പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം കൊണ്ടു സൂത്രപ്പണി പരീക്ഷിക്കാം

മഴക്കാലത്ത് ഇവയെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് മുരടിപ്പ് രോഗം. ചാരമുപയോഗിച്ചു ചെറിയൊരു സൂത്രപ്പണി ചെയ്താല്‍ ഈ പ്രശ്‌നം നിഷ്പ്രയാസം ഒഴിവാക്കാം.

By Harithakeralam
2023-06-21

മഴക്കാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി കീടനാശിനികള്‍ പ്രയോഗിച്ചു എത്തുന്നവയാണ്  മലയാളി ഇന്ന് ആശ്രയിക്കുന്ന പച്ചമുളകും തക്കാളിയുമെല്ലാം. ഇവയൊരു അഞ്ച് ചുവട് വീട്ടില്‍ വളര്‍ത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. മഴക്കാലത്ത് ഇവയെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് മുരടിപ്പ് രോഗം. ചാരമുപയോഗിച്ചു ചെറിയൊരു സൂത്രപ്പണി ചെയ്താല്‍ ഈ പ്രശ്‌നം നിഷ്പ്രയാസം ഒഴിവാക്കാം.

മുരടിപ്പ് രോഗം

ചെടികളുടെ എല്ലാ പ്രായത്തിലും മുരടിപ്പ് രോഗം പിടികൂടും. തൈയായിരിക്കുമ്പോഴും പൂവിട്ട് കായ്ക്കാന്‍ തുടങ്ങിയാലും രണ്ടാം തവണ കായ്ക്കുമ്പോഴുമെല്ലാം മുരടിപ്പ് രോഗത്തിനെ കരുതിയിരിക്കണം. ഇലകള്‍ ചുരുണ്ട് ചെടി മുരടിച്ചു നില്‍ക്കുക, കായ്കള്‍ വളരാതെ ആകൃതിയില്ലാതെ നില്‍ക്കുക, പൂക്കാതിരിക്കല്‍, ചെടി നല്ല പോലെ വളരാതിരിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

കാരണം

വൈറസ് ആക്രമണം കാരണവും മുഞ്ഞ, വെള്ളീച്ച, മിലി മൂട്ട, ഇലപ്പേന്‍, ഉറുമ്പ് തുടങ്ങിയ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ കാരണവും മുരടിപ്പുണ്ടാകാം. ഏതു പ്രായത്തിലുളള ചെടിയിലും ഇവ ആക്രമണം നടത്താം. കുമ്മായമിട്ട് റെഡിയാക്കിയ മണ്ണില്‍ ചെടി നടുക എന്നതാണ് ഒരു പ്രതിവിധി.

ചാരവും മഞ്ഞള്‍പ്പൊടിയും

ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന കപ്പ് എടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിടുക. തുടര്‍ന്ന് 50 ഗ്രാം ചാരം കൂടിയിട്ട് നല്ല പോലെ വെള്ളമൊഴിച്ച് ഇളക്കുക. തുടര്‍ന്ന് അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത ശേഷം സ്‌പ്രേയറിലേക്ക് മാറ്റുക. എന്നിട്ട് ഇലകളിലും തണ്ടുകളിലുമെല്ലാം ആകത്തക്ക വിധം നന്നായി സ്േ്രപ ചെയ്തു കൊടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏതു പ്രായത്തിലുള്ള ചെടിക്കും ഈ ലായനി സ്േ്രപ ചെയ്തു നല്‍കാം. ജൈവ രീതിയിലുള്ള വസ്തുക്കള്‍ മാത്രമായതിനാല്‍ പച്ചമുളകും വഴുതനയും തക്കാളിയുമെല്ലാം കായ്ച്ചു നില്‍ക്കുമ്പോളും ലായനി തളിക്കാം. വൈകിട്ടും രാവിലെയും മാത്രം തളിക്കാന്‍ ശ്രദ്ധിക്കുക. അതു പോലെ നല്ല മഴയുള്ള സമയത്ത് പ്രയോഗിക്കുന്നത് ഒഴിവാക്കാം.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs