പടവലം പൂവിടുന്നില്ല, കൈപ്പ ഇല മഞ്ഞളിക്കുന്നു, ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങളിതാ

By Harithakeralam
2023-10-06

ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.

1. ചെറുനാരങ്ങ ചെടി മുരടിച്ചു  പോകുന്നു. എന്താണൊരു പരിഹാരം

ഇലകളുടെ അടിയില്‍ ഇലപ്പേന്‍ ഉണ്ട്. ഗോമൂത്രം 4 ഇരട്ടി വെള്ളം ചേര്‍ത്ത് എരുവുള്ള മുളകരച്ച് ലിറ്ററിന് 25ഗ്രാം എന്ന തോതില്‍ നീര് ചേര്‍ത്ത് സ്േ്രപ ചെയ്യുക.

2. പീച്ചിങ്ങ ചെടിയില്‍ കായ് ഉണ്ടാകുന്നു, പക്ഷെ അവ പഴുത്തു പോകുന്നു.

ഇതിന് കാരണം കായീച്ചയാണ്. മണ്ണില്‍ കുമ്മായം ചേര്‍ക്കുക. കായീച്ച കെണി വെക്കുക

3. പാവക്ക (കൈപ്പ ) വലുതാകുന്നില്ല

കൈപ്പയില്‍ വളം കുറവാണ്. വിവിധ ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കുക. കൈപ്പ ഇനത്തിന്റെ തകരാറുമാകാം.

4. ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല.

വളത്തിന്റെ കുറവും കൂനന്‍ പുഴു ശല്യവും കാണുന്നു. ജൈവവളങ്ങള്‍ നന്നായി ചേര്‍ത്തു കൊടുക്കുക. പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക. ശേഖരിച്ച പുഴുക്കളെ അരച്ച് പേസ്റ്റ് ആക്കി ചിരട്ടയില്‍ ഇട്ട് പന്തലില്‍ കെട്ടി തൂക്കുക.

5. കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു. എന്താണ് പ്രതിവിധി

വളത്തിന്റെ കുറവ് കാണുന്നു. വിവിധ ജൈവവളങ്ങള്‍ ചേര്‍ക്കുക. മഗ്നീഷ്യം കുറവ് കാണുന്നു. കുറച്ച് ഡൊളോമൈറ്റ് ചേര്‍ത്തു കൊടുക്കുക.

Leave a comment

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ഇഞ്ചിയുടെ തണ്ട് അഴുകല്‍ : മഴക്കാലക്കൃഷിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
കറിവേപ്പിന് പച്ചപ്പില്ല, പപ്പായയുടെ പൂ കൊഴിയുന്നു - അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു-  കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…

By Harithakeralam
കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു പരിഹാരമാര്‍ഗങ്ങളിതാ

അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?

കറിവേപ്പിലയില്‍…

By Harithakeralam
പടവലം പൂവിടുന്നില്ല, കൈപ്പ ഇല മഞ്ഞളിക്കുന്നു, ജൈവരീതിയിലുള്ള പരിഹാരമാര്‍ഗങ്ങളിതാ

ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.

By Harithakeralam
മുളകിന്റെ ഇലകള്‍ക്ക് മുരടിപ്പ്, വെണ്ടയ്ക്ക് മഞ്ഞളിപ്പ്

നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു

പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…

By Harithakeralam
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

1.…

By Harithakeralam
പച്ചക്കറികളുടെ ഇലകളില്‍ വരുന്ന കീടബാധ

മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs