ഇല ചുരുട്ടിപ്പുഴു - തണ്ടു തുരപ്പന്‍ എന്നിവയെ തുരത്താം

പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഇല ചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, കായ് തുരപ്പന്‍ എന്നിവ.

By Harithakeralam
2024-02-29

പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഇല ചുരുട്ടിപ്പുഴു, തണ്ടു തുരപ്പന്‍, കായ് തുരപ്പന്‍ എന്നിവ. എത്ര ശ്രദ്ധിച്ചാവും ഇല നമ്മുടെ അടുക്കളത്തോട്ടത്തിലെത്തി പച്ചക്കറികളെ നശിപ്പിക്കും. പലപ്പോഴും കായ നല്ല പോലെ പിടിച്ചു കഴിഞ്ഞ സമയത്തായിരിക്കും ഇവയുടെ ആക്രമണം. മനസ് മടുത്ത് പലരും കൃഷി ഉപേക്ഷിക്കാന്‍ തന്നെയിതു കാരണമാകും. എന്നാല്‍ ചില ജൈവ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം.

ഇല ചുരുട്ടി പുഴു  ഇലകളില്‍ ചുരുളുണ്ടാക്കിയും കൂട് പോലെയാക്കി അതിനുള്ളിലിരുന്നു ഇലകള്‍ കാര്‍ന്നു തിന്നും നശിപ്പിക്കുന്നു.

കായ്/ തണ്ട് തുരപ്പന്‍ പുഴു  ഇളം തണ്ടുകളിലും കായകളിലും തുളച്ചു കയറിയും ഉള്‍ഭാഗം തിന്നും വിളയെ നശിപ്പിക്കുന്നു. ആക്രമണ വിധേയമായ തണ്ടുകള്‍ വാടി കരിയും. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം.

നിയന്ത്രണ മാര്‍ഗങ്ങള്‍

1. തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക.

2. കേടുവന്ന ഭാഗങ്ങള്‍ ( ഇല/കായ്/തണ്ട്) പറിച്ചോ വെട്ടി മാറ്റിയോ നശിപ്പിക്കുക. ഒപ്പം അവ കൃഷിയിടത്തിലിടാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ( തീയിട്ടോ കുഴിച്ചു മൂടിയോ നശിപ്പിക്കുക)

3. കീടാക്രമണം കണ്ടു തുടങ്ങുമ്പോള്‍ വേപ്പിന്‍കുരു 50 ഗ്രാം പൊടിച്ച് ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തളിക്കുക.

4. കെണി വെക്കുക: ശര്‍ക്കര കെണി / തുളസിക്കെണി എന്നിവ ഉപയോഗിച്ച് ഇവരുടെ ശലഭങ്ങളെ നശിപ്പിക്കുക. ശര്‍ക്കര, തുളസിയില പിഴിഞ്ഞ ലായനിയില്‍ ഏതെങ്കിലും കീടനാശിനിയൊഴിച്ച് കൃഷിയിടത്തില്‍ കെട്ടിത്തൂക്കുക.

5. ട്രൈക്കോ കാര്‍ഡുകള്‍ ഉപയോഗിക്കുക. ട്രൈക്കോഗ്രാമ കിലോണിസ് എന്ന മുട്ട പരാദങ്ങളെ ഉപയോഗിച്ച് തുരപ്പന്‍ പുഴുക്കളെ ഫലപ്രദമായി കണ്‍ട്രോള്‍ ചെയ്യാം.

6. 10ml ഗോമൂത്രം + ഒരു പിടി കാന്താരി + 5g അലക്ക് സോപ്പ് അലിയിച്ചത് എന്നിവ ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ മുഴുവന്‍ സ്പ്രേ ചെയ്യുക.

7. ബ്യൂവേറിയ ബാസിയാന ( 20ഴ/litre shÅw) അല്ലെങ്കില്‍ ബ്യുവേറിയാ പ്ലസ് ( 5ml/ litre വെള്ളം) പുഴുക്കള്‍ ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യുക.

8. Tag nok ( 3ml / litre) എന്ന ജൈവ കീടനാശിനി പുഴുക്കള്‍ ഉള്ള ഭാഗത്ത് സ്പ്രേ ചെയ്യുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs