ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

എട്ടു വര്‍ഷം മുന്‍പ് റബര്‍ നിന്നിരുന്ന തോട്ടത്തിലാണ് പ്ലാവും റംബുട്ടാനുമൊക്കെ ഇടംപിടിച്ചിരിക്കുന്നത്. മൂന്നേക്കറില്‍ 300 വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി പ്ലാവുകള്‍ നില്‍ക്കുന്നു.

By ഐബിന്‍ കാണ്ടാവനം
2026-02-08

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്ന് തന്റെ കൃഷികൊണ്ട് തെളിയിക്കുന്നു ഈ യുവാവ്.  ഇങ്ങോട്ട് എന്തെങ്കിലും ലഭിക്കണമെങ്കില്‍ അങ്ങോട്ടും കൊടുക്കണമെന്നാണ് സലേഷിന്റെ നയം. അതുകൊണ്ടുതന്നെ സമയാ സമയങ്ങളില്‍ വളവും മരുന്നുകളുമെല്ലാം കൃത്യമായി നല്‍കുന്നുണ്ട്. വേനല്‍ക്കാലത്ത് മരങ്ങളുടെ ഇലയില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക സ്പ്രേയും സലേഷ് നല്‍കുന്നു. റംബുട്ടാനും വിയറ്റ്നാം ഏര്‍ളി പ്ലാവുമാണ് സലേഷിന്റെ ഇഷ്ട ഇനങ്ങള്‍. അദ്ദേഹത്തിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതും ഇവര്‍ തന്നെ. കേരളത്തില്‍ അധികമാരും കൃഷി ചെയ്യാത്ത മല്‍വാന ഇനം റംബുട്ടാനാണ് സലേഷിന്റെ തോട്ടത്തിലുള്ളത്.

പ്ലാവാണ് മുഖ്യം

എട്ടു വര്‍ഷം മുന്‍പ് റബര്‍ നിന്നിരുന്ന തോട്ടത്തിലാണ് പ്ലാവും റംബുട്ടാനുമൊക്കെ ഇടംപിടിച്ചിരിക്കുന്നത്. മൂന്നേക്കറില്‍ 300 വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി പ്ലാവുകള്‍ നില്‍ക്കുന്നു. നട്ടവരെല്ലാം വിയറ്റ്നാം സൂപ്പര്‍ ഏര്‍ലിയെ കുറ്റം പറയുമ്പോള്‍ സലേഷ് പുഞ്ചിരിക്കും. എന്നിട്ട്, ഓരോ വര്‍ഷവും മികച്ച വളവ് നല്‍കി തലയുയര്‍ത്തി നില്‍ക്കുന്ന തന്റെ പ്ലാവുകള്‍ ചൂണ്ടിക്കാണിക്കും. അഞ്ചു വര്‍ഷത്തിലേറെയായി വര്‍ഷത്തില്‍ 10 മാസവും ചക്കകള്‍ തന്നുകൊണ്ടിരിക്കുന്ന സലേഷിന്റെ പ്ലാവുകള്‍ വിയറ്റ്നാം ഏര്‍ലിയോടുള്ള എതിര്‍പ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. കൃത്യമായ പരിചരണം നല്‍കിയാല്‍ പ്ലാവിന് ആരോഗ്യമുണ്ടാകുമെന്നു മാത്രമല്ല മികച്ച വിളവ് നല്‍കുകയും ചെയ്യുമെന്ന് സലേഷ് പറയുന്നു. പ്രധാനമായും ജൈവവളമാണ് നല്‍കുക.

തടിയില്‍ കായ്ക്കുന്ന പ്ലാവുകള്‍

ശാഖകളില്‍ കായ്ക്കുന്ന പ്രവണതയാണ് ഈ ഇനം പ്ലാവിനുള്ളതെങ്കിലും താന്‍ തടിയില്‍ കായ്പ്പിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് സലേഷ്. തടിയിലെ ശിഖരങ്ങളെല്ലാം കോതി മാറ്റി മുകളില്‍ കുടപോലെ ഇലകള്‍ നില്‍ക്കുന്ന വിധത്തിലാണ് പ്ലാവിനെ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തായ്ത്തടിയില്‍ത്തന്നെ പൂവിടുകയും കായ പിടിക്കുകയും ചെയ്യുന്നു. ശിഖരങ്ങളില്‍ ചക്കയുണ്ടായാല്‍ അത് ഒടിഞ്ഞുപോകും. പ്ലാവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. തായ്ത്തടിയില്‍നിന്ന് വിളവെടുക്കാനും സൗകര്യമുണ്ട്. തടി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വിയറ്റ്നാം ഏര്‍ളി  ആരും നടരുതെന്ന് സലേഷ് പറയും. കാരണം, തടിക്കുവേണ്ടി വളര്‍ത്താന്‍ യോജിച്ച ഇനമല്ലിത്. ഒരു വര്‍ഷം ഒരു പ്ലാവില്‍നിന്ന് 3000-4000 രൂപ ലഭിക്കുന്നുണ്ട്. ഒരു പ്ലാവില്‍നിന്ന് 80-100 കിലോ ഇടിച്ചക്ക ലഭിക്കും.

 ചക്ക വലുതാകാന്‍ നിര്‍ത്താറില്ല. 800 ഗ്രാം മുതല്‍ 1300 ഗ്രാം വരെയുള്ള ഇടിച്ചക്കളാണ് പ്രധാനമായും സലേഷ് വില്‍ക്കുന്നത്. ഇതിന് കിലോയ്ക്ക് 40 രൂപ  ലഭിക്കുന്നുമുണ്ട്. നോര്‍ത്തിന്ത്യന്‍ കച്ചവടക്കാരുമായി കരാറുണ്ടാക്കിയാണ് വില്‍പന. ഓരോ തവണയും 10 ദിവസം കൂടുമ്പോഴുള്ള വിളവെടുപ്പില്‍ ഓരോ തവണയും ഒരു ടണ്‍ ഇടിച്ചക്കയെങ്കിലും ഇത്തരത്തില്‍ കയറിപ്പോകുന്നുണ്ട്. നിലത്തു വീഴാതെ പറിച്ചെടുക്കുന്ന ചക്ക പത്രക്കടലാസില്‍ പൊതിഞ്ഞ് ചണച്ചാക്കിലാക്കിയാണ് കൊണ്ടുപോവുക. സീസണ്‍ അവസാനിക്കുമ്പോള്‍ മരത്തില്‍ ബാക്കിയാകുന്ന ചെറു ചക്കകള്‍ പറിച്ച് കളയുമെന്ന് സലേഷ്. ഇങ്ങനെ ചെയ്യുമ്പോള്‍ മരത്തിന്റെ ആരോഗ്യം നഷ്ടപ്പെടാതിരിക്കും. വലിയ ചക്ക എടുക്കാന്‍വേണ്ടി മരത്തില്‍ നിര്‍ത്തിയാല്‍ മരത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതാണ് തന്റെ അനുഭവമെന്നും സലേഷ്.

വേനല്‍രക്ഷ മുഖ്യം

വേനല്‍ക്കാലത്ത് മരങ്ങളില്‍നിന്ന് ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഓര്‍ത്തോസിലിസിക് ആസിഡ് സ്പ്രേ എല്ലാ വര്‍ഷവും ഫോളിയാര്‍ ആയി നല്‍കാറുണ്ട്. യൂറിയ ഒഴികെ മറ്റെന്ത് വളത്തിനൊപ്പവും ഇത് ഫോളിയാര്‍ ആയി നല്‍കാമെന്ന് സലേഷ്. ഇലകളിലെ സുഷിരങ്ങള്‍ അടച്ചുകളയുകയാണ് ഇത്  സ്പ്രേ ചെയ്യുന്നതിലൂടെ നടക്കുന്നത്. അതുവഴി ഇലകളില്‍നിന്ന് വെള്ളം ബാഷ്പീകരിച്ചു പോകുന്നത് തടയുകയും മരങ്ങളില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യും. അതുപോലെ ഇലകള്‍ തിലങ്ങി നില്‍ക്കുന്നത് കാണാം, അതുവഴി മരത്തിലേക്ക് കൂടുതല്‍ ചൂട് പതിക്കാതിരിക്കുകയും ചെയ്യും.

കീടബാധയ്ക്ക് ജൈവ നിയന്ത്രണം

ഏതൊരു വിളയും വാണിജ്യ രീതിയിലേക്കു കടക്കുമ്പോള്‍ കീടാക്രമണ സാധ്യതയുണ്ടെന്ന് സലേഷ് പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് തനിക്കും അത്തരത്തിലൊരു അനുഭവം ഉണ്ടായിരുന്നു. വിളവെടുത്ത ഇടിച്ചക്കകളെല്ലാം ഉപയോഗശൂന്യമാംവിധം കേടായിരുന്നു. കായ്തുരപ്പന്‍ പുഴുവായിരുന്നു വില്ലന്‍. കായുണ്ടാകുമ്പോള്‍ തന്നെ ഈച്ച മുട്ടയിടുകയും പുഴുക്കള്‍ അതില്‍ വളരുകയും ചെയ്യുന്നതാണ് കാരണം. കൃഷി നഷ്ടമാകുമെന്നുവരെ കരുതി. കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ നിര്‍ദേശപ്രകാരം നെല്ലിനൊക്കെ വയ്ക്കുന്ന ട്രൈക്കോഗ്രാമ മുട്ടക്കാര്‍ഡ് വച്ചതിലൂടെ ഈ പ്രശ്നം മാറിക്കിട്ടി. അതിനു ശേഷം എല്ലാ വര്‍ഷം സീസണ്‍ ആരംഭിക്കുമ്പോഴും രണ്ടാം സീസണിലും മുട്ടക്കാര്‍ഡ് വാങ്ങി തോട്ടത്തില്‍ വയ്ക്കാറുണ്ട്. കായ്തുരപ്പന്റെ ആക്രണം അതിനുശേഷം ഉണ്ടായിട്ടില്ലെന്നും സലേഷ്.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs