കൈ നിറയെ കാന്താരി വേണോ, ഇപ്പോള്‍ കൃഷി തുടങ്ങാം

കാന്താരി പല നിറങ്ങളിലും പല ആകൃതിയിലുമുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, വൈലറ്റ്, നീളന്‍, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനമുണ്ട്.

By Harithakeralam
2022-02-09

മലയാളിയോട് കാന്താരി മുളകിന്റെ ഗുണങ്ങള്‍ വിശദീകരിക്കണ്ട കാര്യമില്ല. കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമാണിത്. ചീനിമുളക്, ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുമുണ്ട്.

കുഞ്ഞന്‍ ഭീകരന്‍

നല്ല ഡിമാന്റാണിപ്പോള്‍ കാന്താരി മുളകിന്. ചില സീസണില്‍ ആയിരത്തിനു മുകളില്‍ വില വന്നിരുന്നു. പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു. വിദേശത്ത് വരെ പ്രിയമേറെയാണ് ഈ മുളകിന്. വാതരോഗം , അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ കാന്താരി ഉത്തമമാണന്ന് പറയപ്പെടുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്. ഇതില്‍ ധാരാളമുള്ള ക്യാപ്സിയില്‍ എന്ന രാസ ഘടകത്തിന് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്നു തെളിഞ്ഞതോടെയാണ് കാന്താരിയുടെ ഡിമാന്റ് കൂടിയത്.

പല നിറത്തിലും ആകൃതിയിലും

കാന്താരി പല നിറങ്ങളിലും പല ആകൃതിയിലുമുണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, വൈലറ്റ്, നീളന്‍, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനമുണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

ഏതു കാലാവസ്ഥയിലും മുളക്

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ ഒന്നും പ്രശ്നമല്ല. ഇനി പ്രത്യേകിച്ച് പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വീട്ടാവശ്യത്തിന് വേണ്ട മുളക് ലഭിക്കും. വേനലില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. ചെടികള്‍ക്ക് മൂന്നുവര്‍ഷം വരെ ആയുസുണ്ട്. നേരിട്ടു സുര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിലും വളരുമെന്നതിനാല്‍ കാന്താരി തെങ്ങിന്‍ തോപ്പുകളിലും മറ്റും ഇടവിളയായും കൃഷി ചെയ്യാം.

നടീലും പരിചരണവും

പണ്ട് കാന്താരി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. പ്രകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. വിത്ത് മുളപ്പിക്കാന്‍ മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുക്കണം. വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കിയെടുക്കുക. വിത്ത് പച്ച വെള്ളത്തില്‍ കഴുകി വൃത്തിയാക്കി അല്‍പ്പം ചാരം ചേര്‍ത്തിളക്കണം. തുടര്‍ന്നു തണലില്‍ മൂന്ന് നാലു ദിവസം ഉണക്കുക. ഇതിനുശേഷം നഴ്സറിത്തടങ്ങളില്‍ വിത്ത് പാകാം. പാകിക്കഴിഞ്ഞ് തടങ്ങളില്‍ നിന്നും വിത്ത് ചിതറിപ്പോകാത്തവിധം നനയ്ക്കണം. വിത്തു മുളക്കാന്‍ തുടര്‍ച്ചയായി നനക്കേണ്ടി വരും. അഞ്ച് ആറ് ദിവസത്തിനുള്ളില്‍ മുളച്ചു തുടങ്ങും.തൈകള്‍ നാലില പരുവത്തില്‍ വളര്‍ച്ചയെത്തുമ്പോള്‍ പറിച്ചു നടാം. തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാക്റ്റീരിയല്‍ വാട്ടരോഗത്തെ ചെറുക്കാം. പറിച്ചു നടുമ്പോള്‍ അടിവളമായി ചാണകപ്പൊടിയോ മറ്റ് കമ്പോസ്റ്റ് വളങ്ങളോ നല്‍കാം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. നട്ട് 80ാം ദിവസം പൂത്തു തുടങ്ങും.

ഇലപ്പേനും വെള്ളീച്ചയും

കാന്താരിമുളകിന്റെ പ്രധാന ശത്രുക്കള്‍ വെള്ളിച്ചയും ഇലപ്പേനുമാണ്. ഇവയെ അകറ്റാനുള്ള മാര്‍ഗങ്ങള്‍

1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണവെളുത്തുള്ളികാന്താരി സത്ത് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.

2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ ആഴ്ച വിട്ട് സ്പ്രേ ചെയ്യുക.

3. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത് തൈകള്‍ നടുക. പിന്നീട് വളപ്രയോഗത്തോടൊപ്പം നല്‍കുകയും ചെയ്യുക.

4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് ഇവ ഇലകളുടെ അടിവശത്ത് സ്പ്രേ

ചെയ്യുക.

കീടനാശിനിയായും

കീടങ്ങളെ അകറ്റുമെന്നതിനാല്‍ കാന്താരി ലായനിക്ക് ജൈവകൃഷിയില്‍ വളരെ പ്രാധാന്യമുണ്ട്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയില്‍ കലക്കികീടനാശിനിയായി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും.

Leave a comment

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs