വള്ളി വീശി പൂവിടാന്‍ തുടങ്ങിയ തണ്ണിമത്തന് നല്‍കേണ്ട പരിചരണ മാര്‍ഗങ്ങള്‍ നോക്കാം.
തണ്ണിമത്തന്‍ കൃഷി ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ തണ്ണിമത്തന് നല്‍കേണ്ട പരിചരണ മാര്‍ഗങ്ങള്‍ നോക്കാം.
1.വിത്ത് നട്ട് ആദ്യ ഘട്ടത്തില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം
2. പൂവിടുമ്പോഴും കായ്പിടിത്തം തുടങ്ങുമ്പോഴും മണ്ണിലെ ഈര്‍പ്പത്തിന് അനുസരിച്ചു നന ക്രമീകരിക്കണം.
3. തടത്തില്‍ പുതയിടുന്നത് നല്ലതാണ്, ഈര്‍പ്പം ക്രമീകരിക്കാനിതു സഹായിക്കും.
4. കായ്കള്‍ മൂപ്പെത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ജലസേചനം കുറയ്ക്കാം.
5. വള്ളി പടര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ ഉണങ്ങിയ കമ്പുകള്‍, ഓല , വൈക്കോല്‍ എന്നിവ നിരത്തിക്കൊടുക്കാം. ഇവയിലൂടെ വള്ളികള്‍ പടര്‍ന്നു വളരുന്നത് നല്ലതാണ്.
6. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം.
7. ചാണക സ്ലറി, വെര്‍മി കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ, സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം എന്നിവയാണ് തണ്ണിമത്തന് മികച്ച വളങ്ങള്‍.
8. നന്നായി വള്ളി വീശി തുടങ്ങിയാല്‍ പ്രൂണിങ് ചെയ്തു നല്‍കണം. എന്നാല്‍ മാത്രമേ നല്ല പോലെ കായ്ക്കൂ.
9. ചാണകം- ഗോമൂത്രം-കടപ്പിണ്ണാക്ക് പുളിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും തടത്തിലൊഴിക്കുന്നതും നല്ലതാണ്. ഗുണനിലവാരമുള്ള സ്യൂഡോമോണസ് തളിക്കുന്നതും ഗുണം ചെയ്യും.
10. കായീച്ച, ആമവണ്ട് എന്നിവയാണ് തണ്ണിമത്തന്റെ പ്രധാന ശത്രുക്കള്‍. മൂന്ന് മില്ലി വേപ്പെണ്ണ, 3 മില്ലി ഷാംപൂ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നത് ഇവയെ തുരത്താന്‍ സഹായിക്കും.
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment