അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍ നാരക പുഴുക്കളുടെ ആക്രമണമാണ്. പുഴുക്കളെ എടുത്തു കളയുക. 2% വേപ്പെണ്ണ സോപ്പ് വെളുത്തുള്ളി മിശ്രിതം തളിക്കുക.
2. തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയവ പെട്ടെന്നു വാടുന്നു. എന്താണ് പരിഹാരം...?
ബാക്റ്റീരിയല്‍ വാട്ടമാണിത്. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി തെളിയെടുത്ത് 10 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്തു തടത്തില്‍ ഒഴിക്കുക.
3. മുളകിന്റെ തളിരില കരിയുന്നു. എന്താണ് കാരണം, പ്രതിവിധി എന്താണ്...?
മുളക് ഇലയില്‍ ത്രിപ്‌സാണ്. 4 ഇരട്ടി വെള്ളം ചേര്‍ത്ത ഗോമൂത്രം ഒരുലിറ്ററിന് 20 ഗ്രാം കാന്താരി സത്ത് ചേര്‍ത്ത് ഇലയുടെ അടിയില്‍ തളിക്കുക. 3 ഗ്രാം ബോറോണ്‍ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളില്‍ തളിക്കുക.
4. തക്കാളി, പച്ചമുളക് എന്നിവയിലെ ഇലയില്‍ വെള്ളീച്ച ശല്യം ഇവയെ തുരത്താനുള്ള മാര്‍ഗ്ഗം...?
ഡിഷ് വാഷ് സോപ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളുടെ അടിയില്‍ തളിക്കുക. മഞ്ഞക്കെണി വയ്ക്കുക തുടങ്ങിയവ പരിഹാരമാര്‍ഗ്ഗങ്ങളിണ്.
കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment