ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

ടാങ്‌ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍.

By Harithakeralam
2024-05-17

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നല്ല പോലെ വഴുതന വളര്‍ന്നു വിളവ് തരും, വേനലെന്നോ മഴക്കാലമെന്നോ ഉള്ള വ്യത്യാസമില്ലാതെ. വലിയ പരിചരണമൊന്നും നല്‍കേണ്ടതുമില്ല.

ഇനങ്ങള്‍

വിവിധ തരത്തിലുള്ള വെളുത്ത ഇനം വഴുതനകളുണ്ട്. ടാങ്‌ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍. വലിയ ഉയരത്തില്‍ വളരാത്ത ഇവ നല്ല പോലെ പടരും.

നടീല്‍ രീതിയും പരിപാലനവും

വിത്ത് നട്ട് തൈമാറ്റി നടുന്ന രീതിയാണ് വഴുതനയുടെ കാര്യത്തില്‍ നല്ലത്. തൈകള്‍ മൂന്നോ നാലോ ഇല പ്രായമാകുമ്പോള്‍ ഗ്രോബാഗിലേക്ക് മാറ്റി നടാം. തുടര്‍ന്നു കൃത്യമായ പരിചരണം നല്‍കുക. നല്ല വെയില്‍ ആവശ്യമുള്ള വിളയാണിത്. ഇതിനാല്‍ ഗ്രോബാഗ് വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, ചാരം എന്നിവയ്‌ക്കൊപ്പം കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടികലര്‍ത്തി ആഴ്ചയിലൊരിക്കല്‍ തടത്തിലടണം. നല്ല പോലെ കായ്കളുണ്ടാകാനിതു സഹായിക്കും. കീടങ്ങളെ ചെറുക്കാന്‍ സോപ്പ് അല്ലെങ്കില്‍ വേപ്പെണ്ണ ലായനി ഉപയോഗിക്കുക.

ഗുണങ്ങള്‍

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനിതു സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാം. എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങള്‍ എല്ലുകള്‍ക്ക് ശക്തി നല്‍കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Leave a comment

മഴക്കാല ചീരക്കൃഷി വിജയിപ്പിക്കാം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട്…

By Harithakeralam
കറിവേപ്പ് നിറയെ ഇലകളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ

അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍.…

By Harithakeralam
ഫംഗസ് ബാധയെ തുരത്തി മികച്ച വിളവ്

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
മഴക്കാല വെണ്ടക്കൃഷി: വിളവ് ഇരട്ടിയാക്കാനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. വലിയ കീട-രോഗബാധകളൊന്നുമില്ലാതെ മഴക്കാലത്ത് വെണ്ട വളര്‍ന്നു കൊള്ളും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

By Harithakeralam
വഴുതന-പച്ചമുളക് എന്നിവയില്‍ നിന്നും ദീര്‍ഘകാല വിളവ്: ശിഖരങ്ങള്‍ വെട്ടിവിടാം

അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍…

By Harithakeralam
കാന്താരിക്കാലം വരവായി; കൃഷി ആരംഭിക്കാന്‍ സമയമായി

കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമായ കാന്താരി കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വിത്ത് വിതറി തൈമുളപ്പിച്ച് ഇവ നാലില പ്രായമായാല്‍ പറിച്ചു നട്ട് കൃഷി ആരംഭിക്കാം. ചീനിമുളക്,…

By Harithakeralam
ചീരക്കൃഷിക്ക് തുടക്കമിടാം

ചീരക്കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴക്കാലത്തും നല്ല വിളവ് തരും ചീര, കീടങ്ങളുടെ ആക്രമണം കുറവുമായിരിക്കും.  

 വിത്തും വിതയും

ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ…

By Harithakeralam
ഫ്രഷ് പുതിന വീട്ടില്‍ തന്നെ

കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തും എല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും. കാര്യമായ പരിചരണം ആവശ്യമില്ല…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs