പാട്ടത്തിനെടുത്ത ഒരേക്കര്‍ 20 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി തോട്ടമൊരുക്കിയെടുത്തിരിക്കുകയാണീ യുവ കര്‍ഷകന്‍.
ഓണസദ്യയൊരുക്കാന്‍ അരിയും പച്ചക്കറികളുമെല്ലാം കേരളത്തിലേക്ക് എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കുറച്ചു കാലമായി പൂക്കളമിടാനുള്ള പൂവും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണടാകയില്‍ നിന്നുമാണ് നമ്മുടെ നാട്ടിലേക്കെത്തുന്നത്. ഗുണ്ടല്‍പേട്ട് പോലുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ ഓണപ്പൂക്കളം കണ്ട് ഏക്കര്‍ കണക്കിന് സ്ഥലത്താണ് പൂക്കള്‍ കൃഷി ചെയ്യുന്നത്. എന്നാല്‍ നമ്മുടെ മണ്ണിലും പൂക്കൃഷി നല്ലപോലെ നടക്കുമെന്ന് തെളിയിച്ച നിരവധി പേരുണ്ട്, അവരിലൊരാളാണ് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് ഊരകം സ്വദേശി കബീര്‍. പാട്ടത്തിനെടുത്ത ഒരേക്കര്‍ 20 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി തോട്ടമൊരുക്കിയെടുത്തിരിക്കുകയാണീ യുവ കര്‍ഷകന്‍.
മഞ്ഞയും ഓറഞ്ചും
ഓണത്തിന് പൂക്കളമിടാന്‍ ചെണ്ടുമല്ലിപ്പൂ നിര്‍ബന്ധമാണ്. സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ഓണാഘോഷം നടക്കുമ്പോള്‍ പൂക്കളത്തില്‍ സ്റ്റാര്‍ ചെണ്ടുമല്ലി തന്നെ. ഇതളുകള്‍ പതിയെ അടര്‍ത്തിയെടുത്ത് നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി സൗകര്യപ്രദമാണ് എന്നതാണിതിനു കാരണം. ഓണക്കാലത്ത് ഈ പൂവിന് വലിയ ഡിമാന്‍ഡാണ് വിപണിയില്‍. ഇതു മനസിലാക്കിയാണ് കബീര്‍ ചെണ്ടുമല്ലി പാടമൊരുക്കിയത്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിയാണിപ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് പൂത്തുലഞ്ഞു നില്‍ക്കുന്നത്. 65 സെന്റില്‍ മഞ്ഞയും 55 സെന്റില്‍ ഓറഞ്ചും പൂക്കളാണ് വിരിഞ്ഞു നില്‍ക്കുന്നത്.
പാട്ട ഭൂമിയില്‍ പൂന്തോട്ടം
ചേര്‍പ്പ് പെരുമ്പിള്ളിശേരി കാവില്‍പ്പാടത്താണ് കൃഷി. നെടുമ്പിള്ളി വിജയന്റെ പാടമാണ് കബീര്‍ പാട്ടത്തിനെടുത്തത് കൃഷി നടത്തുന്നത്. ഫെബ്രുവരിയില്‍ ഇവിടെ പച്ചക്കറി കൃഷി ചെയ്തിരുന്നു. ഇതു കഴിഞ്ഞ് മഴ ശക്തമായ സമയത്താണ് പൂക്കൃഷി ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ ഒമ്പതിനാണ് ചെണ്ടുമല്ലിയുടെ ഹൈബ്രീഡ് ചെടികള്‍ നട്ടത്. മഴയുടെ ഭീഷണി നന്നായി ഉണ്ടായിരുന്നു, എന്നാലും തൈ നട്ടു- കബീര്‍ പറയുന്നു.
മള്‍ച്ചിങ്ങും തുള്ളി നനയും
പാടമായതിനാല്‍ പുല്ല് പെട്ടെന്നു തന്നെ വളര്‍ന്നു വരും, ചെണ്ടുമല്ലികള്‍ക്കിത് ഭീഷണിയാണ്. ഇതിനാല്‍ മള്‍ച്ചിങ് കൃഷി രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. തുള്ളിനന സംവിധാനത്തിലൂടെ വെള്ളവും വളവും നല്‍കുന്നു. സാധാരണ രീതിയില്‍ വാരമെടുത്ത് ചാണകപ്പൊടി അടിവളമാക്കി മള്‍ച്ചിങ് ഷീറ്റും വാട്ടര്‍പൈപ്പുമൊരുക്കിയാണ് തൈ നട്ടത്. 30 എം.എമ്മിന്റെ പൈപ്പാണ് ഉപയോഗിക്കുന്നത്.
വളവും വെള്ളമായി
ആകെ മൂന്നു തവണയാണ് തുള്ളിനയിലൂടെ വളം കൊടുത്തിട്ടുള്ളത്. വെള്ളത്തില്‍ ലയിക്കുന്ന വളം നല്‍കിയിട്ടുള്ളത്. 15 ദിവസം ഇടവേളയിലാണ് ആദ്യരണ്ടു വളം കൊടുത്തിട്ടുള്ളത്. മൂന്നാമത്തെ വളം 25 ദിവസം നല്‍കി. കൃത്യമായ പരിചരണം നല്‍കിയതിനാല്‍ ചെടികള്‍ നല്ല വളര്‍ച്ച കൈവരിച്ചു പൂക്കളുണ്ടായി. കീടങ്ങളുടെ ആക്രമണം ചെണ്ടുമല്ലിക്ക് വളരെ കുറവാണ്.
വിപണനം നേരിട്ട്
പാടത്ത് നിന്നു നേരിട്ടാണ് വിപണനം നല്‍കിയിട്ടുള്ളത്. മൊത്തക്കച്ചവടക്കാര്‍ക്ക് നല്‍കിയാല്‍ വേണ്ടത്ര ലാഭം ലഭിക്കില്ലയെന്നതാണ് അനുഭവം. നേരിട്ടു നല്‍കുമ്പോള്‍ അതിന്റേതായ മൂല്യം ലഭിച്ചിട്ടുണ്ട്. പൂക്കൃഷിക്കു ശേഷം പച്ചക്കറി കൃഷി ചെയ്യാനാണുദ്ദേശിക്കുന്നത്. മഴയയ്ക്കനുസരിച്ച് സെപ്റ്റംബര്‍ 15നു ശേഷമാണ് പച്ചക്കറി കൃഷി ആരംഭിക്കുക. കബീറിനൊപ്പം പിതാവും ഭാര്യയും മകനും സഹായത്തിനുണ്ട്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment