വായ തുറന്നിരിക്കുന്ന ഈ കുടമാണ് ഇരകളെ ആകര്‍ഷിച്ചു പിടിച്ചു തിന്നാനുള്ള ചെടിയുടെ ഭാഗം. ഇതിനകത്തുള്ള ദ്രാവകം പ്രാണികളെ ആകര്‍ഷിക്കും
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍ നെപ്പന്തസ് ചെടിയുടെ തൈകള്‍ മിക്ക നഴ്‌സറികളിലുമുണ്ട്. ഓണ്‍ലൈന്‍ വഴിയൊക്കെ ഇവ നമ്മുടെ വീട്ടിലേക്ക് എത്തിച്ചു തരുന്നവരുമുണ്ട്. ഒരു കൗതുകത്തിന് ഇവ വീട്ടില്‍ വളര്‍ത്തിനോക്കിയാലോ...
ചട്ടിയില്‍ തൂക്കിയിടാം
ചട്ടിയില്‍ വളര്‍ത്തി ഉയരത്തില്‍ തൂക്കിയിട്ടാണ് മിക്കവരും നെപ്പന്തസ് വളര്‍ത്തുന്നത്. അല്‍പ്പം വലിയ ഇലകളുള്ള ഈ ചെടിയുടെ എല്ലാ വശത്തേക്കും കുടം പോലെയൊരു സാധനം തൂങ്ങിക്കിടക്കും. വായ തുറന്നിരിക്കുന്ന ഈ കുടമാണ് ഇരകളെ ആകര്‍ഷിച്ചു പിടിച്ചു തിന്നാനുള്ള ചെടിയുടെ ഭാഗം. ഇതിനകത്തുള്ള ദ്രാവകം പ്രാണികളെ ആകര്‍ഷിക്കും. പ്രാണികള്‍ കുടത്തിനകത്ത് കയറുന്നതോടെ ദ്രാവകത്തില്‍ കുടുങ്ങി അലിഞ്ഞു പോകും. മണ്ണില്‍ നിന്നും നൈട്രജന്‍ ആഗിരണം ചെയ്യാന്‍ കഴിവില്ലാത്ത ചെടിയാണ് നെപ്പന്തസ്. ഈ കുറവ് നികത്താനാണിവ പ്രാണികളെ ഭക്ഷിക്കുന്നത്. നാം നല്ല പോലെ നൈട്രജന്‍ അടങ്ങിയ വളം നല്‍കിയാല്‍ പിന്നെ ചെടി ഇര പിടിക്കല്‍ അവസാനിപ്പിക്കും.
തായ്‌ലന്‍ഡ് സ്വദേശി
ചെടികളുടെ പ്രധാന കേന്ദ്രമായ തായ്‌ലന്‍ഡില്‍ നിന്നുമാണ് നമ്മുടെ നാട്ടിലേക്ക് ഈ ചെടിയെത്തുന്നത്. ഇന്ത്യയില്‍ മേഘാലയ സംസ്ഥാനത്താണിവ സ്വാഭാവികമായും വളരുന്നത്. അധികം ആഴത്തില്‍ പോകാത്ത വേരുകളോടു കൂടിയതും പടര്‍ന്നു കയറുന്ന കാണ്ഠത്തോടു സസ്യങ്ങളാണ് നെപ്പന്തസ് ഇനങ്ങളില്‍ കൂടുതലും. കാണ്ഠങ്ങള്‍ 15 മീറ്ററോ അതില്‍ കൂടുതല്‍ ഉയരത്തിലോ വളരുന്ന ഇവയുടെ കനം 1 സെ.മി. ഓ അതില്‍ കുറവോ ആയിരിക്കും.
160 ഇനങ്ങള്‍
നെപ്പന്തസ് ജീനസ്സില്‍ വരുന്ന സസ്യങ്ങളെല്ലാം കീടഭോജിസസ്യങ്ങളാണ്. ഏകദേശം 160 സ്പീഷിസുകള്‍ ലോകത്തുണ്ടെന്നാണ് പറയപ്പെടുന്നത്. ചൈന, ഇന്തോനേഷ്യ, മലേഷ്യ, മഡഗാസ്‌കര്‍ , ഓസ്‌ട്രേലിയ , ഇന്ത്യ, ശ്രീലങ്ക , ബോര്‍ണിയോ , സുമാത്ര , ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് നെപ്പന്തസ് ചെടികള്‍ കാണപ്പെടുന്നത്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment