്ന ആഷയ്ക്കാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ യുവ കര്‍ഷക പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
കഞ്ഞിക്കുഴി… കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജൈവകൃഷിയും കര്‍ഷകരുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമാണിത്. ചൊരിമണലില്‍ കൃഷിയുടെ വസന്തം തന്നെ തീര്‍ത്തവരാണ് ഇന്നാട്ടിലെ കര്‍ഷകര്‍. അക്കൂട്ടത്തില്‍ സ്ത്രീ – പുരുഷ വ്യത്യാസങ്ങളൊന്നുമില്ല. കഞ്ഞിക്കുഴിയില്‍ കൃഷിഗാഥ തീര്‍ത്തവര്‍ക്കിടയില്‍ ബ്രോക്കോളിയും ക്യാബേജും ക്വാളിഫ്‌ലവറുമൊക്കെ കൃഷി ചെയ്തു വിജയം കൊയ്ത സ്ത്രീയാണ് ആഷാ ഷൈജു. പച്ചമുളക് മുതല്‍ ബ്രോക്കോളി വരെ കൃഷി ചെയ്തു വിപണിയിലെത്തിക്കുന്ന ആഷയ്ക്കാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ യുവ കര്‍ഷക പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബമാണെങ്കിലും വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആശ കൃഷിയില്‍ സജീവമാകുന്നത്.
അധ്യാപികയില്‍ നിന്ന് കൃഷിക്കാരി
അധ്യാപികയാകണമെന്ന് സ്വപ്നം കണ്ടിരുന്ന ടിടിസിക്കാരി, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇങ്ങനെയായിരുന്നു ആഷ. പണ്ടും കൃഷിയോട് എനിക്ക് താത്പ്പര്യമുണ്ടായിരുന്നു. ഞങ്ങളുടേതും കര്‍ഷക കുടുംബമാണ്. അമ്മയും അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകരായിരുന്നു. പക്ഷേ ടീച്ചറാകണമെന്നായിരുന്നു ആഗ്രഹിച്ചത്. ആ സ്വപ്നം സഫലമായില്ല. അന്നൊന്നും കൃഷിയായിരിക്കുമെന്റെ ഇടമെന്നു ചിന്തിച്ചിരുന്നില്ല. വീട്ടില്‍ കൃഷിയുണ്ടെന്നല്ലാതെ കൃഷിപ്പണികളൊന്നും ചെയ്ത പരിചയവുമില്ലായിരുന്നു. ആലപ്പുഴയിലെ പള്ളാത്തുരുത്തിലാണ് എന്റെ വീട്, ഭര്‍ത്താവ് ഷൈജു കഞ്ഞിക്കുഴിക്കാരനും. പന്തല്‍ ഡെക്കറേഷന്‍ ബിസിനസുകാരനാണ് ഭര്‍ത്താവ്. അടുക്കളത്തോട്ടം നിര്‍മിച്ചുകൊണ്ടാണ് ആശ കൃഷിയില്‍ സജീവമാകുന്നത്, 11 വര്‍ഷം മുന്‍പാണിത്. കൃഷിക്കാര്യങ്ങളില്‍ പേരുകേട്ട നാടാണല്ലോ കഞ്ഞിക്കുഴി. ഇവിടെ കൃഷി ചെയ്തു തുടങ്ങിയതോടെ പച്ചക്കറി നടാനും വളമിടാനും വിളവെടുക്കലുമൊക്കെയായി കൃഷിയോട് എനിക്കൊരു ആവേശം തോന്നിയെന്നാണ് ആഷ പറയുന്നത്.
കീടങ്ങളെ അകറ്റാന്‍ പൂക്കൃഷി
കീടങ്ങളെ അകറ്റാന്‍ പുഷ്പങ്ങള്‍ കൃഷി ചെയ്യുന്നു. തോട്ടത്തില്‍ അവിടെവിടയെയായി ചെണ്ടുമല്ലി നട്ടിട്ടുണ്ട്. കീടങ്ങളെ അകറ്റി നിറുത്തുന്നതിനൊപ്പം മികച്ച വരുമാന മാര്‍ഗം കൂടിയാണ് ചെണ്ടുമല്ലി കൃഷി. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിലാണ് ചെടി നട്ടിരിക്കുന്നത്. മുന്‍പും ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും അളവില്‍ പൂകൃഷി ചെയ്യുന്നത്. പൂക്കൃഷിക്ക് കലാവസ്ഥ വില്ലനാണെങ്കിലും എല്ലാത്തരം കൃഷി ചെയ്യണമെന്നാണ് ആഷയുടെ ആഗ്രഹം. തോട്ടത്തില്‍ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിവളമിട്ടു കൊടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മതി. കോഴിക്കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കുമ്മായം ഇത്രയുമാണ് പ്രധാനമായും അടിവളമായി നല്‍കുന്നത്. വഴുതന, മുളക് തുടങ്ങിയ ഈട് നില്‍ക്കുന്ന ഇനങ്ങള്‍ക്ക് എല്ലുപ്പൊടിയും കൂടി നല്‍കും. കോഴിവളം മാത്രമായി നല്‍കണമെന്നില്ല, വേണമെങ്കില്‍ ചാണകവും ആട്ടിന്‍ക്കാട്ടവുമൊക്കെ ചേര്‍ത്തും അടിവളമിടാറുണ്ട്.

വിപണി പ്രശ്‌നമല്ല
കഞ്ഞിക്കുഴിയിലെ ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. അതിനൊപ്പം ആവശ്യക്കാര്‍ വീട്ടിലേക്കും വരാറുണ്ട്. പതിവായി പച്ചക്കറികള്‍ വാങ്ങുന്ന സ്ത്രീകളുണ്ട്. പച്ചക്കറികള്‍ വിറ്റഴിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളുടെ തോട്ടത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും പച്ചക്കറികള്‍ വിളവെടുക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും എല്ലാത്തരം പച്ചക്കറികളും വിളഞ്ഞു നില്‍പ്പുണ്ടാകും. വെണ്ടയൊക്കെ ഒരുവിധം പാകമായാല്‍ പറിച്ചെടുക്കും. പച്ചമുളകും ദിവസവും ലഭ്യമാണ്. എങ്കിലും ആവശ്യക്കാരുടെ ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ചാണ് വിളവെടുപ്പ്. 40 കിലോ വരെയൊക്കെ ഒരു ദിവസം ഓര്‍ഡര്‍ ലഭിക്കാറുണ്ട്. ഓരോ ദിവസവും ലഭിക്കുന്ന പച്ചക്കറിയുടെ അളവ് വ്യത്യസ്തമായിരിക്കും. വിളവെടുപ്പിന്റെ ആദ്യ ദിവസം കുറവായിരിക്കും, പിന്നീടുള്ള ദിവസങ്ങളില്‍ കൂടിക്കൊണ്ടിരിക്കും. ആദ്യ ദിവസം എട്ട് കിലോ ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം 12 കിലോ ലഭിച്ചേക്കാം. അങ്ങനെ ഒരു ദിവസം 80 കിലോ വെണ്ടയൊക്കെ കിട്ടിയ ദിവസങ്ങളുണ്ട്. 25 സെന്റില്‍ നിന്ന് 60 കിലോയൊക്കെ കിട്ടിയ ദിവസവുമുണ്ട്. രണ്ടു കുളങ്ങളിലായി റോഹു, ചെമ്പല്ലി. തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയും വളര്‍ത്തുന്നു. 200 ഓളം റെഡ് ലേഡി പപ്പായകളും നട്ടിട്ടുണ്ട്.

കഠിനാധ്വാനത്തിലൂടെ പൂങ്കാവനമൊരുക്കിയെടുത്ത വീട്ടമ്മയാണ് എം. ശ്രീവിദ്യ. കാസര്‍കോഡ് ജില്ലയില്‍ ബേദഡുക്ക പഞ്ചായത്തില്‍ കൊളത്തൂരാണ് ഈ യുവ കര്‍ഷകയുടെ കൃഷിത്തോട്ടം. പച്ചക്കറികളും ഫലവര്‍ഗങ്ങളും മീനും കോഴിയും…
നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശനാടുകളിലേക്ക് ജോലി തേടിപ്പോകുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തയാണ് മൃദുല ഹരി. പഴങ്ങളും പച്ചക്കറികളും മൃഗ-പക്ഷി പരിപാലനവുമായി കാര്‍ഷിക മേഖലയില്‍ വിജയം കൊയ്തിരിക്കുകയാണ്…
വീട് നിറയെ വ്യത്യസ്ത വര്‍ണങ്ങളുടെ ചാരുതയും സുഗന്ധവും സമ്മാനിച്ച് ഒരുപാട് ചെടികള്‍. പേരറിയുന്നതും പേരറിയാത്തവയും നാടനും വിദേശ ഇനങ്ങളുമൊക്കെയായി കുറേയേറെ... പൂക്കളോടുള്ള ഇഷ്ടമൊന്നു കൊണ്ടു മാത്രം വീടിന്റെ…
അറേബ്യന്‍ മരുഭൂമികളില്‍ വിളയുന്ന ഈന്തപ്പഴം ലോകമെങ്ങും ഏറെ പ്രിയപ്പെട്ടതാണ്. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് ഏറെ നല്ലതും. എന്നാല്‍ യുഎഇ, ഇറാഖ്, പാക്കിസ്ഥാന് തുടങ്ങിയ…
കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി…
അവാക്കാഡോ പഴമിപ്പോള്‍ ഇന്ത്യയിലെമ്പാടും ട്രെന്‍ഡിങ്ങാണ്... പലതരം ഐസ്ക്രീമുകളും ജ്യൂസുകളും മറ്റു പാനീയങ്ങളും ഈ പഴമുപയോഗിച്ചു തയാറാക്കുന്നു. നിരവധി ഗുണങ്ങള്‍ നിറഞ്ഞ അവാക്കാഡോ അഥവാ വെണ്ണപ്പഴം എന്നാല്‍ ഇന്ത്യയില്‍…
ഏക്കര്‍ കണക്കിന് സ്ഥലമില്ലെങ്കിലും താത്പര്യമുണ്ടെങ്കില്‍ കൃഷിയില്‍ വിജയഗാഥ രചിക്കാമെന്നതിന്റെ തെളിവാണ് കോട്ടയം ചങ്ങനാശ്ശേരിക്കാരിയായ അനിത കാസിം. കഴിഞ്ഞ എട്ട് വര്‍ഷമായി മട്ടുപ്പാവില്‍ വിവിധതരം പച്ചക്കറികളും…
ഇലഞ്ഞി കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ ഫാം പ്ലാന്‍ പദ്ധതിയില്‍ മില്ലറ്റ് കൃഷി വിളവെടുത്തു. ബേബി മലയില്‍, മുത്തോലപുരം എന്ന കര്‍ഷകന്റെ പുരയിടത്തിലാണ് ചോളം വിഭാഗത്തിലെ മില്ലറ്റ് വിളവെടുത്തത്.
© All rights reserved | Powered by Otwo Designs
Leave a comment