കുളം നിര്‍മിച്ച് താമര നട്ടിട്ടും പൂക്കളുണ്ടാകുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക് തന്നെ മാറ്റും. കുളം നിര്‍മിച്ച് താമര നട്ടിട്ടും പൂക്കളുണ്ടാകുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ന്യൂസിഫെറ
ഏഷ്യന്‍ വന്‍കരയില്‍ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇവ ധാരാളമായി കാണുക. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. വെളുത്തതോ പിങ്ക് നിറത്തിലുള്ളതോയാകും പൂക്കള്‍.
2. ല്യൂട്ടിയ
അമേരിക്കന്‍ ലോട്ടസെന്നും ലൂട്ടിയയെന്നും അറിയപ്പെടുന്നു, വടക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലുമുള്ളതാണിത്. മഞ്ഞ പൂക്കളാണ് ഈയിനത്തിനുണ്ടാകുക. തടാകങ്ങള്‍, ചതുപ്പുകള്‍, കുളങ്ങള്‍ പോലുള്ള ജലാശയങ്ങളില്‍ വളരുന്നു.
വീട്ടുമുറ്റത്തോ ടെറസിലോ എന്തിന് പ്രകാശം ലഭിക്കുമെങ്കില്‍ അകത്തളങ്ങളില്‍ വരെ താമര വളര്‍ത്താം. 15-20 ഇഞ്ച് വ്യാസമുള്ള ചെറിയ പാത്രങ്ങളില്‍ വരെ താമരക്കിഴങ്ങുകള്‍ വളരും. 10-60 അടി നീളമുള്ള ഒരു ചെറിയ കുളം നിര്‍മിച്ചും വിത്ത് നടാം.
ചട്ടി, സിമന്റ് ടാങ്ക് തുടങ്ങിയവയില്‍ താമര വളര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം.
1. ചട്ടി, സിമന്റ് ടാങ്ക് തുടങ്ങിയവയ്ക്ക് അടിയില്‍ ദ്വാരങ്ങളില്ലെന്ന് ഉറപ്പുവരുത്തുക.
2. വിത്ത് നടാനുള്ള മാധ്യമമായി ആദ്യം 2-3 ഇഞ്ച് മണലിടുക. തുടര്‍ന്ന് കളിമണ്ണ് 2-4 ഇഞ്ച് അളവില്‍ മണ്ണില്‍ മുകളിലിട്ട് കൊടുക്കുക.
3. മണ്ണില്‍ വേര്, കല്ല്, എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം.
4. വീതിയേറിയതും ആഴം കുറഞ്ഞതുമായ പാത്രമാണ് ഉപയോഗിക്കാന്‍ ഏറെ അനുയോജ്യം.
പാത്രത്തില്‍ മണ്ണ് നിറച്ച ശേഷം വെള്ളമൊഴിച്ച് കുറച്ച് 5 -7 ദിവസം അനക്കാതെ വെക്കാം. പിന്നീട് ഇതില്‍ ചെറിയൊരു കുഴിയെടുത്ത് ഇലകള്‍ മുകളിലേക്ക് അഭിമുഖീകരിക്കുന്ന വിധത്തില്‍ ദ്വാരത്തിലേക്ക് കിഴങ്ങ് വയ്ക്കുക. പിന്നീട് കിഴങ്ങ് മണ്ണ് ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം മൂടുക. തുടര്‍ന്ന് മണ്ണ് ചെളി കൊണ്ട് നിറയുന്നത് വരെ വെള്ളം ചേര്‍ക്കുക, ദിവസം 6 മണിക്കൂറെങ്കിലും പൂര്‍ണ്ണമായി നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ ഈ പാത്രം വയ്ക്കാവൂ.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment