അത്യുത്പാദന ശേഷിയുള്ള റെഡ് ലേഡി പോലുള്ള ഇനങ്ങള്‍ നമ്മുടെ പറമ്പിലും നട്ട് നല്ല വിളവ് സ്വന്തമാക്കാം. ഇതിന് തുടക്കമിടേണ്ട സമയമാണിപ്പോള്‍.
ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ അത്ര വ്യാപകമായി കൃഷി ചെയ്യാത്ത പഴമാണ് പപ്പായ. മിക്കവരുടേയും വീട്ടുവളപ്പില്‍ നാടന്‍ പപ്പായ മരങ്ങളുണ്ടാകുമെങ്കിലും ശാസ്ത്രീയ കൃഷി കുറവാണ്. അത്യുത്പാദന ശേഷിയുള്ള റെഡ് ലേഡി പോലുള്ള ഇനങ്ങള്‍ നമ്മുടെ പറമ്പിലും നട്ട് നല്ല വിളവ് സ്വന്തമാക്കാം. ഇതിന് തുടക്കമിടേണ്ട സമയമാണിപ്പോള്‍.
ശ്രദ്ധയോടെ നിരീക്ഷിച്ചു പരിപാലിച്ചാല്‍ പപ്പായ കൃഷി വലിയ ലാഭകരമാക്കാനാകും. ദിവസവും ശ്രദ്ധ വേണ്ട ഒരു കൃഷിയാണിത്. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. രണ്ട് അടി ഉയരമെത്തുമ്പോള്‍ കായ്കളുണ്ടായി തുടങ്ങും. പപ്പായ മൂപ്പായി മഞ്ഞ നിറം വന്നാല്‍ വിളവെടുപ്പു തുടങ്ങാം. പിന്നീട് എല്ലാ ആഴ്ചയിലും വിളവെടുപ്പ് നടത്താനാകും.
നല്ല സൂര്യപ്രകാശമുള്ള വെള്ളം കെട്ടി നില്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് വേണം തൈ നടാന്‍. റെഡ് ലേഡി, റെഡ് റോയലി ഇനങ്ങള്‍ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. രണ്ട് അടി ആഴത്തിലും വീതിയിലും കുഴികളെടുക്കണം. കുഴികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം വേണം. കുഴിയെടുത്ത ശേഷം കുമ്മായമിട്ടു 15 ദിവസം കഴിഞ്ഞ് തൈ നടാം. തൈ നടുമ്പോള്‍ കുഴികളില്‍ തണുത്ത കോഴിവളമോ, ഉണങ്ങി പൊടിച്ച കാലി വളമോ നല്‍കണം. ഒരു ഭാഗത്തേക്ക് ചെറിയ രീതിയില്‍ ചെരിച്ചാണ് തൈ നടേണ്ടത്.
മള്‍ച്ചിങ് ചെയ്യുകയാണെങ്കില്‍ അതിന് മുമ്പ് തൈകള്‍ക്ക് സമീപം കുഴിയെടുത്ത് പത്ത് കിലോഗ്രാം ജൈവവളം നല്‍കിയാല്‍ മികച്ച വിളവ് ലഭിക്കും. അല്ലെങ്കില്‍ ഡ്രിപ്പ് ഇറിഗേഷന്‍ വഴി വെള്ളവും വളവും നല്‍കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ തൈകളെ ശരിക്ക് നിരീക്ഷിക്കണം. വൈറസ് ബാധ വരാതെ സൂക്ഷിക്കുക പ്രധാനമാണ്. വൈറസ് ബാധ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ പപ്പായ കൃഷി മുഴുവനായും നശിക്കും. മൂന്ന് മാസം കൂടുമ്പോള്‍ എന്‍.പി.കെ. മിശ്രണം നല്‍കുന്നതും വൈസ് ബാധക്കെതിരെ ബോറോണ്‍ സ്‌പ്രെ ചെയ്യുന്നതും നല്ലതാണ്.
ഒരു പപ്പായയ്ക്ക് ഒരു കിലോഗ്രാം മുതല്‍ മൂന്ന് കിലോഗ്രാം വരെ തൂക്കമുണ്ടാകും. പപ്പായ കൃഷിയ്ക്ക് ഇടവിളയായി മത്തന്‍, പച്ചമുളക്, തണ്ണി മത്തന്‍ എന്നിവ കൃഷി ചെയ്തും വരുമാനമുണ്ടാക്കാനാകും. രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തി മുന്നോട്ട് പോകാനായാല്‍ മാസങ്ങളോളം മികച്ച വരുമാനം പപ്പായ കൃഷിയില്‍ നിന്ന് ഉറപ്പാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment