സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ എട്ടോളം പേവിഷമരണങ്ങള്‍; ജാഗ്രത അനിവാര്യം

By ഡോ. എം. മുഹമ്മദ് ആസിഫ്

ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണപ്പെട്ടത് രണ്ട് പേരാണ്. കഴിഞ്ഞ പതിനാലിന് കൊല്ലം നിലമേലില്‍ മരണപ്പെട്ട 48-കാരന് പേവിഷബാധയേറ്റത്  കാട്ടുപൂച്ചയുടെ കടിയില്‍ നിന്നായിരുന്നു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറല്‍ ഏറ്റെങ്കിലും മുറിവ് നിസാരമായതിനാല്‍ വാക്‌സിന്‍ എടുക്കാതെ അവഗണിച്ചതായിരുന്നു തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവതിയുടെ പേവിഷബാധ മരണത്തിനിടയാക്കിയത്.  പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റിട്ടും, അത് എത്രതന്നെ നിസ്സാരമാണങ്കിലും, വൈറസിനെതിരെ അതിവേഗം പ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബിലിനും തുടര്‍ന്ന് ആന്റിറാബീസ് വാക്‌സിനും കൃത്യസമയത്ത് എടുക്കുന്നതില്‍ വരുന്ന വീഴ്ചയ്ക്കും  അശ്രദ്ധയ്ക്കും നല്‍കേണ്ടി വരുന്ന വില ജീവന്‍ തന്നെയാണന്ന് ഈ സംഭവങ്ങള്‍ വീണ്ടും കേരളത്തെ ഓര്‍മിപ്പിക്കുന്നു.

രണ്ട് മരണങ്ങള്‍ കൂടെ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പേവിഷബാധയേറ്റുള്ള മരണങ്ങളുടെ എണ്ണം എട്ടായി. കഴിഞ്ഞ വര്‍ഷം 21 പേരാണ് പേവിഷബാധയേറ്റ് മരണപ്പെട്ടത്. ഈ ഇരുപത്തൊന്ന് പേരില്‍ പതിനഞ്ച് പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്തവരാണ് എന്നതാണ് വസ്തുത. ഈ കണക്കുകള്‍ കേരളത്തിന്റെ ആരോഗ്യ മാതൃകയ്ക്ക് ഏല്‍പിക്കുന്ന ആഘാതം ചെറുതല്ല. 2030 ആവുമ്പോഴേക്കും നായ്ക്കള്‍ വഴിയുള്ളപേവിഷബാധയും, മനുഷ്യരില്‍പേവിഷബാധ മൂലമുള്ള മരണവും തുടച്ചുനീക്കുക എന്ന മഹത്തായ ലക്ഷ്യം നേടിയെടുക്കാനുള്ള ആരോഗ്യ ദൗത്യമാണ് ലോകമെങ്ങും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് അറുതിയില്ലാതെ പേമരണങ്ങള്‍ കേരളം പോലെ ആരോഗ്യ സാക്ഷരത ഏറെയുള്ള ഒരു സംസ്ഥാനത്ത് സംഭവിക്കുന്നത്.

മൃഗങ്ങളില്‍ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുമ്പോള്‍ ആദ്യമിനിറ്റുകളില്‍ ചെയ്യേണ്ടത് മുറിവേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. പെപ്പില്‍ നിന്നും വെള്ളം മുറിവില്‍ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതപ്പിച്ച് പത്ത്-പതിനഞ്ച് മിനിറ്റെങ്കിലും സമയമെടുത്ത് കഴുകണം. മുറിവ് വൃത്തിയാക്കാന്‍ വേണ്ടിയല്ല, മറിച്ച് മുറിവില്‍ പുരണ്ട ഉമിനീരില്‍ മറഞ്ഞിരിക്കുന്ന അതിസൂക്ഷ്മവൈറസുകളെ നിര്‍വീര്യമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ കഴുകുന്നത്. റാബീസ് വൈറസിന്റെ പുറത്തുള്ള കൊഴുപ്പ് തന്മാത്രകള്‍ ചേര്‍ന്ന ഇരട്ട ആവരണത്തെ അലിയിപ്പിച്ച് കളഞ്ഞ് മുറിവില്‍ നിക്ഷേപിക്കപ്പെട്ട 90 - 95 ശതമാനത്തോളം വൈറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിന്റെ രാസഗുണത്തിലുണ്ട്.  

ഈ രീതിയില്‍ യഥാസമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷയുടെ അഭാവമാവാം ഒരുപക്ഷേപേവിഷപ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രോഗബാധയുണ്ടാകാന്‍ ഇടയാക്കിയത്. പലപ്പോഴും തല, കണ്‍പോള, ചെവി പോലുള്ള ഭാഗങ്ങളില്‍ കടിയേറ്റാല്‍ പലരും പേടികാരണം കൃത്യമായി കഴുകാറില്ല, ഇത് അപകടം വിളിച്ചു വരുത്തും.പേവിഷവൈറസിന്റെ ലക്ഷ്യസ്ഥാനമായ മസ്തിഷ്‌ക്കത്തോട് അടുത്തുകിടക്കുന്ന തല, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ കടിയേറ്റാല്‍ അഞ്ച് മിനിറ്റിനകം തന്നെ പരമാവധി സമയം സോപ്പുപയോഗിച്ച് കഴുകണം. കഴുകുമ്പോള്‍ വെറും കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം, പകരം കൈയ്യുറ ഉപയോഗിക്കാം. മുറിവ് എത്ര ചെറുതാണെങ്കിലും ഈ രീതിയില്‍ പ്രഥമ ശുശ്രൂഷ ചെയ്യാതിരിക്കരുത്.

പ്രഥമശുശ്രൂഷ കഴിഞ്ഞാലുടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. മുറിവോ മറ്റ് പോറലുകളോ ഇല്ലെങ്കില്‍പേവിഷപ്രതിരോധത്തിനായുള്ള വാക്‌സിന്‍ (ഐ.ഡി. ആര്‍. വി.) എടുക്കേണ്ടതില്ല. തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവയുണ്ടെങ്കില്‍ വാക്‌സിനെടുക്കണം. 0, 3, 7, 28 ദിവസങ്ങളില്‍ നാല് ഡോസ് വാക്‌സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്‌സിനാണ് '0' ഡോസ് ആയി പരിഗണിക്കുന്നത്. ഒന്നോ രണ്ടോ വാക്‌സിനെടുത്ത് നിര്‍ത്താന്‍ പാടില്ല, മുഴുവന്‍ ഡോസും കൃത്യമായി പൂര്‍ത്തിയാക്കണം. വാക്‌സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍പേവിഷവൈറസിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ എന്ന മാംസ്യമാത്രകള്‍ രൂപപ്പെടും. മൃഗങ്ങളില്‍ നിന്നുണ്ടാവുന്ന രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, വന്യമൃഗങ്ങളില്‍ നിന്നേല്‍ക്കുന്ന മുറിവ് എന്നിവ കൂടിയപേവിഷസാധ്യതയുള്ള കാറ്റഗറി 3-ല്‍ ഉള്‍പ്പെടുന്നു. ഉടനടി പ്രതിരോധം ഉറപ്പാക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിനും (ആന്റി റാബീസ് സിറം) ആദ്യവും തുടര്‍ന്ന് ആന്റിറാബീസ് വാക്‌സിനും ഇത്തരം കേസുകളില്‍ നിര്‍ബന്ധമായും എടുക്കണം.  

വൈറസിനെ വേഗത്തില്‍ നേരിട്ട് പ്രതിരോധിക്കാനുള്ള കഴിവ്പേവിഷപ്രതിരോധ ഘടകങ്ങള്‍ അടങ്ങിയ ഇമ്മ്യൂണോഗ്ലോബുലിനുണ്ട്. ആന്റിറാബീസ് വാക്സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായിവരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവില്‍ ഇമ്മ്യുണോഗ്ലോബലിന്‍ വൈറസില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. മുറിവേറ്റ് ഏറ്റവും ഉടനെ ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ സ്വീകരിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. മുഖം, കഴുത്ത്, കണ്‍പോള, ചെവി, കാല്‍വെളള, വിരളിന്റെ അറ്റം, ജനനേന്ദ്രിയം പോലുളള നാഡീതന്തുക്കള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ് കടിയേറ്റതെങ്കില്‍ വൈറസ് വേഗത്തില്‍ മസ്തിഷ്‌ക്കത്തിലെത്തും. ഇത് തടയാന്‍ പരമാവധി ഒരു മണിക്കൂറിനകം തന്നെ ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്.

വീട്ടില്‍ വളര്‍ത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവെയ്പുകള്‍ പൂര്‍ണ്ണമായും എടുത്ത നായയില്‍ നിന്നോ പൂച്ചയില്‍ നിന്നോ കടിയോ മാന്തോ ഏറ്റാലും നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കണം. എന്റെ പൂച്ചയോ നായയോ വീട് വിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റ് മൃഗങ്ങളുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള വാദങ്ങള്‍ വെറുതെയാണ്. സമ്പര്‍ക്കം എന്നത് ഇണചേരല്‍, കടിപിടി കൂടല്‍, മാന്തല്‍, കടിയേല്‍ക്കല്‍, ശരീരത്തിലോ മുറിവിലോ നക്കല്‍ ഇങ്ങനെ പല വിധത്തില്‍ ആകാം. ഈ രീതിയില്‍ അരുമകള്‍ക്ക്പേവിഷബാധ ഉള്ള മൃഗങ്ങളുമായി ഒരു സമ്പര്‍ക്കവും

ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ച് പറയല്‍ പ്രയാസകരമാണ്. പ്രതിരോധ കുത്തിവെയ്പുകള്‍ എടുത്ത മൃഗങ്ങള്‍ ആണെങ്കില്‍ തന്നെയും ഇവ പൂര്‍ണ്ണമായുംപേവിഷബാധയ്‌ക്കെതിരെ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല.കടിച്ച നായയെയോ പൂച്ചയേയോ പത്തുദിവസം നിരീക്ഷിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്നറിഞ്ഞതിന് ശേഷം മാത്രം വാക്സിന്‍ എടുക്കാം എന്ന തീരുമാനവും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തുന്ന ആലസ്യവും അത്യന്തം അപകടകരമാണ്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ച ഇരുപത്തിയൊന്ന് പേരില്‍ ആറുപേര്‍ക്കും രോഗബാധയേറ്റത് വളര്‍ത്തുനായ്ക്കളില്‍ നിന്നായിരുന്നു. ഈയൊരു സാഹചര്യത്തില്‍ വളര്‍ത്തുനായ്ക്കളുടെയും പൂച്ചകളുടെയും പ്രതിരോധ വാക്‌സിനേഷന് വലിയ പ്രാധാന്യമുണ്ട്. വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്ന് മാസം (12 ആഴ്ച / 90  -100 ദിവസം) പ്രായമെത്തുമ്പോള്‍ ആദ്യപേവിഷബാധ പ്രതിരോധകുത്തിവെയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം അതായത് നാല് മാസം/ 16 ആഴ്ച പ്രായമെത്തുമ്പോള്‍  ബൂസ്റ്റര്‍ കുത്തിവെയ്പ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവെയ്പ്പ് ആവര്‍ത്തിക്കണം. പൂര്‍ണ്ണസമയം വീട്ടിനകത്ത് തന്നെയിട്ട് വളര്‍ത്തുന്ന അരുമകള്‍ക്ക് വാക്‌സിനേഷന്‍ വേണോ എന്ന് ചിന്തിക്കുന്നവരുണ്ട്. അരുമകള്‍ അകത്തായാലും പുറത്തായാലും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത അരുത്.

Leave a comment

A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs