വെള്ളീച്ചയും ഇലപ്പേനുമാണ് പച്ചമുളകിന്റെ പ്രധാന ശത്രുക്കള്‍. ജൈവരീതിയില്‍ ഇവയെ തുരത്താം
എരിവിനു പ്രാധാന്യം നല്‍കുന്നവരാണു മലയാളികള്‍. അതുകൊണ്ട് തന്നെ അടുക്കളത്തോട്ടത്തില്‍ പച്ചമുളകിനു പ്രധാന സ്ഥാനമാണ്. രോഗ കീടങ്ങളെ അകറ്റി പച്ചമുളക് എങ്ങനെ നന്നായി വിളയിക്കാമെന്നു നോക്കാം.
വെള്ളീച്ചയും ഇലപ്പേനും
1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സത്ത് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.
2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച ഇടവിട്ട് സ്േ്രപ ചെയ്യുക.
3. വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ത്ത് തൈകള്‍ നടുക. പിന്നീട് വളപ്രയോഗത്തോടൊപ്പം നല്‍കുകയും ചെയ്യുക.
4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് എന്നിവ ഇലകളുടെ അടിവശത്ത് സ്േ്രപ ചെയ്യുക.
ഇലപ്പുള്ളി
പക്ഷിയുടെ കണ്ണിന്റെ ആകൃതിയില്‍ നടുവില്‍ ചാരവും ചുറ്റിലും കറുപ്പ് നിറവുമായി ഇലകളില്‍ പാട് കാണാം.
1. മുളകിന്‍ തൈ നടുമ്പോള്‍ വേരില്‍ സ്യൂഡോമോണസ് കലക്കി ഒഴിക്കുന്നത് ഫലപ്രദം.
2. അഞ്ച് ഇരട്ടിവെള്ളം ചേര്‍ത്ത ഗോമൂത്രം / 3 ദിവസം പുളിച്ച മോര് ഇവയിലേതിലെങ്കിലും വിത്ത് അര മണിക്കൂര്‍ മുക്കി വയ്ക്കുക.
3. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളില്‍ സ്േ്രപ ചെയ്യുക.
കട്ടില (മൊസേക്ക്)
വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്.
1. ആതിഥേയ ചെടികളേയും രോഗവാഹകരായ കീടങ്ങളെയും നശിപ്പിക്കുക.
2. രോഗം വന്ന ചെടികള്‍ പറിച്ചു മാറ്റി നശിപ്പിക്കുക.
3. വിത്ത് പരിചരണം (ചൂടുവെള്ളത്തില്‍) നടത്തി മുളപ്പിക്കുക.
4. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ഉജ്ജ്വല, അനുപ്രഭ എന്നിവ കൃഷിചെയ്യുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment