വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര ഏതാണ്, ഉത്തരം ഇതാണ് റെഡ് ഡയമണ്ട് പേര. പേരു പോലെ തന്നെ ഡയമണ്ടിന്റെ മൂല്യമാണിതിന്.
ചുവപ്പ് നിറം നല്ല മധുരം
നല്ല മധുരമുള്ള അത്യാവശ്യം വലിപ്പമുള്ള പേരയാണിത്. മുറിച്ചു കഴിഞ്ഞാല്‍ അകം നല്ല ചുവന്ന നിറത്തിലായിരിക്കും. മൃദുവായ കുരുവാണ് മറ്റൊരു പ്രത്യേകത. കുട്ടികള്‍ക്കെല്ലാം കഴിക്കാന്‍ കൊടുക്കാന്‍ ഏറെ അനുയോജ്യമാണിത്. നല്ല സ്വാദുള്ള മാംസളമായ കാമ്പായതിനാല്‍ പച്ചയ്ക്ക് കഴിക്കാനും നല്ലതാണ്.
തൈ നടാം
നല്ല തൈകള്‍ തെരഞ്ഞെടുത്ത് നടാന്‍ ഉപയോഗിക്കണം. മറ്റിനങ്ങളെ അപേക്ഷിച്ച് ഈയിനത്തിന്റെ തൈകള്‍ക്ക് വില കൂടുതലാണ്. 2000 രൂപയാണ് തൈക്ക് വിലയായി പല പ്രമുഖ നഴ്സറികളും ഈടാക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് നല്ല വളര്‍ച്ച കാണിക്കുന്നത്. സൂര്യപ്രകാശം നല്ല പോലെ ലഭിക്കുകയും വേണം. 6-10 ഉയരത്തില്‍ വളരും. കുഴിയെടുത്ത് ചാണകപ്പൊടി, എല്ല് പൊടി, കമ്പോസ്റ്റ് എന്നിവ നിറച്ച് തൈ നടാം. മിതമായ രീതിയില്‍ നന വേണം. വെള്ളം അധികമായാല്‍ മറ്റ് പ്രശ്നങ്ങളുണ്ടാകും. ഏകദേശം ഒന്നര- രണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും.
ഡ്രമ്മിലും നടാം
ടെറസില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഇനമാണിത്. വലിയ ഡ്രമ്മിലോ ചാക്കിലോ നടീല്‍ മിശ്രിതം നിറച്ച് ഈയിനത്തിന്റെ തൈ നടാം. നല്ല പരിചരണം ആവശ്യമാണെന്നു മാത്രം. ദ്രാവക രൂപത്തിലുള്ള വളങ്ങളാണ് ഡ്രമ്മില്‍ നട്ട ചെടിക്ക് നല്‍കേണ്ടത്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment