തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍ പി. വിക്രമന്‍ (Rtd) തയാറാക്കിയ പരിഹാരമാര്‍ഗങ്ങള്‍.
1. തക്കാളിയുടെ തണ്ട് ശിഖിരത്തിനടുത്തുവച്ചു ചീഞ്ഞു പോകുന്നു, ചെടിയും പിന്നീട് ചീഞ്ഞു പോകുന്നു
കുമിള്‍ കൊണ്ടുള്ള ചീച്ചിലാകാം തണ്ടു ചീയാന്‍ കാരണം. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ തണ്ടില്‍ വീഴത്തക്ക വിധം സ്േ്രപ ചെയ്യുക. ചുവട്ടില്‍ ഒഴിക്കുകയും വേണം. മണ്ണില്‍ കുമ്മായം വിതറുന്നതും ഗുണം ചെയ്യും.
2. അടുത്തളത്തോട്ടത്തിലെ വഴുതനയുടെ ഇല മഞ്ഞളിക്കുന്നു. പച്ച നിറം നരച്ചു പോകുന്നു. ഇതിനെതിരേ പ്രയോഗിക്കാവുന്ന ജൈവകീടനാശിനി ഏതാണ്...?
നൈട്രജന്‍ മൂലകം ചെടികളില്‍ കുറവായതാണ് ഇതിനു കാരണം. ജീവാമൃതം അല്ലെങ്കില്‍ ചാണകം, കടല പിണ്ണാക്ക് എന്നിവയില്‍ ഗോമൂത്രം ചേര്‍ത്തു പുളിപ്പിച്ച് 10 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ ഒഴിക്കുക.
3. വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു. ചെടിയില്‍ ഇലകളുടെ എണ്ണം കുറയുകയും ചെയ്യുന്നു. കാരണവും
പ്രതിവിധിയുമെന്ത്...?
വഴുതനയ്ക്ക് പറഞ്ഞ പ്രതിവിധി തന്നെ പരീക്ഷിക്കാം. നല്‍കുന്ന വളത്തിന്റെ അളവ് കുറയുന്നതും പ്രശ്‌നമാണ്.
4. തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു. ഏതു കീടത്തിന്റെ ആക്രമണം മൂലമാണിത്...? എന്താണു പ്രതിവിധി...?
ചിത്ര കീടത്തിന്റെ ആക്രമണം കാരണമാണിത്. ആക്രമണം ബാധിച്ച ഇലകള്‍ പറിച്ചു കളയുക. തടത്തില്‍ വേപ്പിന്‍ പിള്ളാക്ക് പൊടിച്ചു ചേര്‍ക്കുക. വേപ്പെണ്ണ മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിക്കുക.
5. മുളകിന്റെ തണ്ടില്‍ പ്രാണി ശല്യം രൂക്ഷമാണ്. ഏതു ജൈവളമാണ് പ്രയോഗിക്കേണ്ടത്...?
ഇലപ്പേനാണ് കാരണം. 10 ശതമാനം വീര്യത്തില്‍ സോപ്പു ലായനി തളിക്കുക. 2 ശതമാനം വീര്യത്തില്‍ വേപ്പെണ്ണ വെളുത്തി മിശ്രിതം തളിക്കുന്നതും നല്ലതാണ്.
നല്ല വെയിലായതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി…
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന് സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment