2026 ഓടുകൂടി കേരളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്
ആലപ്പുഴ: 2026 ഓടുകൂടി കേരളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പോഷകസമൃദ്ധി മിഷന്‍ എന്ന പേരില്‍ ചിങ്ങം 1 മുതല്‍ പച്ചക്കറി ഉത്പാദന മിഷന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയിലൂടെ ആരംഭിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഓണക്കാലത്ത് പഴം പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് ബോധപൂര്‍വ്വമായി സൃഷ്ടിക്കുന്ന വിലക്കയറ്റത്തെ തടയാന്‍ ഇത്തരം ഓണചന്തകള്‍ക്ക് കഴിയും. കര്‍ഷകരില്‍ നിന്നും 10 ശതമാനം കൂടുതല്‍ വില നല്‍കി സംഭരിക്കുന്ന ഉല്‍പന്നങ്ങള്‍ 30 ശതമാനം വരെ വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ചന്തകളിലൂടെ ലഭ്യമാക്കും. ലോകമാകെ കാലാവസ്ഥയില്‍ വലിയമാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷിരീതികളിലും മാറ്റം വരുത്തണം. വെള്ളം അറിഞ്ഞ് കൃഷി ചെയ്യണം. ജലാശയങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും കഴിയണമെന്നും കൃഷി വകുപ്പ് കാര്‍ബണ്‍ തുലിത കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യ വില്‍പന അഡ്വ. എ.എം. ആരിഫ് എം.പി. നിര്‍വ്വഹിച്ചു. മുതിര്‍ന്ന കര്‍ഷകനായ സി.എസ് വിദ്യാധരനെയും, മുതിര്‍ന്ന കര്‍ഷകത്തൊഴിലാളിയായ സുവര്‍ണ്ണിനിയെയും ആദരിച്ചു. ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍ , നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാല്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ജോര്‍ജ് സെബാസ്റ്റ്യന്‍ സ്വാഗതവും ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജയിംസ് നന്ദിയും പറഞ്ഞു.
പഴം, പച്ചക്കറികള്‍ക്ക് മെച്ചപ്പെട്ട വില നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ഗുണഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് കര്‍ഷക ചന്തകള്‍. കൃഷിവകുപ്പിന്റെ 1076 ചന്തകളും, വി എഫ് പി സി കെ യുടെ 160 ചന്തകളും, ഹോര്‍ട്ടികോര്‍പ്പിന്റെ 764 ചന്തകളും ഉള്‍പ്പടെ 2000 ഓണച്ചന്തകളാണ് കൃഷിവകുപ്പ് ആരംഭിക്കുന്നത്. ആഗസ്റ്റ് 25 മുതല്‍ 28 വരെയുള്ള നാല് ദിവസങ്ങളിലായിരിക്കും ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര്‍ ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്‍കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്‍ഗനൈസേഷന്‍ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്തും ഇവിടെ…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി…
© All rights reserved | Powered by Otwo Designs
Leave a comment