ചിങ്ങത്തില്‍ കനത്ത ചൂട്; അടുക്കളത്തോട്ടത്തിന് വേണം പ്രത്യേക ശ്രദ്ധ

ചിങ്ങം പിറന്നിട്ടും വെയില്‍ കത്തിക്കയറുകയാണ്. അപ്രതീക്ഷിതമായ ഈ സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍.

By Harithakeralam
2023-08-23

കേരളത്തിലെ കാലാവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്. വേനലിനെ വെല്ലുന്ന ചൂടാണ് ചിങ്ങത്തില്‍, വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കനത്ത മഴ മാറിയതോടെ നല്ല കാലാവസ്ഥ പ്രതീക്ഷിച്ച് അടുക്കളത്തോട്ടമൊരുക്കിയവരും നിലവില്‍ ഉളള കൃഷി സജീവമാക്കിയവരുമെല്ലാം പ്രതിസന്ധിയിലാണിപ്പോള്‍. കര്‍ക്കിടകത്തില്‍ പച്ചക്കറികള്‍ക്ക് നന നല്‍കേണ്ട സ്ഥിതിയുണ്ടായത് കര്‍ഷകരെയെല്ലാം ബുദ്ധിമുട്ടിലാക്കി. ചിങ്ങം പിറന്നിട്ടും വെയില്‍ കത്തിക്കയറുകയാണ്. അപ്രതീക്ഷിതമായ ഈ സാഹചര്യത്തില്‍ അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍.

1. നന കാര്യക്ഷമമാക്കുക എന്നതാണ് പ്രധാന കാര്യം.  വെയില്‍ ശക്തി പ്രാപിച്ചതോടെ ചെടികളുടെ തടത്തിലെ ഈര്‍പ്പം വളരെപ്പെട്ടന്നു നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. ഇതു കൊണ്ട് തന്നെ രാവിലെയും വൈകിട്ടും പച്ചക്കറികള്‍ക്കും മറ്റ് ചെടികള്‍ക്കും നനയ്ക്കാന്‍ ശ്രമിക്കുക.

2. ഗ്രോബാഗിലും മണ്ണിലും നട്ട തൈകള്‍ വളര്‍ന്നു വരുന്നതേയുണ്ടാകൂ. ഇതിനാല്‍ തടത്തില്‍ പുതയിട്ടു നല്‍കുക. ഈ കാലാവസ്ഥയില്‍ ചെടികളുടെ തടത്തില്‍ കട്ടിയില്‍ പുതയിടുന്നതു വളരെ ഗുണംചെയ്യും. ഈര്‍പ്പം നില നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണ്.

3. ഗ്രോ ബാഗിലെ പച്ചക്കറികള്‍ക്ക് ചുറ്റും നിറയെ ഉണങ്ങിയ ഇലകളിട്ട് നനച്ചു കൊടുത്താല്‍ കൂടുതല്‍ സമയം ഈപ്പം നിലനില്‍ക്കും.

4. ഗ്രോ ബാഗുകള്‍ ടെറസിലാണങ്കില്‍ തീര്‍ച്ചയായും ചെങ്കല്ല്, കട്ട തുടങ്ങിയവയുടെ മുകളില്‍ വെക്കുക.

5. രാവിലെ ഒഴിവാക്കുന്ന കഞ്ഞിവെള്ളം പച്ചക്കറി തൈകള്‍ക്ക് ഒഴിച്ചു കൊടുക്കുക. ഈര്‍പ്പം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനുമിതു സഹായിക്കും. കൂടാതെ കഞ്ഞിവെള്ളം നല്ല ജൈവവളവുമാണ്.

6. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം - എല്ല് പൊടി എന്നിവ പുളിപ്പിച്ച ലായനി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ഈ ചൂടത്തും നല്ല പോലെ കായ്പിടുത്തമുണ്ടാകാന്‍ സഹായിക്കും.  

Leave a comment

മഴയോടൊപ്പം ഉറുമ്പും ഒച്ചും; പച്ചക്കറിച്ചെടികളെ സംരക്ഷിക്കാം

അടുക്കളത്തോട്ടത്തിലെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകളും ഒച്ചുകളും. പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ ഇവ രണ്ടും മുന്നില്‍ നില്‍ക്കുന്നു. തളിര്‍ ഇലകളും ഇളം തണ്ടും പാകമായി വരുന്ന കായ്കളും ഇവ  നശിപ്പിക്കാറുണ്ട്.…

By Harithakeralam
കൃഷി വിജയത്തിന് 15 മന്ത്രങ്ങള്‍

എത്ര ശ്രദ്ധ നല്‍കിയിട്ടും കൃഷിയില്‍ നിന്ന് കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. നിസാര കാര്യങ്ങളില്‍  പുലര്‍ത്തുന്ന ശ്രദ്ധക്കുറവാകാമിതിനു കാരണം. ചില കാര്യങ്ങള്‍ വേണ്ട വിധത്തില്‍…

By Harithakeralam
മഴയും വെയിലും : ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

നല്ല മഴയും അതു കഴിഞ്ഞാല്‍ ശക്തമായ വെയിലുമാണിപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ്…

By Harithakeralam
മഴക്കാലത്ത് കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇലകള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളും വൈറസ് രോഗങ്ങളും ഇക്കാലത്ത് പതിവാണ്. ഇവയെ തടയാനുള്ള മാര്‍ഗങ്ങള്‍.

By Harithakeralam
കഞ്ഞിവെള്ളവും ഇഷ്ടികപ്പൊടിയും ; കറിവേപ്പ് കാടു പോലെ വളരും

അടുക്കളത്തോട്ടത്തില്‍ ഒന്നോ രണ്ടോ കറിവേപ്പിലച്ചെടി വളര്‍ത്തുന്നവരാണ് നമ്മളെല്ലാം. പക്ഷെ ഒന്നോ രണ്ടോ തവണ ഇല നുള്ളിയാല്‍ കറിവേപ്പ് ഒന്നു പച്ചപിടിക്കാന്‍ കുറെ ദിവസമെടുക്കുമെന്ന പരാതി മിക്കവര്‍ക്കുമുണ്ട്.…

By Harithakeralam
കനത്ത മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷിയിടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിപ്പോള്‍. വിള പരിപാലനത്തിനുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ നോക്കാം.

By Harithakeralam
മഴക്കാലത്ത് വളപ്രയോഗം സൂക്ഷിച്ചു വേണം

കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍…

By Harithakeralam
മഴക്കാല കൃഷി വിജയിപ്പിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കൃഷിക്ക് തുടക്കമിടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. പച്ചക്കറിയാണ് മിക്കവരും അടുക്കളത്തോട്ടത്തില്‍ നട്ട് പരിപാലിക്കുക. ഈ പത്ത് കാര്യങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വീട്ടുവളപ്പിലെ കൃഷിയില്‍ നിന്നും മികച്ച വിളവ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs