നിലവിലെ കാലാവസ്ഥ പപ്പായ നടാന്‍ അനുയോജ്യമാണ്. വെയില്‍ നല്ല പോലെ ഇഷ്ടപ്പെടുന്ന പപ്പായ ജൂണിലെ മഴക്കാലമെത്തുമ്പോഴേക്കും നല്ല വളര്‍ച്ച നേടിയിരിക്കും.
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ പ്രധാന സവിശേഷത. വ്യാവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ നിരവധി പേര്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ ആവശ്യത്തിന് ഇതു തികയുന്നില്ല. കര്‍ണാടക, തമിഴ്നാട് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് റെഡ് ലേഡി പപ്പായ എത്തുന്നത്. എന്നാല്‍ ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തുമിതു കൃഷി ചെയ്യാവുന്നതേയുള്ളൂ.
മണ്ണും കൃഷി രീതിയും
നിലവിലെ കാലാവസ്ഥ പപ്പായ നടാന്‍ അനുയോജ്യമാണ്. വെയില്‍ നല്ല പോലെ ഇഷ്ടപ്പെടുന്ന പപ്പായ ജൂണിലെ മഴക്കാലമെത്തുമ്പോഴേക്കും നല്ല വളര്‍ച്ച നേടിയിരിക്കും. അഞ്ചാം മാസം പൂവിടും. നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് അനുയോജ്യം. വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാനിതു കാരണമാകും.
നടീല്‍ രീതി
അര മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴിയെടുക്കണം. കല്ല്, മുട്ടികള്‍ എന്നിവ ഒഴിവാക്കി കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെയിട്ടു കുഴി പകുതി മൂടണം. ബാക്കി ഭാഗത്ത് റോക്ക് ഫോസ് ഫേറ്റ്, കമ്പോസ്റ്റ്, എല്ലു പൊടി, എന്നിവയിട്ട് കുഴി നിറയ്ക്കണം. ശേഷം ചെറു പിള്ള കുഴിയെടുത്ത് തൈ നടാം. 50-60 ദിവസം പ്രായമായ കരുത്തുള്ള തൈകള്‍വേണം നടാന്‍. തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നന്നായി പരിപാലിച്ചാല്‍ നട്ട് നാല് - അഞ്ച് മാസം കൊണ്ട് തന്നെ പൂവിടും.
കീടനിയന്ത്രണം
ഇലകളുടെ മഞ്ഞളിപ്പിനും ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും സ്യൂഡോമോണസ് - കരിക്കിന്‍ വെള്ളം ഒരു ദിവസം വെച്ച് വീര്യപ്പെടുത്തിയതിന് ശേഷം ഇലകളില്‍ തളിക്കുന്നത് നല്ലതാണ്.
ജലസേചനവും
മറ്റു പരിരക്ഷയും
നല്ല ജലസേചനം ആവിശ്യമുള്ള വിളയാണ് റെഡ് ലേഡി. അതു കൊണ്ട് കാര്യക്ഷമായ ജലസേചന സൗകര്യം തുടക്കം മുതല്‍ ഒരുക്കണം. കൂടുതല്‍ സ്ഥലത്ത് പപ്പായക്കൃഷിയുണ്ടെങ്കില്‍ ജലസേചനത്തിന് തുള്ളിനന സംവിധാനം അനുവര്‍ത്തിക്കാം. തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കുകയും വേണം. പപ്പായയുടെ ചുവട്ടില്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ ഇടരുത് ഇത് ഫംഗസ് പിടിക്കാന്‍ ഇടയാക്കും.
രോഗങ്ങളും പരിഹാരവും
ഫംഗസ് രോഗങ്ങളും വൈറസ് ബാധയുമാണ് പ്രധാന പ്രശ്നം. രോഗം ബാധിച്ച പപ്പായ മരങ്ങള്‍ സമീപ പ്രദേശത്തുണ്ടങ്കില്‍ നശിപ്പിച്ചു കളയണം. തൈ നല്ല ആരോഗ്യമുള്ളവയാണങ്കില്‍ മാത്രമേ രോഗം വരാതിരിക്കൂ. പപ്പായയുടെ ഇലകള്‍ നോക്കി രോഗ സ്ഥിതികള്‍ മനസിലാക്കാം. ഇലകള്‍ നല്ല കടും പച്ച നിറത്തോടു കൂടിയാണങ്കില്‍ ചെടി ആരോഗ്യമുള്ളതാണ്. ഇലകള്‍ക്ക് നിറം വ്യത്യാസം വരുന്നത് വളക്കുറവും രോഗാരംഭവുമാണന്നു മനസിലാക്കി പരിരക്ഷ നല്‍കണം. ഇലയില്‍ കുത്ത് കുത്തുകള്‍ വരുക, ഇല ഞരമ്പുകളില്‍ മഞ്ഞളിപ്പ്, ഇലകരിച്ചാല്‍, പ്രായപൂത്തിയാവാതെ ഇലകള്‍ മഞ്ഞളിച്ചു പോകുക എന്നിവ മൂലകങ്ങളുടെ കുറവ് കൊണ്ടാണ് സംഭവിക്കുന്നത്. ബോറോണ്‍,സിങ്ക്, മെക്നിഷ്യം, കാല്‍സിയം എന്നിവ അടങ്ങിയ വളങ്ങള്‍ നല്‍കി ഈ പ്രശ്നം പരിഹരിക്കാം.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment