കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ തണ്ണിമത്തന് നല്‍കേണ്ട പരിചരണ മാര്‍ഗങ്ങള്‍ നോക്കാം.
1.വിത്ത് നട്ട് ആദ്യ ഘട്ടത്തില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം
2. പൂവിടുമ്പോഴും കായ്പിടിത്തം തുടങ്ങുമ്പോഴും മണ്ണിലെ ഈര്‍പ്പത്തിന് അനുസരിച്ചു നന ക്രമീകരിക്കണം.
3. തടത്തില്‍ പുതയിടുന്നത് നല്ലതാണ്, ഈര്‍പ്പം ക്രമീകരിക്കാനിതു സഹായിക്കും.
4. കായ്കള്‍ മൂപ്പെത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ജലസേചനം കുറയ്ക്കാം.
5. വള്ളി പടര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ ഉണങ്ങിയ കമ്പുകള്‍, ഓല , വൈക്കോല്‍ എന്നിവ നിരത്തിക്കൊടുക്കാം. ഇവയിലൂടെ വള്ളികള്‍ പടര്‍ന്നു വളരുന്നത് നല്ലതാണ്.
6. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും വളപ്രയോഗം നടത്തണം.
7. ചാണക സ്ലറി, വെര്‍മി കമ്പോസ്റ്റ്, ട്രൈക്കോഡര്‍മ, സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം എന്നിവയാണ് തണ്ണിമത്തന് മികച്ച വളങ്ങള്‍.
8. നന്നായി വള്ളി വീശി തുടങ്ങിയാല്‍ പ്രൂണിങ് ചെയ്തു നല്‍കണം. എന്നാല്‍ മാത്രമേ നല്ല പോലെ കായ്ക്കൂ.
9. ചാണകം- ഗോമൂത്രം-കടപ്പിണ്ണാക്ക് പുളിപ്പിച്ച് ഇലകളില്‍ തളിക്കുന്നതും തടത്തിലൊഴിക്കുന്നതും നല്ലതാണ്. ഗുണനിലവാരമുള്ള സ്യൂഡോമോണസ് തളിക്കുന്നതും ഗുണം ചെയ്യും.
10. കായീച്ച, ആമവണ്ട് എന്നിവയാണ് തണ്ണിമത്തന്റെ പ്രധാന ശത്രുക്കള്‍. മൂന്ന് മില്ലി വേപ്പെണ്ണ, 3 മില്ലി ഷാംപൂ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് ഇവയെ തുരത്താന്‍ സഹായിക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment