പച്ചക്കറികള്‍ വെയിലത്ത് വാടാതിരിക്കാന്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍ നിന്നും ഒരു വിധം പിടിച്ചു നില്‍ക്കാം.

By Harithakeralam
2024-02-29

വെയിലിന്റെ ശക്തി ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പരിചരണം നല്‍കിയില്ലെങ്കില്‍ പച്ചക്കറികളെല്ലാം നശിച്ചു പോകുമെന്ന് ഉറപ്പാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍ നിന്നും ഒരു വിധം പിടിച്ചു നില്‍ക്കാം.  

1. പുതയിടല്‍

വേനല്‍ക്കാലത്ത് വിളകളുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍ നല്ലതാണ്. ഇതിനായി ഉണങ്ങിയതും പച്ചയുമായ ഇലകള്‍, മറ്റു ചപ്പ് ചവറുകള്‍, വൈക്കോല്‍, മള്‍ച്ചിംഗ് ഷീറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കാം.

2. ജലസേചനം കാര്യക്ഷമമാക്കുക

വേനലില്‍ ദിവസത്തില്‍ ഒരു നേരം നിര്‍ബന്ധമായും വിളകള്‍ക്ക് ജലസേചനം ഉറപ്പാക്കുക. വൈകുന്നേരങ്ങളിലെ നനയാണ് കൂടുതല്‍ ഗുണം ചെയ്യുക. ജലസേചനത്തിനായി തുള്ളി നന, ട്രിപ്പ് എന്നിവ അവലംബിക്കുന്നത് അഭികാമ്യം.

3. തടത്തിലെ മണ്ണ് ഇളക്കരുത്

വിളകളുടെ വേരുകള്‍ക്ക് ക്ഷതം പറ്റാന്‍ സാധ്യതയുള്ള തടത്തിലെ മണ്ണ് ഇളക്കല്‍, മണ്ണ് മാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഒഴിവാക്കുക.

4. വളം വെള്ളത്തില്‍ കലക്കി ഒഴിക്കുക

വേനല്‍ക്കാലത്ത് വിളകള്‍ക്ക് വളം നല്‍കുമ്പോള്‍ പ്രത്യേകിച്ചു വെള്ളത്തില്‍ കലക്കി നല്‍കുന്നതാണ് നല്ലത്. വളം പെട്ടെന്നു തന്നെ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ സഹായകരമാകും.

5. പരിപാലനം വൈകിട്ട്

വേനല്‍ക്കാലത്ത് കീടനിയന്ത്രണം നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. കഴിവതും വൈകുന്നേരങ്ങളില്‍ അഞ്ച് മണിക്ക് ശേഷമാക്കുക. മറ്റു സമയങ്ങളില്‍ ചെയ്താല്‍ കീടനാശിനിയുടെ ചൂടും അന്തരീക്ഷത്തിലെ ചൂടും കൂടിയാകുമ്പോള്‍ ചെടികള്‍ വാടിപ്പോകാനും ചെടി നശിക്കാനും കാരണമാകും.

6. തണലൊരുക്കുക

വേനല്‍ക്കാലത്ത് അടുക്കളത്തോട്ടത്തിലെ പച്ചക്കറി വിളകള്‍ക്ക് ചെറിയ രീതിയില്‍ തണല്‍ നല്‍കുന്നത് ഗുണം ചെയ്യും. ഇതിനായി ഗ്രീന്‍ നെറ്റ് ഉപയോഗിക്കാം. വിളകള്‍ക്ക് മുകളില്‍ നിശ്ചിത ഉയരത്തില്‍ നാല് വശങ്ങളില്‍ വള്ളി കെട്ടി ക്രമീകരിക്കാം.

7. തടത്തില്‍ മണ്ണ് കൂട്ടല്‍

വേരിനെ ഉയര്‍ന്ന ചൂടില്‍ നിന്നു സംരക്ഷിക്കാന്‍ തടത്തില്‍ മണ്ണ് വിതറുന്നത് ചെറിയ രീതിയില്‍ ഗുണം ചെയ്യും.

8. ഇലകളില്‍ വെള്ളം തളിക്കുക

ജലസേചനം നടത്തുമ്പോള്‍ ഇലകളില്‍ കൂടി വെള്ളം തളിക്കുന്നതിലൂടെ ചെടികള്‍ക്ക് നല്ല കുളിര്‍മ്മ ലഭിക്കാനും കൂടുതല്‍ തളര്‍ ഇലകള്‍ വരാനും സഹായിക്കും. കൂടാതെ ഇലകളില്‍ വെള്ളം ശക്തിയായി സ്േ്രപ ചെയ്യുമ്പോള്‍ ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറു പ്രാണികള്‍, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയവയെ അകറ്റിനിര്‍ത്താനും സഹായിക്കും.

Leave a comment

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs