ഓര്‍ക്കിഡ് പൂക്കുന്നില്ലെന്ന പരാതി പലരും പറയാറുണ്ട്. ഇതിനുള്ള പരിഹാരങ്ങള്‍
പൂന്തോട്ടത്തില്‍ ഓര്‍ക്കിഡ് ഇല്ലെങ്കിലൊരു പൂര്‍ണതയില്ല. അത്ര മനോഹരമാണ് ഓര്‍ക്കിഡ് ചെടിയുടെ പുഷ്പങ്ങള്‍. ദിവസങ്ങളോളം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ക്കിഡ് പൂന്തോട്ടത്തിന്റെ മാറ്റു കൂട്ടും. എന്നാല്‍ ഓര്‍ക്കിഡ് പൂക്കുന്നില്ലെന്ന പരാതി പലരും പറയാറുണ്ട്. ഇതിനുള്ള പരിഹാരങ്ങള്‍ നോക്കാം.
1. നല്ല പോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രം ഓര്‍ക്കിഡ് ചെടികള്‍ നടുക. വീടിന്റെ ടെറസ് നല്ലൊരു ഓപ്ഷനാണ്.
2. ചെടികള്‍ നടുമ്പോള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കണം. ചകിരിത്തൊണ്ട്, ഓട് എന്നിവ ഉപയോഗിക്കുന്നതു നല്ലതാണ്
3. ചെടികള്‍ ഇടയ്ക്കിടെ സ്ഥലം മാറ്റാതിരിക്കുക. ഒരിക്കല്‍ വച്ച സ്ഥലത്ത് നിന്നും മാറ്റുന്നത് ചെടികള്‍ക്ക് നല്ലതല്ല.
4. നന നിര്‍ബന്ധമാണ്. ചൂട് കൂടിയ സമയത്ത് രണ്ടു നേരം നനയ്ക്കണം. എന്നാല്‍ ചെടികളില്‍ വെള്ളം കെട്ടികിടക്കരുത്. ഇലകളില്‍ വെള്ളം കിടക്കാനുള്ള സാധ്യതയുണ്ട്. ഇതു ശ്രദ്ധിക്കണം.
5. മാസത്തിലൊരിക്കല്‍ കുമിള്‍ നാശിനികള്‍ തളിക്കണം. കുമിള്‍ രോഗങ്ങള്‍ ഓര്‍ക്കിഡിന് വരാന്‍ സാധ്യത കൂടുതലാണ്.
6. ആഴ്ചയിലൊരിക്കല്‍ വളം നല്‍കണം,ഓര്‍ഗാനിക് വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുന്നതാണ് നല്ലത്.
7. പഴുത്ത ഇലകളും തണ്ടും സമായസമം നീക്കം ചെയ്യണം.
8. ചെടികള്‍ പൂവിടുന്ന പ്രായമായാല്‍ പൊട്ടാഷ്, ഫോസ്ഫറസ് അടങ്ങിയ വളങ്ങള്‍ നല്‍കുക.
വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ…
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
© All rights reserved | Powered by Otwo Designs
Leave a comment