സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയിതാ...
1. പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിച്ചിരിക്കുന്നു. ഇതെങ്ങനെ ഒഴിവാക്കാം...?
പയര്‍ ഇലകളില്‍ മുഞ്ഞ ബാധിച്ചതാണ് പ്രശ്‌നം. രാവിലെ ചാരം വിതറുക. 20 ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യാം. malathion രണ്ടു മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നതും ഉപകരിക്കും.
2. എന്റെ അടുക്കളത്തോട്ടത്തിലെ വഴുതന പൂവിടുന്നുണ്ട്, പക്ഷെ കായ്ക്കുന്നില്ല...?
എല്ലുപൊടി വെള്ളത്തില്‍ കുതിര്‍ത്തു തെളിയൂറ്റി ഒഴിക്കുക. കുറച്ചു ദിവസം ആവര്‍ത്തിച്ചാല്‍ ഫലം ലഭിക്കും
3. പയറിന്റെ ഇലകള്‍ മഞ്ഞ നിറമായി പൊഴിഞ്ഞു പോകുന്നു. തുടര്‍ന്ന് ചെടിയും ഉണങ്ങുന്നു. എന്താണ് പ്രതിവിധി...?
ഇലകളില്‍ കരിഞ്ഞ പൊട്ടുകള്‍ ആണെങ്കില്‍ mancozeb മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്േ്രപ ചെയ്യുക. തണ്ട് തവിട്ടു നിറമായി ഇല പൊഴിയുന്നുണ്ടെങ്കില്‍ വാട്ടരോഗമാണ്. Coppe oxy chloride (coc) നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
4.വഴുതനയുടെ ഇല പൊഴിഞ്ഞു പോകുന്നു. ഇതെങ്ങനെ തടയാം...?
മീലി മൂട്ടയുടെ ആക്രമണമാണ് ഇല പൊഴിയാന്‍ കാരണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 1.5 മില്ലി ലിറ്റര്‍ Rigor കലര്‍ത്തി സ്േ്രപ ചെയ്യുക.
5. തക്കാളി ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു. ഇതിനെതിരേ പ്രയോഗിക്കേണ്ട ജൈവ കീടനാശിനി ഏതാണ്...?
തക്കാളിയെ ഇലപ്പേന്‍ ബാധിച്ചതാണ്. രണ്ടു ശതമാനം വീര്യത്തില്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം സ്േ്രപചെയ്യുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 2.5 ml rigor കലര്‍ത്തി സ്േ്രപ ചെയ്യുന്നതും നല്ലതാണ്.
കറിവേപ്പിന്റെ ഇലകള്‍ക്ക് തീരെ പച്ചപ്പില്ല, പപ്പായയുടെ പൂ നിരന്തരം കൊഴിയുന്നു, മുളകിന്റെ ഇല ചുരുണ്ടു മുരടിക്കുന്നു- കൃഷി ചെയ്യുന്നവര്‍ക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. വായനക്കാരുടെ…
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ...?
കറിവേപ്പിലയില്‍…
ടെറസില്‍ പന്തലിട്ട് വളര്‍ത്തുന്ന പടവലം പൂവു പിടിക്കുന്നില്ല, കൈപ്പയുടെ ഇല മഞ്ഞളിക്കുന്നു, തുടങ്ങി വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട) നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
നിലവിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധിയുമാണിന്ന് ചര്‍ച്ച ചെയ്യുന്നത്. മുളക് ഇലകള്‍ക്ക് മഞ്ഞളിപ്പ്, വെണ്ട മുരടിച്ചു നില്‍ക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള…
പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടി പറ്റിപിടിക്കുന്നു, സ്ഥിരമായി പൂവിട്ടിട്ടും വഴുതന കായ്ക്കുന്നില്ല, തക്കാളിയുടെ ഇലകള്‍ ഉണങ്ങി ചുരുണ്ടു പോകുന്നു... അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്‌നങ്ങള്‍ക്കുള്ള…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1.…
മഴ ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ അടുക്കളത്തോട്ടത്തിലെത്തിക്കാണും. മുളകിന്റെ ഇല ചുരുളുന്നു, പപ്പായ ഇലകള്‍ മുരടിക്കുന്നു, മത്തന്റെ കായ പൊഴിയുന്നു തുടങ്ങി അടുക്കളത്തോട്ടത്തിലെ സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള…
കൃഷി സജീവമായി വരുന്ന സമയമാണിപ്പോള്‍. ഇതിനിടെ പച്ചക്കറിച്ചെടികള്‍ക്ക് പല പ്രശ്‌നങ്ങളുണ്ടാകും. അടുക്കളത്തോട്ടത്തിലുണ്ടാക്കുന്ന സ്ഥിരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ നിരവധി വായനക്കാര്‍ ആവശ്യപ്പെടാറുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment