ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

കൊക്കോയുടെ രൂപമാണ് ഒലോസപ്പോയ്ക്ക് ഏതാണ്ട്. ഡിസംബര്‍,ജനുവരി മാസങ്ങളില്‍ പൂവിടുകയും രണ്ടു, മൂന്നു മാസങ്ങള്‍ക്കു ഉള്ളില്‍ പഴമായി മാറുകയും ചെയ്യുന്നു.

By Harithakeralam
2026-01-25

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല വിളവ് തരും. മധ്യഅമേരിക്ക, മെക്സിക്ക എന്നിവിടങ്ങളില്‍ ധാരാളം കണ്ടുവരുന്ന ഒലോസപ്പോ തൈകള്‍ കേരളത്തിലെ പല നഴ്സറികളിലും വില്‍ക്കുന്നുണ്ട്.

മുറ്റത്തും നടാം

അധികം ഉയരം വയ്ക്കാത്ത ഫലച്ചെടിയാണിത്. 10 മുതല്‍ 15 അടി വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. നല്ല സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണിത്. ഇതിനാല്‍ നടുമ്പോള്‍ വെയില്‍ ധാരാളം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കണം. അധികം ഉയരം വയ്ക്കാതെ കായ്ക്കുന്നതിനാല്‍ പൂന്തോട്ടത്തിലും വീട്ടു വളപ്പിലുമെല്ലാം നടാന്‍ അനുയോജ്യമാണ് ഒലോസപ്പോ. വിത്ത്  മുളപ്പിച്ചുണ്ടാക്കിയ തൈയാണ് പ്രധാനമായും നടാന്‍ ഉപയോഗിക്കുന്നത്. സാധാരണ പഴച്ചെടികള്‍ നടുന്നതുപോലെ കുഴിയെടുത്ത് നട്ടാല്‍ മതി.

ശര്‍ക്കരപ്പഴം

കൊക്കോയുടെ രൂപമാണ് ഒലോസപ്പോയ്ക്ക് ഏതാണ്ട്.  ഡിസംബര്‍,ജനുവരി മാസങ്ങളില്‍ പൂവിടുകയും രണ്ടു, മൂന്നു മാസങ്ങള്‍ക്കു ഉള്ളില്‍ പഴമായി മാറുകയും ചെയ്യുന്നു. ഇളം പച്ച നിറത്തില്‍ നിന്നും പഴുക്കുമ്പോള്‍ ഓറഞ്ചു നിറത്തിലേക്ക് മാറുകയും ചെയ്യുന്ന ഒലോസപ്പോ പഴങ്ങള്‍ വളരെ രുചികരവും ആണ്.  ശര്‍ക്കരയുടെ രുചിയും ഗന്ധവുമാണ് ഒലോസപ്പോ പഴങ്ങള്‍ക്കു ഉള്ളത്. ഇതിനാല്‍ ശര്‍ക്കരപ്പഴമെന്നും അറിയപ്പെടുന്നു. നാരുകള്‍ അടങ്ങിയ ഒലോസപ്പോ പഴങ്ങള്‍ പോഷകസമ്പുഷ്ടവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നവയുമാണ്. പുറംതൊട് അടക്കം കഴിക്കാന്‍ സാധിക്കുന്ന ഒലോസപ്പോ പഴങ്ങള്‍ക്കു ഉള്ളില്‍ ഒരു വിത്തും അതിനെ പൊതിഞ്ഞു നാരുകള്‍ അടങ്ങിയ മാംസള ഭാഗവും കാണപ്പെടുന്നു.  

പരിചരണം

വലിയ രീതിയില്‍ പരിചരണമൊന്നും ആവശ്യമില്ലാത്ത പഴച്ചെടിയാണ് ഒലോസപ്പോ. കീടങ്ങളും രോഗങ്ങളുമൊന്നും സാധാരണ ഈ ചെടിയെ ആക്രമിക്കാറില്ല. നനയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. വേനല്‍ക്കാലത്തും പൂവിടുമ്പോഴും നല്ല നനവേണം.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs