ഇപ്പോള്‍ നല്‍കുന്ന വളപ്രയോഗവും പരിരക്ഷയും ഏറെ ഗുണം ചെയ്യും.
ഏപ്രില്‍-മേയ് മാസങ്ങളില്‍ നട്ട കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളര്‍ച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നല്‍കുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ് വളരെ പ്രധാനം. ഈ സമയത്തു നല്‍കുന്ന വളപ്രയോഗവും പരിപാലനവുമാണ് കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് വിളവെടുപ്പു വരെയുള്ള വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. നമ്മുടെ ദഹന പക്രിയ സുഗമമാക്കുന്നതില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ക്കുള്ള പങ്ക് വളരെ വളരെ വലുതാണ്. രോഗ, കീടബാധകള്‍ വളരെ കുറവുള്ളവയാണ് കിഴങ്ങ് വര്‍ഗങ്ങള്‍. ഇതിനാല്‍ രാസവളമോ കീടനാശിനി പ്രയോഗമില്ലാതെ നമ്മുടെ അടുക്കളത്തോട്ടങ്ങളില്‍ ഇവ കൃഷി ചെയ്യാം.
ചേന
ചേനയുടെ തടത്തിലെ കളകള്‍ പറിച്ചു പച്ചിലകള്‍ വെട്ടി തടത്തിനു ചുറ്റുമിടണം. ഇതിന് ശേഷം ജൈവ വളങ്ങളിലെ പ്രധാനിയായ പച്ചച്ചാണകം പച്ചിലകളുടെ മീതേയിട്ട് അല്‍പ്പം മണ്ണ് വെട്ടികൂട്ടാം. ഒരു പിടി പച്ചച്ചാണകം ഉരുളയാക്കി ചേനത്തണ്ടിന്റെ കവിളില്‍ വെച്ച് കൊടുക്കണം. ഇതു മഴ ലഭിക്കുന്ന മുറയ്ക്ക് പലപ്പോഴായി ഒലിച്ചിറങ്ങി ചേനയുടെ വേരുകളിലെത്തുകയും നല്ല വളമാകുകയും ചെയ്യും.
കപ്പ
തടത്തിലെ കളകള്‍ നീക്കം ചെയ്തു ജൈവവളം ചുറ്റുമിട്ടു കൊടുക്കുക. വെണ്ണീര് അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങുന്ന ജൈവ വളങ്ങള്‍ തടത്തിലിടാം. കൊടുക്കുന്ന വളങ്ങള്‍ പെട്ടന്ന് ഒലിച്ച് പോകാതിരിക്കാന്‍ അല്‍പ്പം മണ്ണ് വിതറണം. ചാരം നല്ല ജൈവ വളവും രാസവളമായ പൊട്ടാഷിന് തുല്ല്യവുമാണ്. കപ്പക്കിഴങ്ങ് നല്ല പൊടിവെക്കാന്‍ ചാരം അഥവാ വെണ്ണീര് സഹായിക്കും.
കാവിത്ത്, ചേമ്പ്
കാവിത്ത്, ചേമ്പ് എന്നിവയ്ക്കും തടത്തിലെ കളകള്‍ പറിച്ച് പച്ചിലകളിട്ട് ജൈവ വളങ്ങള്‍ കൊടുക്കാം. കാവിത്തിന്റെ വള്ളികള്‍ നീണ്ട് തുടങ്ങിട്ടുണ്ടാവും, ഇവ ഏതെങ്കിലും മരത്തിലേയ്ക്ക് കയറ്റിവിടണം.
ഈ പച്ച ചാണക കുഴമ്പ് പച്ചിലയുടെ മുകളിലൂടെ തളിച്ചു നല്‍കണം. ശേഷം അല്‍പ്പം മണ്ണ് വിതറി കൊടുക്കാം. സാവധാനം ഇവയെല്ലാം കൂടി ചീഞ്ഞ് ഇഞ്ചിക്ക് നല്ല വളമായി മാറും. തടത്തിലും ഗ്രേബാഗിലും വെള്ളം കെട്ടികിടക്കാതെ നോക്കണം. ഇതേ വള പ്രയോഗം തന്നെ മഞ്ഞളിനും നല്‍കാം. ഗ്രോബാഗിലെ ഇഞ്ചിക്കും കളകള്‍ പറിച്ച് പെട്ടന്ന് അഴുകുന്ന പച്ചിലയും പച്ച ചാണക കുഴമ്പും മഴയുടെ ശക്തി കുറയുന്നതോടെ നല്‍കാം.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment