നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഈ ലായനി തയാറാക്കാം.
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത് നിറയെ പൂക്കളുമായി വസന്തം തീര്‍ക്കുന്നുണ്ടാകാം. എന്തു കൊണ്ടാണിതെന്നു മനസിലാക്കായാല്‍ നമ്മുടെ വീട്ടുമുറ്റത്തു പൂക്കാലം തീര്‍ക്കാം.
യഥാസമയം വളപ്രയോഗം, നന, കീടങ്ങളെ നിയന്ത്രിക്കല്‍ എന്നിവയെല്ലാം നടത്തിയാല്‍ ചെടികള്‍ നല്ല പോലെ വളരും. എന്നാല്‍ പൂക്കള്‍ ധാരാളം ഉണ്ടാകാന്‍ അതിനാവശ്യമുള്ള മൂലകങ്ങള്‍ അടങ്ങിയ വളം നല്‍കണം. രാസവളങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ആരോഗ്യത്തിനുമതു പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതിനൊരു പ്രതിവിധിയാണിന്നു നിര്‍ദേശിക്കുന്നത്. നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഈ ലായനി തയാറാക്കാം.
1.ഉരുളക്കിഴങ്ങ് ഒന്ന്
2. നേന്ത്രപ്പഴത്തിന്റെ തൊലി
3. ഒരു ടീസ്പൂണ്‍ യീസ്റ്റ്
4. കുറച്ച് വിനാഗിരി
5. അര ലിറ്റര്‍ ചൂടുവെള്ളം
ഉരുളക്കിഴങ്ങ് തൊലികളഞ്ഞു ചെറുതായി അരിയുക. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന പാത്രമെടുത്ത് ഇതിലേക്ക് പഴത്തൊലിയും അരിഞ്ഞ ഉരുളക്കിഴങ്ങുമിടുക. യീസ്റ്റും ഒന്നോ രണ്ടോ തുള്ളി വിനാഗിരിയും ഇതിലേക്കിട്ട് അരലിറ്റര്‍ ചൂടുവെള്ളം പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ലായനി തണുത്ത ശേഷം ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. ഒരു ചെടിക്ക് രണ്ടോ മൂന്നോ സ്പൂണ്‍ ലായനി ഒഴിച്ചു കൊടുത്താല്‍ മതി. ആഴ്ചയില്‍ രണ്ടു ദിവസം പ്രയോഗിച്ചാല്‍ തന്നെ ചെടികള്‍ക്ക് നല്ല വിളവ് ലഭിക്കും.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment