മുറ്റം നിറയെ കുഞ്ഞു പൂക്കള്‍: വെയിലത്തും പൂന്തോട്ടം കളര്‍ഫുള്‍

മുറ്റത്തും ചെടിച്ചട്ടികളിലും പാത്രത്തിലും എന്തിന് കുപ്പികളില്‍ പോലും ഈ ചെടി വളര്‍ത്തിയെടുക്കാം.

By Harithakeralam
2025-03-30

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്.  ടേബിള്‍ റോസ്, മോസസ് റോസ്, പോര്‍ട്ടുലക്ക എന്നിങ്ങനെ പല പേരുകളില്‍ ഇതറിയപ്പെടുന്നു. വെള്ള, പിങ്ക്, ഓറഞ്ച് തുടങ്ങി പല നിറങ്ങളില്‍ ചെടി ഉണ്ട്. മുറ്റത്തും ചെടിച്ചട്ടികളിലും പാത്രത്തിലും എന്തിന് കുപ്പികളില്‍  പോലും ഈ ചെടി വളര്‍ത്തിയെടുക്കാം.

തണ്ടു നടാം

നല്ല കരുത്തുള്ള തണ്ട് വേണം നടാനായി തെരഞ്ഞെടുക്കാന്‍, പൂ വിരിഞ്ഞതിന് ശേഷമുള്ള തണ്ടുകളാണ് അഭികാമ്യം. ചെറിയ തണ്ട് എടുത്താല്‍ ചിലപ്പോള്‍ വേരു പിടിക്കാന്‍ സമയമെടുക്കാം, അല്ലെങ്കില്‍ ചീഞ്ഞ് പോകുകയോ ചെയ്യും.  കല്ലുകള്‍ നീക്കം ചെയ്ത് മേല്‍മണ്ണ്. ചാണകപ്പൊടി എന്നിവ നടീലിനായി തിരഞ്ഞെടുക്കാം, ആവശ്യമെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് കൊടുക്കാം,  പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് സഹായകമാകും.

നട്ട് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ വളര്‍ന്ന് പൂവിടാന്‍ തുടങ്ങും. നല്ല സൂര്യപ്രകാശം ആവശ്യമാണ്.  ചാണകപ്പൊടി അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് ഇടയ്ക്ക് ചേര്‍ത്ത് കൊടുക്കാം. ദിവസവും ജലസേചനം നിര്‍ബന്ധമാണ്. തണ്ടുകള്‍ ഉണങ്ങി പോയാല്‍ പിന്നീട് ചെടി വളര്‍ച്ച, പൂവിടല്‍ എന്നിവ കുറയും.

പൂവിടാന്‍ പ്രൂണിങ്

വളര്‍ന്ന് വരുന്ന തണ്ടുകള്‍ പ്രൂണ്‍ ചെയ്ത് അഥവാ മുറിച്ച് വിടുന്നത് കൂടുതല്‍ ശിഖരങ്ങളായി കൂടുതല്‍ പൂക്കള്‍ ഉണ്ടാകാന്‍  സഹായിക്കും. പൂര്‍ണമായി വളര്‍ന്ന് കഴിഞ്ഞാല്‍ ശിഖരങ്ങള്‍ ഉണ്ടാവുന്നതിനും, പൂവിടുന്നതും കുറയും. അപ്പോള്‍ പുതിയ മണ്ണ് നിറച്ച് ആരോഗ്യമുള്ള തണ്ടുകള്‍ വേറെ വെച്ച് പിടിപ്പിക്കുക.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs