വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നു തിന്നു മുരടിപ്പിക്കും. ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങി പോകും
പച്ചക്കറിത്തോട്ടത്തില്‍ തൈകളെ ആക്രമിക്കുന്ന പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളുടെയും നിമ വിരകള്‍ ആക്രമിക്കും. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ വിവരമറിയൂ. വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നു തിന്നു മുരടിപ്പിക്കും. ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങിപ്പോകും. നിമ വിരകളുടെ ആക്രമണം കാരണം കൃഷി തന്നെ ഉപേക്ഷിച്ച നിരവധി പേരുണ്ട്. ഇവയെ അടുക്കളത്തോട്ടത്തില്‍ നിന്ന് അകറ്റാനുള്ള ജൈവമാര്‍ഗങ്ങള്‍ നോക്കാം.
1. കുമിള്‍ നാശിനിയായ ട്രൈക്കോഡര്‍മ തൈകള്‍ നടുമ്പോള്‍ തടത്തില്‍ ചേര്‍ക്കുന്നതിലുടെ നിമാ വിരകളെ ഒരു പരിധിവരെ തടയാം.
2. വേപ്പിന്‍ പിണ്ണാക്കിന്റെ ഉപയോഗം നിമാവിരകളെ പ്രതിരോധിക്കും. തടത്തില്‍ വളപ്രയോഗം നടത്തുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് നിര്‍ബന്ധമായും ചേര്‍ക്കണം.
3. ശീമക്കൊന്ന ഇല തടത്തില്‍ ചേര്‍ത്ത് അല്‍പ്പം മണ്ണ് വിതറി കെടുക്കുന്നതും നിമ വിരകളെ അകറ്റാന്‍ സഹായിക്കും.
4. തടത്തില്‍ ചേര്‍ക്കുന്ന പുളിപ്പിച്ച ചാണകം, മറ്റ് ജൈവ കമ്പോസ്റ്റുകള്‍ എന്നിവയോടൊപ്പം കുമിള്‍ നാശിനികള്‍ ഏതെങ്കിലും ചേര്‍ക്കണം.
5. ഗ്രോബാഗുകളിലും ചട്ടികളിലും നിമാ വിരകള്‍ എളുപ്പം പടര്‍ന്നു പിടിക്കും. ഇതിനാല്‍ ഗ്രോബാഗില്‍ നടന്നു ചെടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment