വള്ളി വീശിതുടങ്ങിയാല്‍ പന്തലിടുകയോ മതിലിലേക്കോ മറ്റോ പടര്‍ത്തുകയും ചെയ്യാം. പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്ന മുല്ലവള്ളികള്‍ മനോഹരമായ കാഴ്ചയാണ്.
മുല്ലപ്പൂവ് ഇല്ലാതെയൊരാഘോഷം മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. വിവാഹം പോലുള്ള മംഗളകര്‍മങ്ങള്‍ക്ക് മുല്ലപ്പൂവ് കൂടിയേ തീരൂ. മുല്ലപ്പൂവ് വില ആയിരമെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. പൂവിനോട് താത്പര്യമുണ്ടെങ്കിലും കൃഷി ചെയ്യാന്‍ പതിവു പോലെ നമുക്ക് മടിയാണ്. പൂന്തോട്ടത്തില്‍ വലിയ പരിചരണമൊന്നും കിട്ടാതെ വളരുന്ന മുല്ലയില്‍ നിന്നുള്ള പൂക്കള്‍ പറിച്ചെടുത്ത് മാല കെട്ടുന്നവരുമുണ്ട്. നമ്മുടെ പൂന്തോട്ടത്തിന് ഭംഗി പകരാനെങ്കിലും കുറച്ചു മുല്ലവള്ളികള്‍ വളര്‍ത്താം.
വള്ളി നടാം
സാധാരണ മണ്ണും മണലും ചേര്‍ത്ത മിശ്രിതമാണ് മുല്ല നടാന്‍ അനുയോജ്യം. നല്ല വണ്ണം മൂത്ത് വള്ളികളേക്കാള്‍ ഇടത്തരം മൂത്ത വള്ളികളാണ് നടാന്‍ അനുയോജ്യം. വേരു പിടിച്ചു ഇലകള്‍ വന്നു തുടങ്ങിയാല്‍ വളപ്രയോഗം തുടങ്ങാം. വള്ളി വീശിതുടങ്ങിയാല്‍ പന്തലിടുകയോ മതിലിലേക്കോ മറ്റോ പടര്‍ത്തുകയും ചെയ്യാം. പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്ന മുല്ലവള്ളികള്‍ മനോഹരമായ കാഴ്ചയാണ്.
വളപ്രയോഗം
പഴത്തൊലി, ചായച്ചണ്ടി, ഉരുളക്കിഴങ്ങ് തൊലി, മുട്ടത്തോട്, ഉള്ളിത്തൊലി തുടങ്ങി അടുക്കളയില്‍ നിന്നുള്ള മാലിന്യങ്ങള്‍ മതി വളമായി . ഇടയ്ക്ക് ചാണക ലായനി ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. വേരില്‍ നിന്നും കുറച്ച് വിട്ട് വളപ്രയോഗം നടത്തുന്നതാണ് ഉചിതം.
കീടങ്ങളും രോഗങ്ങളും
മൊട്ടു തുരപ്പന്‍, തണ്ടു തുരപ്പന്‍ എന്നിവയാണ് പ്രധാന ശത്രുക്കള്‍. മുല്ലയുടെ മൊട്ടുകള്‍ വിടരാത്ത വരികയും മൊട്ടില്‍ ധ്വരങ്ങള്‍ രൂപപ്പെടുകയും ചെയുന്നതാണ് മൊട്ടു തുരപ്പന്റെ ആക്രമണമുള്ളതിന്റെ ലക്ഷണം.മൊട്ടുതുരപ്പന്റെ ഉപദ്രവം കാണുന്നപക്ഷം മാലത്തിയോണ്‍ 2 മി.ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം. ഇളം തണ്ട് വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നതാണ് തണ്ട് തുരപ്പന്റെ ലക്ഷണം.ആക്രമണ വിധേയമായ ഭാഗംങ്ങള്‍ ശേഖരിച്ചു നശിപ്പിക്കുണം. ആക്രമണം കണ്ടു തുടങ്ങിയാല്‍ ഉടന്‍ 5 ശതമാനം വീര്യത്തില്‍ വേപ്പിന്‍ കുരു സത്ത് തളിക്കാവുന്നതാണ്. രൂക്ഷമാകുകയാണെങ്കില്‍ ക്വിനാല്‌ഫോസ് (എക്കാലക്‌സ്) 25 EC ,2 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുക.
വെയിലിനെ പ്രണയിക്കുന്ന ചെടിയാണ് കടലാസ് പൂവെന്നു നാം വിളിക്കുന്ന ബോഗന്‍ വില്ല. വര്‍ണ വൈവിധ്യമാണ് ബോഗന്‍ വില്ലയെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ…
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
© All rights reserved | Powered by Otwo Designs
Leave a comment