കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1. കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, കാരണവും പ്രതിവിധിയും പറഞ്ഞു തരാമോ...?
കഞ്ഞിവെള്ളം ഇടയ്ക്ക് സ്േ്രപ ചെയ്തു കൊടുത്താല്‍ തന്നെ പ്രശ്നം പരിഹരിക്കാം. വേപ്പെണ്ണ - സോപ്പുവെള്ളം - വെളുത്തുള്ളി നീര് എന്നിവ ലായനിയാക്കി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇലപ്പേന്‍ ഉണ്ടെങ്കില്‍ വേപ്പെണ്ണ പ്രയോഗിക്കുന്നതിലൂടെ നശിച്ചു കൊള്ളും. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന അളവില്‍ തളിക്കുക.
2. ആട്ടിന്കാഷ്ടം പൊടിക്കാന്‍ നല്ല മാര്‍ഗമേതാണ്...?
വെള്ളം തളിച്ച് ഉണക്കി പ്ലാസ്റ്റിക് ചാക്കിലിട്ടു കെട്ടി അട്ടിയിട്ടു വയ്ക്കുക, കുറച്ചു ദിവസം കഴിഞ്ഞാല്‍ തനിയെ പൊടിയായിക്കൊള്ളും. കുമ്മായം, വെണ്ണീര് എന്നിവയിട്ട് ആട്ടിന്കാഷ്ടം കെട്ടി വയ്ക്കരുത്.
3. കുറുനാമ്പ് രോഗം വരാതിരിക്കാന്‍ നേന്ത്ര വാഴ നടുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍
വാഴക്കന്നിന്റെ പുറം ഭാഗത്തെ തോല് ചെത്തി കേടുപാടുകള്‍ ഇല്ലെന്നു ബോധ്യപ്പെടുക. ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് മുക്കി വെയിലത്തിച്ച് ഉണക്കിയ ശേഷം മാത്രം നടുക. മുള വരുന്ന ഭാഗമല്ല കിഴങ്ങു ഭാഗമാണു ചൂടുവെള്ളത്തില്‍ മുക്കേണ്ടത്. ചാരവും ചാണകവും കൂടി കലക്കിയ ലായനിയില്‍ കന്ന് മുക്കി മൂന്നു ദിവസം വെയിലത്തിട്ട് ഉണക്കിയ ശേഷം നടുക.
4. ഇഞ്ചിയുടെ തണ്ട് അഴുകലിനു കാരണവും പരിഹാരവും നിര്‍ദേശിക്കാമോ...?
മൃദുചീയല്‍ രോഗമാണിത്, വിത്തിഞ്ചി നടുന്നതിന് മുമ്പ് സ്യൂഡോമോണോസില്‍ മുക്കി തണലത്ത് ഉണക്കുക. രോഗബാധ സാധ്യതയുള്ള നടീല്‍ വസ്തു ഉപയോഗിക്കാതെ സൂക്ഷിക്കുക. നടുന്നതിന് മുമ്പ് ഒരു സെന്റില്‍ രണ്ടര കിലോ എന്ന തോതില്‍ കുമ്മായമിട്ട് തടം നന്നായി ഇളക്കുക. ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പൂഷ്ടീകരിച്ച വളം മാത്രം ചേര്‍ക്കുക. മുളച്ചു കഴിഞ്ഞാല്‍ ഇടയ്ക്ക് പച്ചച്ചാണകമൊഴിച്ചു കൊടുക്കുക.
5. ഒച്ചിനെ തുരത്താനുള്ള ജൈവ മാര്‍ഗങ്ങള്‍ എന്താണ്...?
ഒച്ചു ശല്യമുള്ള സ്ഥലത്ത് നനഞ്ഞ ചണച്ചാക്ക് കൊണ്ടിടുക, കാബേജ്, ചെമ്പരത്തി ഇല, പപ്പായ ഇല എന്നിവ ചെറുതായി അരിഞ്ഞ് ചാക്കിന് മുകളില്‍ വിതറുക. ഒച്ചുകള്‍ കൂട്ടത്തോടെ ഇതിലേക്കെത്തും, ഈ സമയത്ത് പിടികൂടി നശിപ്പിക്കാം. മുട്ടത്തോട്ട് പൊടിച്ച് വിതറുക, ഇതു ഒച്ച് ഭക്ഷണമാക്കുന്നതോടെ മുറിവുണ്ടായി ചത്ത് പോകും.
6. വാഴയെ ആക്രമിക്കുന്ന തടതുരപ്പന്‍ പുഴുവിനെ എങ്ങനെ തുരത്താം...?
നാല് മാസം പ്രായമുള്ള വാഴയിലാണ് തടതുരപ്പന്‍ പുഴുക്കളുടെ ശല്യമുണ്ടാകുക. വേപ്പെണ്ണ- സോപ്പ് ലായനി, സ്പ്രേ ചെയ്യുക. തുടക്കമാണെങ്കില്‍ സോപ്പ് വെള്ളം മാത്രം സ്േ്രപ ചെയ്താലും മതി. ആരോഗ്യമില്ലാത്ത വാഴകളുടെ തട മുറിച്ചു തോട്ടത്തില്‍ വിതറുക. പുഴക്കള് ഇതിലേക്ക് ആകര്‍ഷിച്ച് മുട്ടയിട്ടു കൊള്ളും. മുട്ടവിരിയുന്നതിന് മുമ്പെ തടകള്‍ ഉണങ്ങി അവ നശിക്കും.
കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment