രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന വെണ്ട കായ്ക്കുന്നില്ല, പയറില്‍ ചോണനുറുമ്പ്, പപ്പായ ഇലയ്ക്ക് മഞ്ഞളിപ്പ് വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും.

By Harithakeralam
2023-06-26

കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്. ഇവയില്‍ പൊതുവായി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍ (പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ .റിട്ട)

1. വെണ്ട വളര്‍ന്ന് രണ്ടാള്‍ പൊക്കത്തിലെത്താറായി പക്ഷേ,

ഇതുവരെ പൂവിട്ടില്ല. എന്താണ് പ്രതിവിധി...?

ചെടി തണലത്തായതോ അധിക മഴയോ ആകാം കാരണം. തടത്തില്‍ ഒരു പിടി എല്ലുപൊടി ചേര്‍ത്തു നോക്കുക.

2. പയറില്‍ ചുവന്ന ചോണ നുറുമ്പ് കയറുന്നു.

ഇവയെ തുരത്താനുള്ള മാര്‍ഗം..?

ഇലപ്പേന്‍, മിലി മൂട്ട ഇവയുടെ വിസര്‍ജ്യം കുടിക്കാനാണ് ചോണ നുറുമ്പ് കയറുന്നത്. തേങ്ങ ചുരണ്ടിയെടുത്ത ഉടന്‍ തന്നെ ചിരട്ടയില്‍ ശര്‍ക്കര പുരട്ടി പയറിന് സമീപത്ത് വയ്ക്കുക. ഉറുമ്പ് ചിരട്ടയില്‍ കയറും, തീ കൂട്ടി ചിരട്ട അതിലിട്ട് നശിപ്പിക്കുക.

3. പപ്പായ(റെഡ് ലേഡി) ഇല മഞ്ഞളിക്കുന്നു.

ഇതു ഭാവിയില്‍ പ്രശ്നമുണ്ടാക്കുമോ...?

പപ്പായയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക. വൈറസ് രോഗമാകാം കാരണം. മിലി മൂട്ട, വെളളീച്ച ഇവയെ നശിപ്പിക്കാന്‍ വെര്‍ട്ടി സിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലയുടെ അടിയില്‍ വീഴത്തക്ക വിധം തളിക്കുക. 5 ദിവസം പുളിപ്പിച്ച മോര് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ച ഇടവിട്ട് ഇലകളില്‍ തളിക്കുക.

4. നിത്യവഴുതന പന്തല്‍ നിറയെ പടര്‍ന്നു.

പക്ഷേ പൂ ഇടുന്നില്ല. പരിഹാരമുണ്ടോ... ?

തണലിലാണെങ്കില്‍ വെയില്‍ കിട്ടാന്‍ തണല്‍ ക്രമീകരിക്കുക. തടത്തില്‍ കാലിവളത്തോടൊപ്പം എല്ലുപൊടി ചേര്‍ക്കുക. അധികം നനവ് കായിക വളര്‍ച്ച കൂട്ടും. തലപ്പു നുള്ളി കളയുക.

Leave a comment

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ഇഞ്ചിയുടെ തണ്ട് അഴുകല്‍ : മഴക്കാലക്കൃഷിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
കറിവേപ്പിന് പച്ചപ്പില്ല, പപ്പായയുടെ പൂ കൊഴിയുന്നു - അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു-  കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…

By Harithakeralam
കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു പരിഹാരമാര്‍ഗങ്ങളിതാ

അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?

കറിവേപ്പിലയില്‍…

By Harithakeralam
പടവലം പൂവിടുന്നില്ല, കൈപ്പ ഇല മഞ്ഞളിക്കുന്നു, ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങളിതാ

ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.

By Harithakeralam
മുളകിന്റെ ഇലകള്‍ക്ക് മുരടിപ്പ്, വെണ്ടയ്ക്ക് മഞ്ഞളിപ്പ്

നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു

പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

1.…

By Harithakeralam
പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധ

മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs