മുളകിന്റെ ഇലകള്‍ക്ക് മുരടിപ്പ്, വെണ്ടയ്ക്ക് മഞ്ഞളിപ്പ്

മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍.

By Harithakeralam
2023-08-05

നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍.

1. ഞാന്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തുന്ന കാന്താരിമുളകിന് മഞ്ഞളിപ്പ് ബാധിച്ചിട്ടുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞു പോകുന്നു. ഇതിന്റെ കാരണവും പ്രതിവിധിയും പറഞ്ഞു തരാമോ...?

മംഗ്‌നീഷ്യത്തിന്റെ കുറവാണിതിനു കാരണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം എന്ന കണക്കില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ്‌ചേര്‍ത്ത് ഇലകളില്‍ തളിക്കുക.

2. പച്ചമുളകിന്റെ തണ്ടും ഇലകളും മുരടിച്ചു കരിഞ്ഞു പോകുന്നു. കായ്ക്കാനായി പൂവിട്ട ചെടിയുടേതാണ്. ഇതിനെതിരേ പ്രയോഗിക്കാവുന്ന ജൈവവളം എന്താണ്...?

ഇലപ്പേനിന്റെ ആക്രമണം മൂലമാണ് പച്ചമുളകിന്റെ തണ്ടും ഇലകളും മുരടിച്ചു കരിഞ്ഞു പോകുന്നത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്ന തോതില്‍ വെര്‍ട്ടിസിലിയം സ്േ്രപ ചെയ്യുന്നത് നല്ലതാണ്. കാന്താരി മുളക്- ഗോമൂത്രം എന്നിവ ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും. ബോറാണിന്റെ കുറവും കാരണമാകാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ഗ്രാം ബോറിക് പൗഡര്‍ ചേര്‍ത്ത് ഇലകളില്‍ സ്േ്രപ ചെയ്താല്‍ ഈ കുറവ് ഇല്ലാതാക്കാം.

3. ജൈവവളം നല്‍കി അടുക്കളത്തോട്ടത്തില്‍ വെണ്ട വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് മഞ്ഞളിപ്പു ബാധിച്ചിരിക്കുന്നു. എന്താണ് പ്രതിവിധി...?

വെണ്ടയുടെ കായും തണ്ടും തുരക്കുന്ന പുഴുക്കളാണ് ഇതിനു കാരണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഇവയ്ക്ക് നല്ല പ്രതിവിധിയാണ്. കടലപ്പിള്ളാക്ക്, ഗോമൂത്രം എന്നിവ പുളിപ്പിച്ച് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്.

4. കാന്താരി മുളകിന്റെ ഇല ചുരുണ്ടു ചെറുതായി പോകുന്നു. എന്തിന്റെ കുറവ് കൊണ്ടാണ് ചെടിയുടെ ഇല ചുരുണ്ടു പോകുന്നത്. ഇതിനെതിരേ പ്രയോഗിക്കാവുന്ന ജൈവ വളം എന്താണ്...?

ഇലപ്പേന്‍ തന്നെയാണ് ഇവിടെയും പ്രശ്നം. കാന്താരി-ഗോമൂത്രം ലായനി തളിക്കാം. 10 ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് എംഎല്‍ എന്ന കണക്കില്‍ വെര്‍ട്ടിസിലിയം, ഒബറോണ്‍ എന്നിവയും കലക്കി സ്േ്രപ ചെയ്യാം

Leave a comment

കറിവേപ്പിന് പച്ചപ്പില്ല, പപ്പായയുടെ പൂ കൊഴിയുന്നു - അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു-  കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…

By Harithakeralam
കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു പരിഹാരമാര്‍ഗങ്ങളിതാ

അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?

കറിവേപ്പിലയില്‍…

By Harithakeralam
പടവലം പൂവിടുന്നില്ല, കൈപ്പ ഇല മഞ്ഞളിക്കുന്നു, ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങളിതാ

ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.

By Harithakeralam
മുളകിന്റെ ഇലകള്‍ക്ക് മുരടിപ്പ്, വെണ്ടയ്ക്ക് മഞ്ഞളിപ്പ്

നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു

പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

1.…

By Harithakeralam
പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധ

മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…

By Harithakeralam
രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന വെണ്ട കായ്ക്കുന്നില്ല, പയറില്‍ ചോണനുറുമ്പ്, പപ്പായ ഇലയ്ക്ക് മഞ്ഞളിപ്പ് വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി

കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs